ഇനിയൊരിക്കലും വിനീതിന്റെ അസിസ്റ്റന്റ് ആയി വര്‍ക്ക് ചെയ്യില്ല, അതൊരു ട്രോമയാണ്: അജു വര്‍ഗീസ്

വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി ജോലി ചെയ്യുക എന്നത് ഒരു ട്രോമയാണെന്ന് നടന്‍ അജു വര്‍ഗീസ്. 2016ല്‍ പുറത്തിറങ്ങിയ ‘ജേക്കബിന്റെ സ്വര്‍ഗരാജ്യം’ ചിത്രത്തില്‍ ആയിരുന്നു വിനീതിന്റെ അസിസ്റ്റന്റ് ആയി അജു വര്‍ഗീസ് എത്തിയത്. എ.ഡി ആയി വര്‍ക്ക് ചെയ്യുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നാണ് അജു പറയുന്നത്.

”ജോലി ഭയങ്കര ഫാസ്റ്റായിരുന്നു. താരങ്ങള്‍ക്ക് ഒരു ഷോര്‍ട്ട് കഴിയുമ്പോള്‍ അല്‍പം സമയം കിട്ടും എന്നാല്‍ അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ആയിരിക്കുമ്പോള്‍ ഷൂട്ട് ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും പണിയായിരുന്നു. ആ സമയത്തുള്ള സംവിധായകനെ എനിക്ക് ഇഷ്ടമായിരുന്നില്ല. സുഹൃത്ത് നോബിള്‍ ആയിരുന്നു സിനിമയുടെ നിര്‍മാതാവ്.”

”അപ്പോള്‍ മോണിറ്ററിന്റെ മുന്നില്‍ പോയി ഇരിക്കാം എന്ന പ്രതീക്ഷയിലാണ് ചിത്രത്തില്‍ എ.ഡി ആയി പോകുന്നത്. ഇനി ഒരിക്കലും പോകില്ല. ആ ഓര്‍മ തന്നെ ഒരു ട്രോമയാണ്. രാത്രി ഏകേദശം 11-12 മണിക്കാണ് ഷൂട്ട് കഴിയുന്നത്. റിപ്പോര്‍ട്ടൊക്കെ എഴുതിയതിന് ശേഷം ഏകദേശം ഒന്നരയാകും കിടക്കാന്‍.”

”പുലര്‍ച്ചെ 5.30 ഒക്കെ ആവുമ്പോഴേക്കും എ.ഡിമാര്‍ക്കുള്ള ഫസ്റ്റ് വണ്ടി പോകും. അതിന് ഒരു 4.45 ആവുമ്പോള്‍ എഴുന്നേല്‍ക്കണം. ഈ വണ്ടി എങ്ങാനും മിസ് ആയാല്‍ വേറെ ഒരു കാറുണ്ട്. അത് പിടിച്ച് അറിയാത്ത സ്ഥലത്തു കൂടിയൊക്കെ ഓട്ടിയിട്ട് വരണം. അന്ന് ഞാന്‍ വിനീതിന് മുന്നില്‍ പോയി നില്‍ക്കില്ലായിരുന്നു.”

”ആനന്ദം സിനിമയുടെ ഡയറക്ടര്‍ ഗണേഷ് രാജിന്റെ അടുത്താണ് ഞാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എ.ഡി ടീമുമായി കഫര്‍ട്ടബിള്‍ ആയിരുന്നു” എന്നാണ് അജു വര്‍ഗീസ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. പുതിയ ചിത്രം ‘വര്‍ഷങ്ങള്‍ക്ക് ശേഷ’ത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ ആയിരുന്നു അജു വര്‍ഗീസ്.

Latest Stories

സമരം പൂര്‍വ്വാധികം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകും; കേരളത്തിലെ ജനങ്ങള്‍ തങ്ങളോടൊപ്പമെന്ന് ആശ പ്രവര്‍ത്തകര്‍

RCB VS RR: നീ എന്തിനാ ചക്കരെ ടി-20 യിൽ നിന്ന് വിരമിച്ചേ; വിരാട് കൊഹ്‌ലിയെ കണ്ട് പ്രമുഖ ഇതിഹാസങ്ങൾ പഠിക്കണം എന്ന് ആരാധകർ

ബോധപൂര്‍വ്വം നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുന്നു; ന്യൂനപക്ഷങ്ങളെ ബിജെപി സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നുവെന്ന് എംഎ ബേബി

RCB VS RR: ഇത് വെറും സാൾട്ടല്ല, ആർസിബിയുടെ സ്വീറ്റ് സാൾട്ട്; രാജസ്ഥാനെതിരെ ഫിൽ സാൾട്ടിന്റെ സംഹാരതാണ്ഡവം

വിഎസ് നെട്ടോട്ടമോടിച്ച വെള്ളാപ്പള്ളിയോട് തന്നെയാണ് പിണറായിയുടെ പ്രീണനം

PBKS UPDATES: അവന്മാരുടെ മണ്ടത്തരമാണ് തോൽവിക്ക് കാരണമായത്, കൂടാതെ ദുരന്തം ബോളിങ്ങും: ശ്രേയസ് അയ്യർ

'പെട്ടെന്ന് വണ്ണംകുറയാനുള്ള അശാസ്ത്രീയമായ ഭക്ഷണരീതിക്ക് പുറകെ പോയില്ല, വർക്കൗട്ട് മടുത്തപ്പോൾ സ്വീകരിച്ചത് മറ്റൊരുവഴി'; ഫറാ ഖാൻ വണ്ണം കുറച്ചത് ഇങ്ങനെ

'കോഴിക്കോട് 15കാരിയെ പീഡിപ്പിച്ച് സുഹൃത്തുക്കൾ, 11 കാരൻ ദൃശ്യങ്ങൾ പകർത്തി'; വിവരം പുറത്ത് വന്നത് കൗൺസിലിങ്ങിനിടെ

ഒരു മാസത്തില്‍ കൂടുതല്‍ യുഎസില്‍ താമസിക്കുന്ന വിദേശികള്‍ക്ക് മുന്നറിയിപ്പ്; അവഗണിച്ചാല്‍ പിന്നീട് ഒരിക്കലും യുഎസില്‍ കാലുകുത്താനാവില്ല

വിഎസ് കൊളുത്തിവിട്ട മൈക്രോഫിനാന്‍സ് തട്ടിപ്പും വെള്ളാപ്പള്ളിയുടെ ബിഡിജെഎസും; വിഎസ് നെട്ടോട്ടമോടിച്ച വെള്ളാപ്പള്ളിയോട് തന്നെയാണ് പിണറായിയുടെ പ്രീണനം