ഹൃതിക് റോഷനുമായി ലിപ്‌ലോക്ക്, ലഭിച്ചത് ലീഗൽ നോട്ടീസടക്കമുള്ള മുന്നറിയിപ്പുകൾ, അന്ന് പേടിച്ചത് പോലെ സംഭവിക്കുകയും ചെയ്തു: ഐശ്വര്യ റായ്

ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീകളിൽ ഒരാളാണ് ഐശ്വര്യ റായ് ബച്ചൻ. വ്യക്തിജീവിതത്തിലായാലും ഔദ്യോഗിക ജീവിതത്തിലായാലും ഐശ്വര്യ തന്റെ അഭിപ്രായം പറയുന്നതിൽ നിന്ന് ഒഴിഞ്ഞു മാറാറില്ല. അതുകൊണ്ട് തന്നെ താരത്തിന്റെ പല വിശേഷങ്ങളും ചർച്ചയാകാറുണ്ട്. ഹൃത്വക് റോഷനുമായുള്ള ഒരു ചുംബന രംഗത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളെപ്പറ്റി പഴയൊരു അഭിമുഖത്തിൽ ഐശ്വര്യ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

ഡെയ്‌ലി മെയിലിന് നൽകിയ ഒരു പഴയ അഭിമുഖത്തിലാണ് ‘ധൂം 2’ എന്ന ചിത്രത്തിലെ ഹൃത്വിക് റോഷനുമൊത്തുള്ള തന്റെ ചുംബന രംഗത്തെക്കുറിച്ച് ഐശ്വര്യ റായ് തുറന്നു പറഞ്ഞത്. ചുംബനരംഗത്തിന്റെ പേരിൽ തനിക്ക് വക്കീൽ നോട്ടീസ് അടക്കം കിട്ടിയിട്ടുണ്ട് എന്നാണ് ഐശ്വര്യ പറയുന്നത്. ഇതുകൂടാതെ ആരാധകരിൽ നിന്നും വലിയ രീതിയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നുവെന്നും പറയുകയാണ് താരം. കരിയറിലെ ആദ്യ ചുംബരംഗമായിരുന്നു സിനിമയിലേത്.

‘ധൂം എന്ന ചിത്രത്തിൽ വളരെ പ്രാധാന്യത്തോടെ, സന്ദർഭത്തിന് ആവശ്യമായ രംഗമായിരുന്നു അത്. എന്നാൽ ഇതേ തുടർന്ന് രാജ്യത്തെ നിരവധി ഭാഗത്ത് നിന്ന് ലീഗൽ നോട്ടീസുകളും അല്ലാതെയുള്ള അറിയിപ്പുകളും ലഭിച്ചു. ‘നിങ്ങൾ ഒരു ഐക്കൺ ആണ്, ഞങ്ങളുടെ പെൺകുട്ടികൾക്ക് നിങ്ങൾ ഒരു മാതൃകയാണ്, നിങ്ങൾ നിങ്ങളുടെ ജീവിതം ഇതുവരെ മാതൃകാപരമായി മുന്നോട്ട് കൊണ്ടുപോയി, സ്‌ക്രീനിൽ നിങ്ങൾ ചെയ്‌തത്‌ അവർക്ക് അംഗീകരിക്കാനാകില്ല. എന്തുകൊണ്ടാണ് നിങ്ങൾ ചെയ്തത്?’ എന്നൊക്കെയാണ് അവർ ചോദിച്ചത് എന്നും ഐശ്വര്യ വെളിപ്പെടുത്തി.

‘ഞാൻ ഒരു നടിയാണ്, എന്റെ ജോലി ചെയ്യുന്നു, ഇവിടെ എന്നോട് രണ്ടോ മൂന്നോ മണിക്കൂർ നീളമുള്ള സിനിമയിൽ രണ്ട് സെക്കൻഡ് മാത്രമുള്ള രംഗത്തിന് വിശദീകരണം ചോദിക്കുകയാണ്’.’സ്‌ക്രീനിൽ ഞാൻ അത് ഒരിക്കലും ചെയ്തിട്ടില്ല, മാത്രമല്ല ഇക്കാര്യത്തിൽ എനിക്ക് അത്ര കംഫര്‍ട്ടല്ലായിരുന്നു. കൂടാതെ സ്‌ക്രീനിൽ ഇത് ചെയ്യുന്നത് എന്റെ പ്രേക്ഷകർക്ക് ഇഷ്ടപ്പെടില്ല എന്നും എനിക്ക് ഉറപ്പുണ്ടായിരുന്നു. യഥാർത്ഥത്തിൽ എനിക്ക് അതിനെക്കുറിച്ച് ബോധ്യമുണ്ടായിരുന്നു എന്നും ഐശ്വര്യ പറയുന്നു.

അതേസമയം, ചുംബന രംഗങ്ങള്‍ ചെയ്യുന്നതില്‍ താൻ ഒട്ടും കംഫര്‍ട്ടബിള്‍ അല്ലെന്നും ഇക്കാരണങ്ങൾ കൊണ്ട് മാത്രം നിരവധി സിനിമകൾ വേണ്ടെന്ന് വച്ചിട്ടുണ്ടെന്നും താരം പറയുന്നു. ഈ രംഗം ചെയ്തപ്പോഴും തന്റെ ആരാധകര്‍ അത് സ്വീകരിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നുവെന്നും പേടിച്ചത് പോലെ തന്നെ സംഭവിക്കുകയും ചെയ്തു എന്നും ഐശ്വര്യ പറഞ്ഞു.

Latest Stories

ആർസിബി ക്യാപ്റ്റൻ ആകുന്നത് ക്രുനാൽ പാണ്ഡ്യ? വിരാട് എവിടെ എന്ന് ആരാധകർ; സംഭവം ഇങ്ങനെ

'എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകം'; മലയാളം സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യം: പ്രേംകുമാര്‍

"ആ താരത്തെ ഒരു ടീമും എടുത്തില്ല, എനിക്ക് സങ്കടം സഹിക്കാനാവുന്നില്ല"; ആകാശ് ചോപ്രയുടെ വാക്കുകൾ വൈറൽ

'ഭരണഘടനയെ അപമാനിച്ചതിൽ അന്വേഷണം നേരിടുന്നയാൾ, മന്ത്രിസഭയിൽ നിന്നും പുറത്താക്കണം'; സജി ചെറിയാനെതിരെ ഗവർണർക്ക് കത്ത്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ

"എനിക്ക് കുറ്റബോധം തോന്നുന്നു, ഞാൻ വർഷങ്ങൾക്ക് മുന്നേ സിദാനോട് ചെയ്ത പ്രവർത്തി മോശമായിരുന്നു"; മാർക്കോ മറ്റെരാസി

വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്സ്

തോൽക്കുമ്പോൾ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം; ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ഹർജി തള്ളി

ഇനിയൊരു വിട്ടുവീഴ്ചയില്ല, മുഖ്യമന്ത്രി കസേരയില്‍ കടുംപിടുത്തവുമായി ബിജെപി; രാജിവെച്ച് കാവല്‍ മുഖ്യമന്ത്രിയായിട്ടും സ്ഥാനമൊഴിയാന്‍ മനസില്ലാതെ ഷിന്‍ഡെയുടെ നീക്കങ്ങള്‍

ബിജെപിയിൽ തമ്മിലടി രൂക്ഷം; വയനാട് മുൻ ജില്ലാ പ്രസിഡന്റ് രാജി വച്ചു, ഇനി കോൺഗ്രസിലേക്ക്?