ലക്ഷദ്വീപ് വിഷയത്തില്‍ അഭിപ്രായം പറയാനില്ല; പൃഥ്വിരാജിന് എതിരെ മോശമായ പരാമര്‍ശങ്ങള്‍ കണ്ടതിനാലാണ് പ്രതികരിച്ചതെന്ന് അജു വര്‍ഗീസ്

ലക്ഷദ്വീപ് വിഷയത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കാന്‍ താല്‍പര്യമില്ലെന്ന് നടന്‍ അജു വര്‍ഗീസ്. ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച പൃഥ്വിരാജിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും എതിരെ പ്രതികരിച്ച് അജു വര്‍ഗീസ് രംഗത്തെത്തിയിരുന്നു.

സഹപ്രവര്‍ത്തകന് എതിരെ വളരെ മോശമായ പരാമര്‍ശങ്ങള്‍ നടത്തിയപ്പോള്‍ കേട്ടിരിക്കാന്‍ കഴിയാത്തതിനാലാണ് പ്രതികരിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തെ പോലും അവര്‍ പറയുകയുണ്ടായി. അതിന്റെ പ്രതിഷേധമാണ് താന്‍ അറിയിച്ചതെന്നും അജു പറയുന്നു.

ആ പ്രതികരണം ലക്ഷദ്വീപ് വിഷയത്തെ കുറിച്ചല്ല എന്നാണ് അജു റിപ്പോര്‍ട്ടര്‍ ടിവിയോട് പറയുന്നത്. താനൊരു കലാകാരനാണ്. പൂര്‍ണ്ണമായും സാമൂഹ്യ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കേണ്ടതുണ്ടെങ്കില്‍ തനിക്ക് ജോലി ചെയ്യാന്‍ കഴിയില്ല. അതിന് പൂര്‍ണ്ണമായൊരു സാമൂഹ്യ പ്രവര്‍ത്തകനായി മാറണം.

അതുകൊണ്ട് കുറച്ച് കാലം മുന്നേ ആ ഇടപെടലുകള്‍ നിര്‍ത്തിയെന്ന് വ്യക്തമാക്കിയിരുന്നു. പൃഥ്വിരാജിന് ആ വിഷയത്തോടുള്ള അഭിപ്രായത്തില്‍ താന്‍ യോജിക്കുന്നുണ്ടോ ഇല്ലയോ എന്ന് പറയുന്നില്ല. അതെന്റെ വ്യക്തിപരമായ കാര്യമാണ്. പൊതുസമൂഹത്തോട് പറയാന്‍ താത്പര്യപ്പെടുന്നില്ല എന്ന് അജു വര്‍ഗീസ് വ്യക്തമാക്കി.

Latest Stories

ഒരു മൃതദേഹം സംസ്‌കാരിക്കാൻ 75,000, ഒരാൾക്ക് വസ്ത്രത്തിന് 30,000! വയനാട് ദുരന്തത്തിലെ സർക്കാരിന്റെ ഭീമൻ ചെലവ് കണക്കിൽ ഞെട്ടി കേരളം

നടൻ സിദ്ധാർഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഡിഫൻഡർ ന്യൂനോ മെൻഡസിനെതിരെ സോഷ്യൽ മീഡിയയിൽ നടത്തിയ വംശീയ അധിക്ഷേപത്തെ പാരീസ് സെൻ്റ് ജെർമെയ്ൻ അപലപിച്ചു

ചിലർക്ക് ഞാൻ പൃഥ്വിരാജിനെക്കാൾ അഹങ്കാരി, ചിലർ എന്നെ നല്ല കുട്ടി എന്ന് വിളിക്കും; സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾക്ക് മറുപടിയുമായി മാധവ്

ഗംഭീറിന്റെ കീഴിൽ സഞ്ജുവിന്റെ ഐപിഎൽ കിരീടം, പലരും മറന്ന് പോയ ആ 2012 കാലം; അന്നത്തെ നായകൻ മലയാളി താരത്തോട് പറഞ്ഞത് ഇങ്ങനെ

'വാർത്താ ആക്രമണം നടത്തുന്നു'; റിപ്പോർട്ടർ ടിവിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ഡബ്ള്യുസിസി, കോടതിവിധി ലംഘിച്ച് 'ബിഗ് ബ്രേക്കിംഗ്'

ഞങ്ങൾക്കും വേണം റെക്കോർഡ്, പ്രീമിയർ ലീഗിൽ മഞ്ഞ കാർഡിന്റെ അയ്യര് കളി; ഈ ആഴ്ച്ച മാത്രം നൽകിയത് 65 മഞ്ഞ കാർഡുകൾ

ഹൊറർ-കോമഡി ചിത്രം 'സ്ത്രീ 2' ഒടിടിയിലേക്ക്; സ്ട്രീമിങ് ഈ മാസം ആരംഭിക്കുമെന്ന് റിപ്പോർട്ട്

മാസ്ക് നിർബന്ധമാക്കി, കണ്ടെയിന്‍മെന്‍റ് സോണുകളില്‍ കര്‍ശന നിയന്ത്രണം; മലപ്പുറത്ത് അതീവ ജാഗ്രതാ നിർദേശങ്ങൾ

ഒന്നല്ല രണ്ടല്ല മൂന്ന് പേര്, കോഹ്‌ലി രോഹിത് സഖ്യത്തിന് പകരംവെക്കാൻ പറ്റിയ താരങ്ങളുടെ പേര് പറഞ്ഞ് പ്രഗ്യാൻ ഓജ; അഭിപ്രായങ്ങളുമായി ആരാധകരും