തള്ളി തള്ളി കുഞ്ഞാലി മരക്കാര്‍ സിനിമയുടെ അവസ്ഥ ഉണ്ടാവരുത്..: അഖില്‍ മാരാര്‍

തള്ളിമറിച്ച് ‘എമ്പുരാന്‍’ സിനിമയെ നശിപ്പിക്കരുതെന്ന് സംവിധായകന്‍ അഖില്‍ മാരാര്‍. ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവയ്ക്കവെയാണ് അഖില്‍ മാരാരുടെ പരാമര്‍ശം. ”തള്ളി തള്ളി എമ്പുരാനെ നശിപ്പിക്കരുത്, കുഞ്ഞാലിമരക്കാര്‍ സിനിമയുടെ അവസ്ഥ ഉണ്ടാവരുത്, ആ ചിത്രത്തിന് ഓവര്‍ ഹൈപ്പ് ആയിരുന്നു” എന്നാണ് അഖില്‍ മാരാര്‍ പറയുന്നത്.

നാഷണല്‍ അവാര്‍ഡ് നേടിയ ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ വന്‍ ഹൈപ്പോടെ തിയേറ്ററില്‍ എത്തിയ ചിത്രമായിരുന്നു. എന്നാല്‍ 2021ല്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് കടുത്ത വിമര്‍ശനങ്ങളാണ് ലഭിച്ചത്. ബോക്‌സ് ഓഫീസിലും വലിയ മുന്നേറ്റമുണ്ടാക്കാന്‍ സിനിമയ്ക്ക് സാധിച്ചിരുന്നില്ല. 100 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രത്തിന് തിയേറ്ററില്‍ നിന്നും 50 കോടി രൂപ നേടാന്‍ പോലും സാധിച്ചിരുന്നില്ല.

അതേസമയം, ലോകം മുഴുവനുള്ള സിനിമാ പ്രേമികള്‍ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്‌മാണ്ഡ റിലീസിനാണ് സിനിമാപ്രേമികള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ചിത്രത്തിന്റെ ഓള്‍ ഇന്ത്യ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് മാര്‍ച്ച് 21 ന് രാവിലെ 9 മണിക്കാണ് ആരംഭിച്ചത്.

ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ തന്നെ 645ഗ ടിക്കറ്റുകള്‍ ആണ് ബുക്ക് മൈ ഷോ എന്ന ആപ്ലിക്കേഷന്‍ വഴി മാത്രം ഇന്ത്യയില്‍ വിറ്റഴിഞ്ഞത്. ഇത് ഇന്ത്യന്‍ സിനിമയിലെ തന്നെ പുതിയ റെക്കോഡ് ആണ്. 24 മണിക്കൂറില്‍ ഒരു ഇന്ത്യന്‍ ചിത്രത്തിന് ഇത്രയധികം ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയിലൂടെ വിറ്റ് പോകുന്നത് ഇതാദ്യമായാണ്.

ഇന്ത്യന്‍ സിനിമയിലെ മറ്റ് ബിഗ് ബജറ്റ് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളുടെയെല്ലാം റെക്കോഡുകള്‍ ഇതിലൂടെ എമ്പുരാന്‍ ഭേദിച്ചു. ബുക്കിംഗ് ട്രെന്‍ഡിംഗില്‍ ഒരു മണിക്കൂറില്‍ ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകള്‍ വിറ്റും ചിത്രം ഇന്നലെ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ലൈക പ്രൊഡക്ഷന്‍സ്, ആശിര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Latest Stories

'രാജീവ് ചന്ദ്രശേഖറിന്റെ പരാജയത്തിന്റെ ഉത്തരവാദി, പാർട്ടിയിൽ നിന്നും പുറത്താക്കണം'; വി വി രാജേഷിനെതിരെ ബിജെപി ഓഫീസിന് മുന്നിലടക്കം പോസ്റ്ററുകൾ

അമൃതയും അഭിരാമിയും എന്നെ ചതിച്ചു, എന്റെ കൈയില്‍ തെളിവുണ്ട്.. കേസ് കൊടുക്കാന്‍ എനിക്ക് താല്‍പര്യമില്ല: എലിസബത്ത് ഉദയന്‍

IPL 2025: ഗ്രൗണ്ടിൽ എത്തി കോഹ്‌ലിയെ കെട്ടിപ്പിടിച്ച നിമിഷം അയാൾ അങ്ങനെ പറഞ്ഞു, ശരിക്കും ഞെട്ടൽ ഉണ്ടായി; തുറന്നടിച്ച് ആരാധകൻ

IPL 2025: 'മോനെ സിറാജേ, ഗുജറാത്തിന്റെ ജേഴ്സിയിൽ ആർസിബി ബോളിംഗ് പ്രകടനം കാഴ്ച വെക്കരുത്'; താരത്തിന് നേരെ ട്രോൾ മഴ

'കറുപ്പിനോട് എന്തിനാണ് ഇത്രയും നിന്ദ?' നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ടെന്ന് ശാരദാ മുരളീധരൻ, വൈകാരികമായി ഫേസ്‍ബുക്ക് പോസ്റ്റ്

'ശബരിമല വഴിപാട് മമ്മൂട്ടിയുടെ നിർദേശപ്രകാരമെങ്കിൽ തെറ്റ്, മതപരമായ വിശ്വാസത്തിന് എതിരാണ്'; ഓ അബ്‌ദുള്ളക്ക് പിന്നാലെ വിമർശനവുമായി നാസർ ഫൈസി കൂടത്തായി

ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്ത് മുഖ്യമന്ത്രി; ചരിത്രംകുറിച്ച് വിദ്യാഭ്യാസ വകുപ്പ്

'അതിരുവിട്ട ആഹ്ലാദപ്രകടനം വേണ്ട'; എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് ഇന്ന് സമാപനം, സ്‌കൂളുകളില്‍ കർശന നിയന്ത്രണങ്ങൾ

IPL 2025: ഇങ്ങനെയെല്ലാം സംഭവിച്ചത് ആ ഒറ്റ നിമിഷം കാരണമാണ്, ഞാൻ കേറി വന്നപ്പോൾ......: ശ്രേയസ് അയ്യർ

ആദിവാസി മേഖലയിലെ മെന്‍സ്ട്രല്‍ ഹെല്‍ത്ത് പരീക്ഷണം; പട്ടിക വര്‍ഗ വകുപ്പ് അന്വേഷണം നടത്തുമെന്ന് മന്ത്രി ഒ ആര്‍ കേളു