ഞാന്‍ പിണങ്ങിയെങ്കിലും നിവിന്റെ ഭാഗത്ത് ആയിരുന്നു ശരി, പിണക്കം മാറ്റാന്‍ മുന്‍കൈ എടുത്തതും അവനാണ്: അജു വര്‍ഗീസ്

ഒരു സിനിമയുടെ പേരില്‍ താനും നിവിന്‍ പോളിയും പിണങ്ങിയതിനെ കുറിച്ച് പറഞ്ഞ് അജു വര്‍ഗീസ്. സ്‌കൂള്‍ കാലം മുതല്‍ സുഹൃത്തുക്കളാണ് നിവിന്‍ പോളിയും അജു വര്‍ഗീസും. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ലൗ ആക്ഷന്‍ ഡ്രാമ’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ നിവിന്‍ വൈകിയതാണ് അജു പിണങ്ങാന്‍ കാരണമായത്.

എന്നാല്‍ ഒറ്റ ഫോണ്‍ കോളില്‍ ആ പിണക്കം മാറിയെന്നാണ് അജു പറയുന്നത്. പിണക്കങ്ങളില്ലാത്ത സൗഹൃദങ്ങള്‍ ഇല്ലല്ലോ എന്നാണ് അജുവും നിവിനും പറയുന്നത്. ഇരുവരും ഒന്നിച്ച് പങ്കെടുത്ത അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. നിവിന്‍ തന്നെയാണ് പിണക്കം മാറ്റാന്‍ മുന്‍കൈ എടുത്തത്.

തന്നെക്കാള്‍ ഇരുത്തം വന്നയാളാണ് നിവിന്‍. ‘കായംകുളം കൊച്ചുണ്ണി’യില്‍ അഭിനയിക്കുകയായിരുന്നു നിവിന്‍. ലൗ ആക്ഷന്‍ ഡ്രാമയെന്ന കളര്‍ഫുള്‍ ചിത്രത്തിന് പറ്റിയ ലുക്കോ ശരീര പ്രകൃതിയോ ഒന്നുമായിരുന്നില്ല അന്ന് നിവിന്. നിവിന്റെ ഭാഗത്തായിരുന്നു ശരി. താന്‍ പിണങ്ങിയ വിഷയം അവന്റെ നിയന്ത്രണത്തിലുള്ള കാര്യമേ ആയിരുന്നില്ല.

പക്ഷേ പിണക്കങ്ങളില്ലെങ്കില്‍ സ്വാഭാവിക സൗഹൃദമില്ലല്ലോ. ചിലപ്പോള്‍ സുഹൃത്തിനെ വേദനിപ്പിക്കേണ്ടിയും വരാം എന്നാണ് അജു വര്‍ഗീസ് പറയുന്നത്. സൗഹൃദത്തില്‍ കൊച്ചുകൊച്ചു പിണക്കങ്ങള്‍ സ്വാഭാവികമല്ലേ. അതു തിരിച്ചറിഞ്ഞു പരിഹരിക്കാന്‍ സാധിക്കുന്നതാണ് അതിന്റെ സൗന്ദര്യവും ശക്തിയും എന്നാണ് നിവിന്റെ പ്രതികരണം.

അതേസമയം, ‘സാറ്റര്‍ഡേ നൈറ്റ്’ ആണ് നിവിനും അജുവും ഒന്നിച്ച് അഭിനയിച്ച ഏറ്റവും പുതിയ സിനിമ. ‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം നിവിന്‍ പോളി-റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമാണിത്. കിറുക്കനും കൂട്ടുകാരും എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തിയത്.

സിജു വില്‍സന്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. നവീന്‍ ഭാസ്‌കറാണ് തിരക്കഥ ഒരുക്കിയത്. നവംബര്‍ 4ന് തിയേറ്ററിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍