'വിചിത്രമായ ആചാരമുണ്ട് മൂപ്പര്‍ക്ക്..', സൈജുവിനെ കുറിച്ച് അജു വര്‍ഗീസ്; മറുപടിയുമായി താരം

സൈജു കുറുപ്പിന് വിചിത്രമായ ഒരു ‘ആചാര’മുണ്ടെന്ന് നടന്‍ അജു വര്‍ഗീസ്. വര്‍ഷങ്ങളായി തുടരുന്ന ആചാരം ‘സാറ്റര്‍ഡേ നൈറ്റ്’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് നിര്‍ത്തിച്ചതിനെ കുറിച്ചാണ് അജു വര്‍ഗീസ് തുറന്നു പറഞ്ഞിരിക്കുന്നത്. ഇതിനോട് സൈജു കുറുപ്പ് പ്രതികരിക്കുന്നുമുണ്ട്.

നിവിന്‍ പോളി, സിജു വിത്സന്‍ എന്നിവര്‍ക്കൊപ്പമുള്ള അഭിമുഖത്തിലാണ് അജുവും സൈജുവും വിചിത്രമായ ആചാരത്തെ കുറിച്ച് സംസാരിച്ചത്. ഏഴ് മണിക്ക് ശേഷം സൈജു ഒന്നും കഴിക്കില്ലെന്നാണ് അജു പറയുന്നത്. ഫുഡ് എത്ര നന്നായിട്ടും കാര്യമില്ല. ഏഴു മണിക്ക് ശേഷം സൈജുചേട്ടന്‍ ഒന്നും കഴിക്കില്ല.

അങ്ങനെയൊരു വിചിത്രമായ ആചാരമുണ്ട് മൂപ്പര്‍ക്ക് എന്നാണ് അജു വര്‍ഗീസ് പറയുന്നത്. നിവിന്‍ പോളിയും ഇതിനോട് പ്രതികരിക്കുന്നുണ്ട്. അങ്ങനെ ഒരാള്‍ മാത്രം നന്നാകരുതല്ലോ. ഷൂട്ടിംഗ് തിരക്കിനിടയിലും തങ്ങളെ കൊണ്ടു പറ്റുംവിധം ഉത്സാഹിച്ച് പുള്ളിക്കാരനെ മാറ്റിയെടുത്തു.

ഷൂട്ടിംഗ് അവസാനിക്കാറായപ്പോഴേക്കും രാത്രി പത്തരയ്ക്കും പതിനൊന്നരയ്ക്കുമൊക്കെ ഫുഡ് അടിച്ചുകയറ്റുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറി എന്നാണ് നിവിന്‍ പറയുന്നത്. എല്ലാം ഇവര്‍ പൊളിച്ചടുക്കി എന്നാണ് സൈജുവിന്റെ മറുപടി. വര്‍ഷങ്ങളായി തുടരുന്ന ചിട്ടയായിരുന്നു. ഒന്നിച്ച് സെറ്റിലെത്തിയതോടെ അതെല്ലാം പൊളിഞ്ഞു.

വ്യക്തികള്‍ യഥാര്‍ഥത്തില്‍ ആരാണ്, എങ്ങനെയാണെന്നെല്ലാം തിരിച്ചറിയുക അവര്‍ ചില ഗ്യാങ്ങിനൊപ്പം ചേരുമ്പോഴാണ് എന്നാണ് സൈജു പറയുന്നത്. സുഹൃത്തുക്കള്‍ ചേരുമ്പോള്‍ അങ്ങനെയാണ്. സൗഹൃദത്തിന്റെ കരുത്തില്‍ എല്ലാം മാറിമറയും എന്നാണ് സിജു വിത്സന്‍ പറയുന്നത്.

അതേസമയം, നിവിന്‍ പോളിയും, അജു വര്‍ഗീസും, സിജു വിത്സനും, സൈജു കുറുപ്പും ഒന്നിക്കുന്ന ‘സാറ്റര്‍ഡേ നൈറ്റ്’ നവംബര്‍ 4ന് റിലീസ് ചെയ്യുകയാണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗ്രേസ് ആന്റണി, സാനിയ അയ്യപ്പന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ