മണി സാറിനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല, അതിനൊരു കാരണവുമുണ്ട്: ഐശ്വര്യ റായ്

മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍ 2’വിനായാണ് സിനിമാസ്വാദകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്. ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമാണ് ഐശ്വര്യ റായ് അവതരിപ്പിച്ച നന്ദിനി. സിനിമയെ കുറിച്ച് ഐശ്വര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

കരിയറിലെ ഏറ്റവും നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ചതില്‍ മണിരത്‌നത്തോട് നന്ദി പറയുകയാണ് ഐശ്വര്യ റായ്. ”നിങ്ങളുടെ എല്ലാവരുടേയും സ്‌നേഹത്തിന് നന്ദി. മണി സാറിനോട് ആദ്യം നന്ദി പറയുന്നു. എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന നിരവധി കഥാപാത്രങ്ങള്‍ അദ്ദേഹം എനിക്ക് തന്നു.”

”ഇരുവര്‍, രാവണ്‍, രാവണന്‍, ഗുരു ഇപ്പോള്‍ പൊന്നിയിന്‍ സെല്‍വനും. അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. വളരെ മനോഹരമായ ശക്തമായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു ഓരോന്നും. നന്ദിനി എനിക്ക് വളരെ സ്‌പെഷ്യലാണ്.”

”എല്ലാവരേയും പോലെ രണ്ടാം ഭാഗത്തിനായി ഞാനും കാത്തിരിക്കുന്നു. പൊന്നിയിന്‍ സെല്‍വന്‍ ആദ്യ ഭാഗത്തിന് നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്കും ആശംസകള്‍ക്കും നന്ദി” എന്നാണ് ഐശ്വര്യ റായ് പറയുന്നത്. ഏപ്രില്‍ 28ന് ആണ് പിഎസ് 2 റിലീസിന് ഒരുങ്ങുന്നത്.

ചിത്രത്തില്‍ ഡബിള്‍ റോളിലാണ് ഐശ്വര്യ റായ് എത്തുന്നത്. വൃദ്ധയായ ഊമൈറാണി എന്ന കഥാപാത്രത്തെയും താരം തന്നെയാണ് അവതരിപ്പിക്കുന്നത്. വിക്രം, കാര്‍ത്തി, തൃഷ, ജയം രവി, ജയറാം, ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല, പ്രഭു, ലാല്‍, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാന്‍ എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?