'ഉണ്ണി മുകുന്ദന്റെ ആ രംഗം ഞങ്ങള്‍ക്ക് പറ്റിയ അബദ്ധം'; 'മാസ്റ്റര്‍പീസിനെ കുറിച്ച് അജയ് വാസുദേവ്

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കിയ ചിത്രമാണ് ‘മാസ്റ്റര്‍പീസ്’. ഈ സിനിമയില്‍ ഉണ്ണി മുകുന്ദനും കലാഭവന്‍ ഷാജോണുമായിരുന്നു വില്ലന്‍ വേഷങ്ങളിലെത്തിയത്. ഇവര്‍ ഉള്‍പ്പെടുന്ന ഒരു രംഗത്തിനെതിരെ വലിയ തോതില്‍ ട്രോളുകള്‍ വന്നിരുന്നു.

പൊലീസ് ഉദ്യോഗസ്ഥരായാണ് ഉണ്ണി മുകുന്ദനും കലാഭവന്‍ ഷാജോണും സിനിമയില്‍ അഭിനയിച്ചത്. ഇവര്‍ മാത്രമുള്ള ഒരു രംഗത്തില്‍ ഇരുവരും ചേര്‍ന്ന് തങ്ങള്‍ നടത്തിയ കൊലപാതകത്തിലെ പ്രതി ആരാണെന്ന് ചര്‍ച്ച നടത്തുന്നുണ്ട്. ആ രംഗത്തെക്കുറിച്ചാണ് അജയ് വാസുദേവ് പ്രതികരിച്ചിരിക്കുന്നത്.

ആ സീന്‍ ഒരു അബദ്ധമാണ്. അവരുടെ ആ സംഭാഷണത്തിനിടയില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ കൂടി ഉണ്ടായിരുന്നു എങ്കില്‍ ശരിയാകുമായിരുന്നു എന്ന് അജയ് വാസുദേവ് പറഞ്ഞു. ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം സിനിമയിലെ അബദ്ധത്തെക്കുറിച്ച് പ്രതികരിച്ചത്.’മാസ്റ്റര്‍പീസില്‍ ഉണ്ണി മുകുന്ദനാണല്ലോ വില്ലന്‍.

അക്കാര്യം പ്രേക്ഷകര്‍ക്ക് ഒരിക്കലും മനസിലാകരുത് എന്ന് കരുതിയാണ് അത്തരം സീനുകള്‍ നമ്മള്‍ ഉള്‍പ്പെടുത്തിയത്. പക്ഷെ അവിടെ ഒരു അബദ്ധം പറ്റിയിരുന്നു. ഉണ്ണിയും ഷാജോണും സംസാരിക്കുന്നതിന്റെ ഇടയില്‍ രണ്ട് ഓഫീസേഴ്‌സിനെയും കൂടെ ഇടണമായിരുന്നു. അത് ചെയ്തില്ല’, അജയ് വാസുദേവ് പറഞ്ഞു. ആ സിനിമയില്‍ നിന്നും കിട്ടിയ വലിയൊരു പാഠമാണത്’, അജയ് വാസുദേവ് കൂട്ടിച്ചേര്‍ത്തു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ