ലവ് ആക്ഷന്‍ ഡ്രാമയുടെ 50 കോടി നേട്ടം; തള്ളെന്ന് വിമര്‍ശിച്ചവര്‍ക്ക് അജുവിന്റെ കിടിലന്‍ മറുപടി

ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു നിവിന്‍ പോളി നായകനായെത്തിയ ലവ് ആക്ഷന്‍ ഡ്രാമ. ചിത്രം 50 കോടു ക്ലബില്‍ ഇടം നേടിയിരുന്നു. ഫന്റാസ്റ്റിക്ക് ഫിലിംസ്, എം സ്റ്റാര്‍ എന്റര്‍ടെയിന്റ്‌മെന്റ്‌സ് എന്നീ ബാനറുകളില്‍ അജു വര്‍ഗീസും വിശാഖ് പി സുബ്രഹ്മണ്യവും ചേര്‍ന്നാണ് ലവ് ആക്ഷന്‍ ഡ്രാമ നിര്‍മ്മിച്ചത്. എന്നാല്‍ ചിത്രത്തിന്റെ കളക്ഷന്‍ പുറത്തുവിട്ടപ്പോള്‍ അതിനെ വിമര്‍ശിച്ചു ട്രോളിയും നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. അതിനോട് ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് അജു വര്‍ഗീസ്.

“കളക്ഷന്‍ വെച്ച് സിനിമയെ മാര്‍ക്കറ്റ് ചെയ്യാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. ട്രാക്കേഴ്‌സ് കൊണ്ടുവരുന്ന കണക്കില്‍ എത്രത്തോളം ശരിയുണ്ടെന്ന് എനിക്കറിയില്ല. പ്രൊഡൂസര്‍ക്ക് രാവിലെ 11 മണി ആകുമ്പോഴേ തലേ ദിവസത്തെ കളക്ഷന്‍ വിവരം ലഭിക്കുകയുള്ളു. പക്ഷേ ഇവര്‍ക്കെങ്ങനെ അത് അന്ന് രാത്രിയില്‍ തന്നെ ലഭിക്കുന്നു എന്നെനിക്കറിയില്ല.”

“നിവിന്റെ ഫാന്‍സിന്റെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് കളക്ഷന്‍ വിവരം ഇടാന്‍ ഞാന്‍ തീരുമാനിച്ചത്. അതില്‍ സപ്പോര്‍ട്ട് ചെയ്ത ഒരുപാട് പിള്ളേരുണ്ട്. അവരുടെ സന്തോഷത്തിന് വേണ്ടി ഞാന്‍ അത് കണക്കാക്കി ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ അത് പുറത്തുവിട്ടു. അതിനെ ചുറ്റിപ്പറ്റി നിരവധി ട്രോളുകളും തള്ള് എന്നും മറ്റും കമന്റുകള്‍ വന്നു. അങ്ങനെ പറയുന്നവരോട്, അത്രയും കളക്ഷന്‍ കിട്ടിയിട്ടില്ലേ? നിങ്ങള്‍ അങ്ങനെ വിശ്വസിച്ചോ. എനിക്ക് കിട്ടിയില്ല. എനിക്ക് കിട്ടിയോ ഇല്ലയോ എന്ന് ഞാന്‍ അറിയിച്ചിരിക്കുന്നത് എന്നോട് ആവശ്യപ്പെട്ടവര്‍ക്ക് വേണ്ടിയാണ്. ഈ 50 കോടി എന്റെ പോക്കറ്റിലേക്ക് ഒന്നും വരില്ല. ആ തെറ്റിദ്ധാരണ ആയിരിക്കും വിമര്‍ശിക്കുന്നവര്‍ക്ക് ഉള്ളത്.” ബിഹൈന്‍ഡ്‌വുഡ്‌സുമായുള്ള അഭിമുഖത്തില്‍ അജു പറഞ്ഞു.

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?