അഞ്ച് ലക്ഷമാണ് ഞാന്‍ എനിക്കിട്ട വില, എന്നാല്‍ ഒരു കാലത്തും ആരും എനിക്ക് വില തന്നിട്ടില്ല: അഖില്‍ മാരാര്‍

താന്‍ തനിക്കിട്ട വില അഞ്ച് ലക്ഷമാണെന്ന് സംവിധാകന്‍ അഖില്‍ മാരാര്‍. ബിഗ് ബോസ് വിജയിയായി പ്രേക്ഷകശ്രദ്ധ നേടിയ അഖില്‍ ഉദ്ഘാടനങ്ങളിലും പരിപാടികളിലുമൊക്കെ ഇപ്പോള്‍ സജീവമാണ്. പരിപാടികള്‍ക്കായി താന്‍ വാങ്ങുന്ന പ്രതിഫലത്തുകയെ കുറിച്ചാണ് അഖില്‍ മാരാര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

”അഞ്ച് ലക്ഷം ആണ് ഞാന്‍ എനിക്കിട്ട വില. അത് തരുന്നവര്‍ വിളിച്ചാല്‍ മതി, അല്ലെങ്കില്‍ ഞാന്‍ പോകുന്നില്ലെന്ന് വിചാരിച്ചു. ആരും വിളിക്കില്ലെന്ന് വിചാരിക്കും പക്ഷേ വിളിച്ചവരുണ്ട്. ഒരു ഉദ്ഘാടനമെങ്കിലും കിട്ടിയാല്‍ മതിയല്ലോ. ഒരു കാലത്തും നമുക്ക് ആരും ഒരു വിലയും തന്നിട്ടില്ല.”

”മൂവായിരം രൂപ വണ്ടിക്കൂലി പോലും തന്നിട്ടില്ല. എല്ലാക്കാലവും വിലയില്ലാത്തവനായി നമുക്ക് ജീവിക്കാന്‍ പറ്റോ? ഇപ്പോള്‍ മോഹന്‍ലാല്‍ എന്ന മനുഷ്യന് നമ്മള്‍ കൊടുക്കുന്ന വില, സ്‌നേഹം എല്ലാം അച്ചീവ്‌മെന്റിന് അടക്കം ആണ് കൊടുക്കുന്നത്. അദ്ദേഹത്തെ ഒരു സിനിമയിലേക്കോ പരസ്യത്തിലേക്കോ വിളിച്ചാല്‍ അത്രത്തോളം വിറ്റുവരവ് ഉണ്ടാകും.”

”അതുപോലെ എന്നെ ഒരു പരിപാടിക്കോ അഭിമുഖത്തിനോ വിളിച്ചാല്‍ നിങ്ങള്‍ക്ക് സ്‌പോണ്‍സേഴ്‌സ് വരും. അപ്പോള്‍ ഞാന്‍ മണ്ടനാവാന്‍ പാടില്ല” എന്നാണ് മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ അഖില്‍ മാരാര്‍ പറയുന്നത്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍