കാണാൻ വൈകിയതിന് ഭാവനയോട് സോറി പറഞ്ഞ് അജിത്ത് ; വീഡിയോ വൈറൽ !

കണ്ടു മുട്ടാൻ വൈകിയതിന് നടി ഭാവനയോടും മറ്റെല്ലാവരോടും ക്ഷമ ചോദിക്കുന്ന തെന്നിന്ത്യൻ സൂപ്പർ താരം  അജിത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. തന്റെ വരാനിരിക്കുന്ന കന്നഡ ചിത്രമായ’ പിങ്ക് നോട്ട്’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ ഭാഗമായി അസർബൈജാനിലാണ് മലയാളികളുടെ സ്വന്തം ഭാവന. മഗിഴ തിരുമേനി സംവിധാനം ചെയ്യുന്ന ‘വിടാ മുയാർച്ചി’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി നടൻ അജിത് കുമാറും അസർബൈജാനിലുണ്ട്.

സുഹൃത്തായ ഭാവനയെ കാണാൻ വൈകി എത്തിയതിന് ഭാവനയോടും മറ്റെല്ലാവരോടും ക്ഷമ ചോദിക്കുന്ന അജിത്തിന്റെ സെറ്റിൽ നിന്നുള്ള അജിത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. വിഡിയോയിൽ ഭാവനയോടും എല്ലാവരോടും ക്ഷമ ചോദിക്കുന്നത് കാണാം.

‘വൈകിയതിൽ ഞാൻ വളരെ ഖേദിക്കുന്നു’ എന്നാണ് അജിത് വിഡിയോയിൽ പറയുന്നത്. ‘ഇല്ല, കുഴപ്പമില്ല. നിങ്ങൾ വൈകിയതിനാൽ ഞങ്ങളും കുറച്ച് വൈകിയാണ് വന്നത്’ എന്ന് ഭാവനയും മറുപടി നൽകി.

2010ൽ ഇറങ്ങിയ അസൽ എന്ന ചിത്രത്തിൽ അജിത്തിനൊപ്പം അഭിനയിച്ച ഭാവന ഏറെ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. കഴിഞ്ഞ വര്ഷം ഭാവനയും അജിത്തും തുണിവ എന്ന ചിത്രത്തിന്റെ സെറ്റിൽ കണ്ടുമുട്ടിരുന്നു. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജു വാര്യരെ കാണാൻ എത്തിയതായിരുന്നു താരം. ഭാവനയുടെ അടുത്ത സുഹൃത്താണ് മഞ്ജു വാര്യർ.

ഒരു കാലത്ത് തമിഴിൽ തിരക്കുള്ള നടിയായിരുന്ന ഭാവന അസലിന് ശേഷം സിനിമയിൽ അഭിനയിച്ചിരുന്നില്ല. ഒടുവിൽ ‘ദ ഡോ’ർ എന്ന ചിത്രത്തിലൂടെ കോളിവുഡിൽ തിരിച്ചെത്തുകയാണ്. കന്നഡ, മലയാളം സിനിമകളിലാണ് ഭാവന ഇപ്പോൾ അഭിനയിക്കുന്നത്. ഹണ്ട്, പിങ്ക് നോട്ട്, കേസ് ഓഫ് കൊണ്ടാന എന്നിവയാണ് താരത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ.

Latest Stories

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!

ഭൂമി ഇഷ്ടദാനം കിട്ടിയത്, വില്‍ക്കാന്‍ തങ്ങള്‍ക്ക് അവകശമുണ്ട്; മുനമ്പം വിഷയത്തില്‍ വഖഫ് ബോര്‍ഡിനെ തള്ളി ഫാറൂഖ് കോളേജ്

എന്റെ പിള്ളേരുടെ ഫോട്ടോ..., വിമാനത്തലവളത്തിൽ കട്ടകലിപ്പിൽ വിരാട് കോഹ്‌ലി; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ലോക്‌സഭ സമ്മേളനം അവസാനിപ്പിക്കാനായില്ല; രാഹുല്‍ ഗാന്ധി മോശമായി പെരുമാറിയെന്ന് ആരോപിച്ച് വനിത എംപി

കടുപ്പമേറിയ വിക്കറ്റാണെങ്കിലും റണ്‍സ് സ്‌കോര്‍ ചെയ്യുക എന്നത് ബാറ്ററുടെ ജോലിയാണ്: നിലപാട് വ്യക്തമാക്കി സഞ്ജു

BGT 2024: മഞ്ഞുരുകി തുടങ്ങിയതേ ഉള്ളു, ഒന്നിന് പുറകെ ഒന്നായി ഇന്ത്യയെ കാത്തിരിക്കുന്നത് രണ്ട് വിരമിക്കൽ വാർത്തകൾ; റിപ്പോർട്ട് ഇങ്ങനെ