ഞാനിപ്പോൾ നല്ലൊരു ഫ്ലൈറ്റ് മാനേജരാണ്, എല്ലാ സമയവും കൃത്യമായി എനിക്കറിയാം: ഐശ്വര്യ റായ്

സിനിമകളിൽ പണ്ടത്തെ പോലെ സജീവമല്ലെങ്കിലും ഇന്ത്യൻ സിനിമ പ്രേമികൾക്ക് ഇന്നും പ്രിയപ്പെട്ട താരമാണ് ഐശ്വര്യ റായ്. മോഡലിങ്ങും യാത്രകളുമായി എപ്പോഴും തിരക്കിലാണ് ഐശ്വര്യ റായ്.

എല്ലാ യാത്രകളിലും തന്റെ മകൾ ആരാധ്യയെയും ഐശ്വര്യ കൂടെകൂട്ടാറുണ്ട്. ആരാധ്യയുടെ പഠനവും ഇത്തരം യാത്രകളും എങ്ങനെയാണ് മാനേജ് ചെയ്യുന്നതെന്ന സംശയം എപ്പോഴും ആരാധകർക്കുണ്ട്.

ഇപ്പോഴിതാ ഇത്തരം സംശയങ്ങൾക്ക് മറുപടി പറഞ്ഞിരിക്കുകയാണ് ഐശ്വര്യ റായ്. ഒരു അമ്മയെന്ന നിലയിൽ മകളുടെ പഠനത്തിന് തന്നെയാണ് എപ്പോഴും താൻ പ്രാധാന്യം നൽകുന്നതെന്ന് ഐശ്വര്യ പറഞ്ഞു.

“എന്റെ യാത്രകൾ കൂടുതലും വാരാന്ത്യങ്ങളിലാണ്. ഞാനത് കൃത്യമായി പ്ലാൻ ചെയ്യാറുണ്ട്. ഞാനിപ്പോൾ വളരെ നല്ലൊരു ഫ്ലൈറ്റ് മാനേജറാണെന്ന് ഞാൻ കരുതുന്നു. എല്ലാത്തരം ഫ്ലൈറ്റ് സമായങ്ങളെ കുറിച്ചും ആളുകൾക്ക് ഇപ്പോൾ എന്നോട് ചോദിക്കാം.

ടേക്ക് ഓഫ്, ലാൻഡിംഗ്, ട്രാൻസിറ്റ് പിരീഡ്, ഏത് സമയത്ത് എത്തും, എത്ര സമയം ലേറ്റ് ആവും എന്നൊക്കെ എനിക്കറിയാം. ഞാൻ എല്ലാം കണക്കുകൂട്ടിയിരിക്കും. വാരാന്ത്യങ്ങളിൽ ചില രാജ്യങ്ങളിലൊക്കെ പോയി അവിടെ നിന്ന് തിരിച്ചെത്തി ഒരു ജെറ്റ് ലാഗും കൂടാതെ തിരിച്ചെത്തി തിങ്കളാഴ്ച രാവിലെ ആരാധ്യയെ സ്കൂളിലേക്ക് അയക്കാൻ എനിക്ക് കഴിയാറുണ്ട്” ദി ക്വിന്റിന് നൽകിയ അഭിമുഖത്തിലാണ് ഐശ്വര്യ ഈ കാര്യം വെളിപ്പെടുത്തിയത്.

സമീപ കാലത്ത് നിരന്തരം സിനിമകൾ ചെയ്യാതെ ഇപ്പോഴും ആസ്തിയുടെ കണക്കിൽ മുന്നിൽ നിൽക്കുന്ന താരമാണ് ഐശ്വര്യ റായ് ബച്ചൻ. 800 കോടി രൂപയാണ് ഐശ്വര്യ റായിയുടെ ആകെ ആസ്തി. 10-11 കോടി രൂപയോളം താരം ഒരു സിനിമയ്ക്ക് മാത്രമായി പ്രതിഫലം വാങ്ങിക്കുന്നുണ്ട്. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ സീരീസ്  ആണ് ഐശ്വര്യയുടെ അവസാനമിറങ്ങിയ ചിത്രം.

Latest Stories

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത