ബുള്ളറ്റും ചാക്കോച്ചനും; ആകാംക്ഷയുണര്‍ത്തി അജയ് വാസുദേവ് ചിത്രം പകലും പാതിരാവും ടൈറ്റില്‍ പോസ്റ്റര്‍

അജയ് വാസുദേവും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന പകലും പാതിരാവും എന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. അജയ് തന്നെയാണ് പോസ്റ്റര്‍ ഫാസ്ബോക്കിലൂടെ റിലീസ് ചെയ്തത്. സിനിമയുടെ ചിത്രീകരണം വാഗമണ്ണില്‍ നടക്കുന്നതായും അദ്ദേഹം അറിയിച്ചു.

അജയ് വാസുദേവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

എന്റെ നാലാമത്തെ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ നിങ്ങളുടെ മുന്നിലേക്ക് ??
ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന്‍ സര്‍ നിര്‍മിച്ച് നിഷാദ് കോയയുടെ തിരക്കഥയില്‍ കുഞ്ചാക്കോ ബോബന്‍, രജിഷ വിജയന്‍,ഗോകുലം ഗോപാലന്‍ സര്‍, തമിഴ് (ജയ് ഭീം ) മനോജ് കെ. യു, സീത എന്നിവര്‍ അഭിനയിക്കുന്ന ‘ പകലും പാതിരാവും ‘ ചിത്രീകരണം സര്‍വശക്തന്റെ അനുഗ്രഹത്താല്‍ വാഗമണ്ണില്‍ നടക്കുന്നു.
Co പ്രൊഡ്യൂസര്‍ വി സി പ്രവീണ്‍, ബൈജു ഗോപാലന്‍, എല്ലാത്തിനും കൂടെ നിക്കുന്ന എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി ചേട്ടനും ബാദുഷക്കും പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന നല്ലവരായ സഹ പ്രവര്‍ത്തകര്‍ക്കും എന്റെ നന്ദി രേഖപ്പെടുത്തുന്നു

ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. രജീഷ വിജയനാണ് നായിക. തിങ്കളാഴ്ച്ച നിശ്ചയത്തിലൂടെ ശ്രദ്ധേയനായ മനോജ് കെ യു, സീത തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.ഛായാഗ്രഹണം: ഫായിസ് സിദ്ധീഖ്, സംഗീതം: സ്റ്റീഫന്‍ ദേവസി,എഡിറ്റര്‍: റിയാസ് ബദര്‍,കല സംവിധാനം: ജോസഫ് നെല്ലിക്കല്‍,മേക്കപ്പ്: ജയന്‍, ഡിസൈന്‍: കൊളിന്‍സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സുരേഷ് മിത്രകാരി, ചീഫ് അസോസിയേറ്റ്: മനീഷ് ബാലകൃഷ്ണന്‍, സ്റ്റില്‍സ്: പ്രേംലാല്‍ പട്ടാഴി.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ