അനാവശ്യമായ തൊടല്‍ ഇപ്പോഴും ഒരു പ്രശ്‌നമാണ്, എനിക്കും അങ്ങനെയൊരു അനുഭവമുണ്ടായി; തുറന്നുപറഞ്ഞ് ഐശ്വര്യ ലക്ഷ്മി

തനിക്ക് നേരിട്ട ഒരു ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി. സിനിമാ വികടന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നുസംസാരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഒരാള്‍ മോശമായി സ്പര്‍ശിച്ചെന്നാണ് ഐശ്വര്യ പറയുന്നത്. ഗാര്‍ഗി എന്ന സിനിമയെക്കുറിച്ച് സംസാരിക്കവേയായിരുന്നു നടിയുടെ തുറന്നുപറച്ചില്‍.

എല്ലാ സ്ത്രീകളുടെയും ജീവിതത്തില്‍ അനാവശ്യമായ സ്പര്‍ശനം ഉണ്ടായിട്ടുണ്ടാവും. ചെറുപ്പത്തില്‍ ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് ഇങ്ങനെ ഒരു സംഭവം എനിക്കും ഉണ്ടായി. അനാവശ്യമായ തൊടല്‍ ഇപ്പോഴും ഒരു പ്രശ്‌നമാണ്. ഇപ്പോഴും നമ്മളതിലൂടെ കടന്ന് പോവുന്നു.

കോയമ്പത്തൂരില്‍ വെച്ച് പ്രൊമോഷന്‍ നടന്നപ്പോഴും അങ്ങനെ സംഭവിച്ചു. ഇപ്പോള്‍ ഞാനങ്ങനെ എന്തെങ്കിലും വന്നാല്‍ പ്രതികരിക്കും. എന്നാല്‍ ചെറിയ വയസ്സില്‍ നമുക്ക് അതിനെക്കുരിച്ച് അറിയില്ല. അന്ന് ഗുരുവായൂര്‍ അമ്പലത്തില്‍ ഞാന്‍ മഞ്ഞയില്‍ സ്‌ട്രോബറി പ്രിന്റുകള്‍ ഉള്ള ഉടുപ്പായിരുന്നു ഞാന്‍ ധരിച്ചത്’

‘ഞാനത് ഇപ്പോഴും ഓര്‍ക്കുന്നു. ഈ സാഹചര്യം മാറുമോ എന്ന് എനിക്കറിയില്ല. പക്ഷെ ഇത്തരം സിനിമകള്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കും. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്ന് പോവുന്നവരുടെ മാനസിക സംഘര്‍ഷങ്ങള്‍ ചര്‍ച്ചയാവണം.

ഇപ്പോള്‍ ഞാന്‍ കൂടുതലായും ധരിക്കുന്ന കളര്‍ മഞ്ഞയാണ്. എന്നോ ഞാനാ സംഭവത്തെ ഓവര്‍കം ചെയ്തതാണ്. പക്ഷെ മഞ്ഞ നിറമുള്ള വസ്ത്രം ധരിച്ചാല്‍ മോശമായെന്തെങ്കിലും നടക്കുമെന്ന് ഞാന്‍ കരുതിയിരുന്നു, ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

Latest Stories

RCB VS MI: എന്തോന്നാടേ ഈ കാണിക്കുന്നത്, തൊപ്പി വലിച്ചെറിഞ്ഞ് ചൂടായി കോഹ്ലി, ഞെട്ടി ആര്‍സിബി ആരാധകര്‍, വീഡിയോ കാണാം

ഡൊണാള്‍ഡ് ട്രംപിന്റെ ലക്ഷ്യം സാമ്പത്തിക മാന്ദ്യമോ? ലോകരാജ്യങ്ങള്‍ക്കിടയില്‍ ആശങ്ക; യുഎസ് ചൈനയ്ക്ക് ഏര്‍പ്പെടുത്തിയത് 104 ശതമാനം നികുതി

ഗാസ: ഗർഭിണികളിലും മുലയൂട്ടുന്ന സ്ത്രീകളിലും 90% പേരും പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന

ബില്ലുകൾ തടഞ്ഞുവെച്ച ഗവർണറുടെ നടപടിക്കെതിരായ ഹർജി; തമിഴ്‌നാട് കേസിൽ വിധി പറഞ്ഞ ബെഞ്ചിന് കൈമാറണമെന്ന് കേരളം

IPL 2025: ജയിച്ചതൊക്കെ നല്ലത് തന്നെ, പക്ഷെ ആ പരിപാടി ഇനി വേണ്ട; രജത് പട്ടീദാറിന് പണി കൊടുത്ത് ബിസിസിഐ

RCB VS MI: മുംബൈയുടെ ബാറ്ററെ ആര്‍സിബി കണ്ടംവഴി ഓടിച്ച നിമിഷം, ഒന്നൊന്നര ക്യാച്ച് എടുത്ത് മത്സരം തിരിച്ച ഫീല്‍ഡര്‍മാര്‍, വൈറല്‍ വീഡിയോ

അല്ലുവും അറ്റ്ലീയും ഒന്നിക്കുന്നു; സൺ പിക്‌ചേഴ്‌സ് ഒരുക്കുന്നത് ഹോളിവുഡ് ലെവലിൽ ഉള്ള ചിത്രം !

സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാതയിൽ കൈമുട്ടിലിഴഞ്ഞ് വനിത സിപിഒ റാങ്ക് ഹോൾഡേഴ്സിന്റെ പ്രതിഷേധം; നോക്കുകുത്തിയായി സർക്കാർ, സമരം കൂടുതൽ ശക്തമാക്കും

'ബിജെപിയെ അവരുടെ മടയിൽ പോയി നേരിടുകയാണ്, അഹമ്മദാബാദ് യോഗം ചരിത്രപരം'; രമേശ് ചെന്നിത്തല

IPL 2025: ട്രാഫിക്കിൽ ചുവപ്പ് കത്തി കിടന്നാലും വേഗത്തിൽ വണ്ടി ഓടിച്ചിരുന്നവരാണ്, ഇപ്പോൾ പൊലീസ് പണി പഠിച്ചപ്പോൾ ആ ടീം ദുരന്തമായി; സുനിൽ ഗവാസ്‌കർ