സിനിമയില്‍ നിന്ന് സമ്പാദിച്ച പണം എല്ലാം എവിടെ, ആരാധകരുടെ സംശയത്തിന് മറുപടി നല്‍കി ഐശ്വര്യ

ഫ്ളവേഴ്സ് ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് മലയാളികളുടെ പ്രിയ താരം ഐശ്വര്യയുടെ ജീവിതത്തെ കുറിച്ച് പ്രേക്ഷകര്‍ അറിഞ്ഞത്. സോപ്പ് വിറ്റാണ്് ഇന്ന് ഐശ്വര്യ ജീവിക്കുന്നത്.ഒരു കാലത്ത് സിനിമയില്‍ നിറഞ്ഞു നിന്ന ഐശ്വര്യയയ്ക്ക് പെട്ടെന്ന് ഇത് എന്ത് സംഭവിച്ചുവെന്നാണ് ആരാധകരുടെ സംശയം,

ഇപ്പോഴിതാ ആരാധകരുടെ സംശയങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍കിയിരിക്കുകയാണ് നടി. സിനിമയില്‍ അധികമൊന്നും സമ്പാദിച്ചിട്ടില്ലെന്നാണ് ഐശ്വര്യ പറയുന്നത്.’ആകെ മൂന്ന് വര്‍ഷമാണ് കരിയറി തിളങ്ങിയത്. സിനിമയില്‍ ക്ലിക്കായി വന്നപ്പോഴേയ്ക്കും വിവാഹ കഴിഞ്ഞു. പിന്നെ മൂന്ന് വര്‍ഷത്തിന് ശേഷമാണ് തിരികെ എത്തുന്നത്. അപ്പോഴേയ്ക്കും തേടി എത്തുന്നതെല്ലാം അമ്മ വേഷങ്ങളായി.

‘നയന്‍താരയെ പോലെ ഗംഭീരറോളുകളൊന്നും നമുക്ക് ലഭിച്ചിരുന്നില്ല. തിരിച്ച് വന്നതിന് ശേഷവും മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഒരു സിനിമ ലഭിച്ചത്. അങ്ങനെയുളള സാഹചര്യത്തില്‍ എങ്ങനെ സമ്പാദിച്ച് വയ്ക്കാനാണ്’; ഐശ്വര്യ ചോദിക്കുന്നു.ആകെ മൂന്ന് വര്‍ഷമാണ് എന്റെ കരിയര്‍ഗ്രാഫ്. എല്ലാവരും എന്റെ സാമ്പാദ്യത്തെ കുറിച്ച് ചോദിച്ചിരുന്നു. അന്ന് നേടിയതെല്ലാം അപ്പോള്‍ തീര്‍ന്ന് പോയി എന്നും താരം പറയുന്നു.

‘മദ്യപിച്ചും ധൂര്‍ത്തടിച്ചുമല്ല സമ്പാദ്യം നഷ്ടപ്പെട്ടത്. മദ്യപാന ശീലം തനിക്കുണ്ടായിരുന്നു. പക്ഷെ പണം പോയത അങ്ങനെയല്ല. എന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി തന്നെയാണ് പണം ചെലവാക്കിയത്’.എന്റെ മകള്‍ക്ക് ജീവിതത്തില്‍ നല്ലത് നല്‍കണമെന്നായിരുന്നു എന്റെ ചിന്ത. കൂടാതെ എന്റെ അമ്മൂമ്മയ്ക്ക് ക്യന്‍സറായിരുന്നു. ഞ്നാണ് നോക്കിയത്’.

‘കൂടാതെ ആ നല്ല കാലത്ത് ഞാന്‍ ഷോപ്പംഗ് ഹോളിക്കായിരുന്നു. മാച്ചിങ് ബാഗും മാച്ചിങ് ഷൂസും മാത്രമേ ധരിക്കാറുള്ളൂ. ഒരിക്കല്‍ ഇട്ട ഡ്രസ്സ് പിന്നീട് ഇടാനും സാധിയ്ക്കില്ലായിരുന്നു, കാരണം അപ്പോള്‍ തന്നെ ഫോട്ടോകള്‍ എല്ലാം എടുത്ത് എല്ലായിടത്തും വന്ന് കഴിഞ്ഞു കാണും’; ഐശ്വര്യ പറയുന്നു.

ഇപ്പോള്‍ സോപ്പ് വില്‍പ്പനയ്ക്ക് പുറമേ യൂട്യൂബില്‍ നിന്നും ഇപ്പോള്‍ വരുമാനം ലഭിക്കുന്നുണ്ട്. പക്ഷെ അത് കൃത്യമായി ലഭിക്കാറില്ല. മകള്‍ക്കും അമ്മയ്ക്കും ഭാരമാവരുതെന്നാണ് എന്റെ ആഗ്രഹം. അതുകൊണ്ട് അവരോട് പോയി കഷ്ടപ്പാടുകള്‍ പറയാറില്ല. ഞാന്‍ പൊരുതി ജീവിക്കുന്നതിനാല്‍ മകള്‍ക്ക് എന്നെ കുറിച്ച് അഭിമാനമാണ്’ എന്നും ഐശ്വര്യ പറഞ്ഞവസാനിപ്പിച്ചു.

Latest Stories

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്