എനിക്ക് പ്രേതപ്പടം പേടിയാ, പാതിരാത്രിക്ക് മ്യൂട്ട് ചെയ്ത് കണ്ടു.. ആ ചിത്രത്തിലെ ഒരു സീന്‍ എടുക്കാന്‍ ഞാന്‍ 43 ടേക്ക് വരെ പോയി: അജു വര്‍ഗീസ്

ആദ്യമായി ഹൊറര്‍ ത്രില്ലര്‍ ചിത്രത്തില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവച്ച് നടന്‍ അജു വര്‍ഗീസ്. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വിഷ്ണു ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഫീനിക്‌സ്’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയ്‌ലറുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിലെ ഒരു സീന്‍ ചെയ്യാനായി താന്‍ 43 ടേക്ക് വരെ പോയിട്ടുണ്ട് എന്നാണ് അജു വര്‍ഗീസ് ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ”ചിത്രത്തില്‍ 43 ടേക്ക് പോയ ഒരു ഷോട്ട് ഉണ്ട്, ഞെട്ടുന്ന ഒരു സാധനം. ഈ പ്രേതപ്പടം ചെയ്യുമ്പോള്‍ എനിക്ക് ആദ്യമായിട്ടാ മനസിലായത്, അപ്പുറത്ത് ആളില്ലാലോ.”

”ഇത്രയും കാലം അപ്പുറത്ത് അവനുണ്ടല്ലോ, പ്രതികരിക്കാന്‍ വേറെ ആരെങ്കിലുമുണ്ടല്ലോ. അത് മനസിലാക്കാന്‍ വേണ്ടി ഞാന്‍ ഭഗത്തിന്റെ കൂടെ കോണ്‍ജുറിങ് സെക്കന്‍ഡ് ഞാന്‍ കണ്ടു. ആദ്യമായിട്ട്. എനിക്ക് പ്രേതപ്പടം പേടിയാ. അത് മ്യൂട്ട് ചെയ്ത് വെട്ടമിട്ട് ഞാന്‍ കണ്ടു. ഇത്രയും കാലമായിട്ടും ഞാന്‍ നണ്‍, കോണ്‍ജുറിങ് സിനിമകള്‍ ഒന്നും കണ്ടിട്ടില്ല.”

”ഈ സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പ് ഇതില്‍ എങ്ങനെയാണെന്ന് അറിയണ്ടേ. ക്യാമറ മാത്രമേയുള്ളു മിക്കപ്പോഴും. ഒരു ഞെട്ടുന്ന ഷോട്ടിന് 40ന് മുകളില്‍ ടേക്ക് പോയിട്ടുണ്ട്. അതിന് ഫലം കണ്ടോന്ന് എനിക്ക് ഇപ്പോഴും സംശയമാ. മിഥുനും ഭഗതും പാളിപ്പോയെന്ന് പറയും. ഞാന്‍ റീ ഷൂട്ട് ചെയ്യാമെന്ന് പറയുമ്പോള്‍, അതൊന്നും പറ്റില്ല, കാശ് തീരുമെന്ന് പറയും” എന്നാണ് അജു വര്‍ഗീസ് പറയുന്നത്.

അതേസമയം, അനൂപ് മേനോന്‍, ചന്തു നാഥ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവംബര്‍ 17ന് റിലീസിന് ഒരുങ്ങുന്ന ഫീനിക്‌സ് ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിനീഷ് കെ.എന്‍ ആണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ആല്‍ബിയും സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സാം സി.എസ്സും ആണ്.

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ