ആ പേടിപ്പെടുത്തുന്ന ഓര്‍മ്മകള്‍ ഇപ്പോഴും വേട്ടയാടുന്നു, ലിഫ്‌റ്റെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഞെട്ടലാണെന്ന് അജയ് ദേവ്ഗണ്‍

തന്നെ ഏറ്റവും ഭയപ്പെടുത്തുന്നത് ലിഫ്റ്റാണെന്ന് ബോളിവുഡ് നടന്‍ അജയ് ദേവ്ഗണ്‍. ഒരിക്കല്‍ കോമഡി നൈറ്റ്സ് വിത്ത് കപില്‍ ശര്‍മയില്‍ അതിഥിയായി എത്തിയപ്പോളാണ് അദ്ദേഹം തന്റെ ഈ ഭയത്തിന്റെ രഹസ്യം വെളിപ്പെടുത്തിയത്. ഒരിക്കല്‍ ലിഫ്റ്റില്‍ കുടുങ്ങിപ്പോയെന്നും അതിന് ശേഷമാണ തനിക്ക് ഇത്തരം ഒരു ഭയം ഉണ്ടായതെന്നും അദ്ദേഹം പറയുന്നു.

”ഒരിക്കല്‍ ഞാനൊരു ലിഫ്റ്റില്‍ കയറി പോകുന്നതിനിടെ മൂന്നാം നിലയില്‍ നിന്നും അത് ബേസ്മെന്റിലേക്ക് വന്നു വീണു. രണ്ട് മണിക്കൂറോളം നേരം ഞങ്ങള്‍ ആ ലിഫ്റ്റില്‍ കുടുങ്ങിക്കിടന്നു. ആ പേടിപ്പെടുത്തുന്ന ഓര്‍മ്മകളില്‍ നിന്നും ഒരിക്കലും ഞങ്ങള്‍ക്ക് രക്ഷപ്പെടാനായില്ല. എന്നും അവ ഞങ്ങളെ ഭീതിപ്പെടുത്തുകയാണ്” എന്നാണ് താരം പറയുന്നത്.

ഈ സംഭവത്തോടെ തനിക്ക് അടച്ചിട്ടയിടങ്ങളില്‍ ഇരിക്കാന്‍ ഭയമായെന്നും അതിന് ശേഷം താനിപ്പോഴും ലിഫ്റ്റിന് പകരം സ്റ്റെപ്പുകള്‍ ആണ് തിരഞ്ഞെടുക്കാറുള്ളതെന്നും അജയ് ദേവ്ഗണ്‍ പറയുന്നുണ്ട്. ‘

ആ സംഭവം നടന്നതിന് ശേഷം എനിക്ക് ലിഫ്റ്റിനുള്ളില്‍ ക്ലോസ്റ്റ്രോഫോബിയ അനുഭവപ്പെടാറുണ്ട്. അന്ന് മുതല്‍ ഞാന്‍ ലിഫ്റ്റില്‍ കയറുന്നത് നിര്‍ത്തുകയും സ്റ്റെപ്പുകള്‍ കയറാന്‍ തുടങ്ങുകയും ചെയ്തു” അജയ് പറഞ്ഞു.

അജയ് ദേവ്ഗണ്‍ ആരാധകര്‍ കാത്തിരിക്കുന്ന അടുത്ത സിനിമ ഭോലയാണ്. തമിഴ് ചിത്രം കൈതിയുടെ ഹിന്ദി റീമേക്കാണിത്. തമിഴില്‍ കാര്‍ത്തി ചെയ്ത നായകവേഷത്തിലാണ് ഹിന്ദിയില്‍ അജയ് ദേവ്ഗണെത്തുന്നത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ