വിനീതിന്റെ സിനിമയാണെങ്കിൽ ഞാൻ കഥ ചോദിക്കാറില്ല: അജു വർഗീസ്

‘ഹൃദയം’ എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വർഷങ്ങൾക്കു ശേഷം’. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

നിവിൻ പോളിയും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. കൂടാതെ കല്യാണി പ്രിയദര്‍ശന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ് തുടങ്ങീ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നടൻ അജു വർഗീസ്. വിനീത് ശ്രീനിവാസന്റെ സിനിമ ചെയ്യുമ്പോൾ താനൊരിക്കലും കഥ ചോദിക്കാറില്ലെന്നാണ് അജു വർഗീസ് പറയുന്നത്. വർഷങ്ങൾക്ക് ശേഷം ഒരു മികച്ച ചിത്രമായിരിക്കുമെന്നും അജു വർഗീസ് പറയുന്നു.

ഞാൻ വിനീതിന്റെ സിനിമയിലേക്ക് പോകുമ്പോൾ കഥ ചോദിക്കാറില്ല. പറയാൻ പുള്ളി തയാറാണ്, എന്നാലും ഞാൻ ചോദിക്കാറില്ല. ഞാൻ ഡബ്ബ് ചെയ്തപ്പോൾ എനിക്ക് കോമ്പിനേഷൻ കൂടുതൽ ഉള്ളത് ധ്യാനമായിട്ട് ആണെന്ന് മനസിലായി. പ്രണവുമായും ഉണ്ട്, എന്നാലും കൂടുതൽ ധ്യാനിനൊപ്പം തന്നെയാണ്. പിന്നെ ഞാൻ പാസ് ചെയ്തുപോയ നിവിൻ പോളിയുടെ കുറച്ച് സീനുകൾ കണ്ടു. നിവിന് വളരെ കുറച്ച് സീനുകൾ മാത്രമേ ഉള്ളു. എക്സറ്റൻഡഡ്‌ ക്യാമിയോ റോൾ ആണ് നിവിൻ. പക്ഷെ ധ്യാനും നിവിനും എന്നെ അതിൽ ഒരുപാട് എൻഗേജ് ചെയ്യിപ്പിച്ചു.

നിവിൻ എന്നെ ഒരുപാട് ചിരിപ്പിച്ചു. ഞാൻ ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമയുടെ സമയത്ത് പറഞ്ഞപോലെ നിവിൻ പോളിയുടെ ഒരു ഷോ ഉണ്ടായിരിക്കും ഈ സിനിമയിലും. ധ്യാൻ ഒരു മികച്ച നടൻ ആണെന്ന് ആ സിനിമയിൽ കാണിച്ചിട്ടുണ്ട്. ധ്യാൻ എന്ന വ്യക്തിയുടെ അഭിനയം എന്നെ ഞെട്ടിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യത്തെ നാല് സിനിമയും അതായത് തിര, കുഞ്ഞിരാമായണം, കപ്യാർ, ഒരേമുഖം ഇതൊക്കെ വ്യത്യസ്തമായ കഥാപാത്രങ്ങളെ ധ്യാൻ അവതരിപ്പിച്ച സിനിമകൾ ആണ്

ബോക്സ് ഓഫീസിൽ പ്രൊഡ്യൂസർമാർക്ക് ലാഭം ഉണ്ടാക്കി കൊടുത്ത സിനിമയുമാണ് ഇവ നാലും. പിന്നെ അങ്ങോട്ട് കഷ്ടപ്പെട്ടിട്ട് ഒരു സിനിമ മോശമായ റിസൾട്ട് കൊടുത്തപ്പോൾ പോട്ടെ പുല്ല് എന്ന ആറ്റിറ്റ്യൂഡ് പുള്ളി എടുത്തത് ആയിരിക്കും. അവനെ ആദ്യമായി കൊണ്ടുവന്ന ഗുരുവും അവന്റെ ചേട്ടൻ തന്നെയാണ്.

അവന്റെ കഴിവ് എന്താണെന്നു വിനീതിന് അറിയാം. ആ കഴിവിനെ വിനീത് നന്നായി ഉപയോഗിച്ചു. അത് ഒരു സന്തോഷമാണ്. ആ ടീസറിൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് എല്ലാ നാറികളും ഉണ്ടല്ലോ എന്നതും ഇത്രയും മണ്ടനായ ഒരു പ്രൊഡ്യൂസറെ ഞാൻ കണ്ടിട്ടില്ല എന്ന് പറയുമ്പോൾ വൈശാഖിന്റെ പേര് എഴുതി കാണിച്ചതാണ് എന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ചത്. കൂട്ടുകാരനെ കളിയാക്കുമ്പോൾ ചിരി കൂടുമല്ലോ. അത് ആ സിനിമയിൽ എന്നെ ഉദ്ദേശിച്ചാണ് പറഞ്ഞിരിക്കുന്നത്.” എന്നാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അജു വർഗീസ് പറയുന്നത്.

ചെന്നൈയിലേക്ക് സിനിമാമോഹവുമായി എത്തുന്ന യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് ടീസറിൽ നിന്നും ലഭിക്കുന്ന സൂചന. അതേസമയം മോഹൻലാലിനെ ഓർമിപ്പിക്കുന്ന ചില അഭിനയ മുഹൂർത്തങ്ങളും പ്രണവിൽ നിന്നും ടീസറിൽ കാണാൻ കഴിയുന്നുണ്ട്.

ഹൃദയം’ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം പ്രണവും വിനീതും ഒന്നിക്കുന്ന ചിത്രമായതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ പ്രേക്ഷകർ നോക്കിക്കാണുന്നത്. മേരിലാന്റ് സിനിമാസിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. അമൃത് രാംനാഥാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്.

Latest Stories

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍