സ്ഫടികം സിനിമയും മോഹന്‍ലാലിന്റെ ആടുതോമയും മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. ഇപ്പോൾ ആടുതോമയോടുളള ഇഷ്ടം തുറന്നു പറഞ്ഞിരിക്കുകയാണ് നടി ഐശ്വര്യലക്ഷ്മിയും.
മോഹന്‍ലാലിന്റെ ആ കഥാപാത്രം തനിക്ക് അഭിനയിക്കാന്‍ ഇഷ്ടമാണെന്നും താരം പറയുന്നു. ഫിലിം കംപാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘ആടു തോമ എന്ന ലാലേട്ടന്റെ കഥാപാത്രത്തെ ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. കാരണം ആ കഥാപാത്രത്തെ ഒരിക്കലും ആര്‍ക്കും മറക്കാനാവില്ല.
അതില്‍ മോഹന്‍ലാല്‍ സില്‍ക്ക് സ്മിതയുടെ കൈ പിടിച്ച് നടക്കുന്ന സീനെല്ലാം എന്ത് രസമാണ്. ലാലേട്ടന്‍ അതില്‍ ഭയങ്കര സെക്‌സിയാണ്.’ ഐശ്വര്യലക്ഷ്മി പറഞ്ഞു.
അതേസമയം ജൂണ്‍ 18നാണ് ഐശ്വര്യലക്ഷ്മി നായികയായ ജഗമെ തന്തിരമെന്ന കാര്‍ത്തിക് സുബ്ബരാജ് ചിത്രം റിലീസ് ചെയ്യുന്നത്. ധനുഷ് നായകനായ ചിത്രം നെറ്റ്ഫ്ലിക്സിലാണ് റിലീസ് ചെയ്യുന്നത്.