നാഷണല്‍ അവാര്‍ഡ് നിന്റെ കൈകളിലെത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നു: നിവിനെ അഭിനന്ദിച്ച് അജു

നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് ഒരുക്കിയ മൂത്തോന്‍ മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. നിവിന്റ തികച്ചു വ്യത്യസ്തമായ വേഷ പകര്‍ച്ചയാണ് മൂത്തോനില്‍ കാണാനാവുന്നത് എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. കരിയര്‍ ബെസ്റ്റ് പ്രകടനവുമായി നിവിന്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ആശംസകള്‍ കൊണ്ടു കൂടുകയാണ് സിനിമാ ലോകം. ഇപ്പോഴിതാ നിവിന് പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സുഹൃത്തും നടനുമായ അജു വര്‍ഗീസ്.

“നിവിന്‍, നിന്റെ പ്രകടനത്തെ പുകഴ്ത്തിയുള്ള ഓരോ കുറിപ്പും വായിക്കുമ്പോഴും രോമാഞ്ചം വരുന്നു. ഇത്തവണ നാഷണല്‍ അവാര്‍ഡ് നിന്റെ കൈകളിലെത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.” അജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ലക്ഷദ്വീപുകാരനായ പതിനാലുകാരന്‍ അവന്റെ മുതിര്‍ന്ന സഹോദരനെത്തേടി യാത്രതിരിക്കുന്നതാണ് കഥ. മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, പാരഗണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപും ചേര്‍ന്നാണ് മൂത്തോന്‍ നിര്‍മ്മിച്ചിരിക്കുന്നത്. നിവിനൊപ്പം ശശാങ്ക് അറോറ, ശോഭിത് ധൂലിപാല, റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് എന്നിവര്‍ അഭിനയിക്കുന്നു. രാജീവ് രവി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് അജിത്ത് കുമാര്‍, കിരണ്‍ ദാസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

Latest Stories

രാഹുൽ ഗാന്ധി ജമ്മു കശ്മീരിൽ; പെഹൽഗാം ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ സന്ദർശിക്കുന്നു

സ്ത്രീവിരുദ്ധരായ നടന്മാര്‍, പൊതുസമൂഹത്തിന് മുന്നില്‍ ഫെമിനിസ്റ്റുകളായി അഭിനയിക്കുന്നു: മാളവിക മോഹനന്‍

IPL 2025: സൂക്ഷിച്ചും കണ്ടും നിന്നാൽ കൊള്ളാം, അല്ലെങ്കിൽ അടുത്ത വർഷം നീ ലീഗ് കളിക്കില്ല; യുവതാരത്തിന് ഉപദേശവുമായി വീരേന്ദർ സെവാഗ്

RR UPDATES: അവനാണ് എല്ലാത്തിനും കാരണം, ആ ഒറ്റയൊരുത്തന്‍ കാരണം ടീം നശിച്ചു, സഞ്ജു ഉണ്ടായിരുന്നെങ്കില്‍, തുറന്നടിച്ച് സന്ദീപ് ശര്‍മ്മ

കാശ്മീരിലെ സുസ്ഥിരത ഉറപ്പാക്കുന്ന ശ്രമങ്ങളെ തീവ്രവാദി ആക്രമണം ഇല്ലാതാക്കും; ജനങ്ങളെ കൂടുതല്‍ ഒറ്റപ്പെടുത്തും; അപലപിച്ച് താലിബാന്‍

'നിങ്ങൾ ദളിത് സ്ത്രീകൾ ഇതിന് വേണ്ടിയുള്ളവരാണ്'; നാല് വയസ്സുള്ള മകന് നേരെ തോക്കുചൂണ്ടി ഉത്തർപ്രദേശിൽ ദളിത് സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തു

അവന്‍ മിന്നിയാല്‍ പിന്നെ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല, ബുംറയെ പിടിച്ചുകെട്ടാനായിരിക്കും എല്ലാവരും ശ്രമിക്കുക, തുറന്നുപറഞ്ഞ് മുന്‍ താരം

നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം; സന്തോഷ് വര്‍ക്കി അറസ്റ്റില്‍

ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു

കശ്മീര്‍ ജനതയ്ക്ക് കേന്ദ്ര സര്‍ക്കാരില്‍ വിശ്വാസം; പ്രധാനമന്ത്രിക്ക് എന്തുചെയ്യണമെന്നറിയാം; തീവ്രവാദികളെ ഒരിക്കലും പിന്തുണക്കില്ല; രോഷത്തോടെ പിഡിപി നേതാവ് ഇല്‍ത്തിജ മുഫ്തി