നിന്റെ മനസിലുള്ളത് പറയുന്നത് തുടരുക പെണ്ണേ, നീ സ്മാര്‍ട്ട് ആണ്..; നിഖിലയ്ക്ക് പിന്തുണയുമായി ഐശ്വര്യ ലക്ഷ്മി

അഭിമുഖങ്ങളിലെ നടി നിഖില വിമലിന്റെ വാക്കുകള്‍ എന്നും ചര്‍ച്ചയാവാറുണ്ട്. ശക്തമായ നിലപാടുകളാണ് താരം ഓരോ ചോദ്യത്തിനും മറുപടിയായി നല്‍കാറുള്ളത്. എന്നാല്‍ ഇത് വിമര്‍ശിക്കപ്പെടുകയും ട്രോള്‍ ചെയ്യപ്പെടാറുമുണ്ട്. കഴിഞ്ഞ ദിവസം നടി ഗൗതമി നായര്‍ നിഖിലയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. നിഖിലയുടെ പേര് എടുത്ത് പറയാതെ ആയിരുന്നു ഗൗതമിയുടെ കുറിപ്പ്.

അഭിമുഖങ്ങളില്‍ ഓസ്‌കര്‍ കിട്ടിയതു പോലെ ആര്‍ട്ടിസ്റ്റുകള്‍ അഭിനയിക്കേണ്ട, മാധ്യമങ്ങള്‍ അവരുടെ ജോലിയാണ് ചെയ്യുന്നത് എന്നായിരുന്നു ഗൗതമി പറഞ്ഞത്. ഇത് വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തു. എന്നാല്‍ നിഖിലയെ പിന്തുണച്ച് രംഗത്തെത്തുകയാണ് ആരാധകരും സഹപ്രവര്‍ത്തകരും.

‘ഭൂരിപക്ഷത്തിന്റെ അഭിപ്രായമല്ല എന്റേത്. ഞാന്‍ പറയുന്നത് എല്ലാവര്‍ക്കും ഇഷ്ടപ്പെടില്ല’ എന്ന നിഖിലയുടെ വാക്കുകള്‍ പങ്കുവച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. അഭിപ്രായങ്ങള്‍ പറയുന്ന സ്ത്രീകളോടുള്ള സമൂഹത്തിന്റെ പ്രശ്നമാണ് നിഖിലയോടുള്ള എതിര്‍പ്പിന് കാരണം എന്നാണ് ഐശ്വര്യയുടെ വിലയിരുത്തല്‍.

”ഇവള്‍ തന്റെ മനസിലുള്ളതു പോലെ സംസാരിക്കുന്നുവെന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. അനുവദിക്കപ്പെട്ടിട്ടുള്ള സ്മാര്‍ട്ട്നെസിന്റെ ഉള്ളില്‍ നില്‍ക്കുന്ന സ്ത്രീകളെ മാത്രമേ നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് തെളിയിച്ച തന്ന സമൂഹത്തിനും മീഡിയയ്ക്കും നന്ദി.”

No description available.

”നിന്റെ മനസിലുള്ളത് പറയുന്നത് തുടരുക പെണ്ണേ. നീ എന്റര്‍ടെയ്നിങ് ആണ്, സ്മാര്‍ട്ടാണ്. എല്ലാത്തിലും നിന്റെ ഏറ്റവും മികച്ചു തന്നെ നീ നല്‍കുന്നുണ്ട്” എന്നാണ് ഐശ്വര്യ ലക്ഷ്മി കുറിച്ചിരിക്കുന്നത്. നിഖിലയെ പിന്തുണ ഐശ്വര്യ ലക്ഷ്മിയ്ക്ക് കൈയ്യടികളാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

Read more