മോഹന്‍ലാലിന്റെ ഇന്നത്തെ സിനിമകളോട് യോജിപ്പില്ല എന്ന് പറഞ്ഞിരുന്നെങ്കില്‍ ചെകുത്താന്റെ മൂല്യം വര്‍ദ്ധിച്ചേനെ...: അഖില്‍ മാരാര്‍

സിനിമ കാണാതെ ഡീഗ്രേഡ് ചെയ്ത ചെകുത്താന്‍ എന്ന വ്‌ളോഗര്‍ക്കെതിരെ സംവിധായകന്‍ അഖില്‍ മാരാര്‍ രംഗത്തെത്തിയിരുന്നു. ‘ലൂസിഫര്‍’, ‘പുലിമുരുകന്‍’, ‘റോഷാക്ക്’ എന്നീ സിനിമകളെ വിമര്‍ശിച്ചും മോഹന്‍ലാലിനെയും മമ്മൂട്ടിയെയും പരിഹസിച്ചും ആയിരുന്നു ചെകുത്താന്റെ വീഡിയോ. എന്നാല്‍ ചെകുത്താന്‍ എന്ന വ്യക്തിയുമായി തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അഖില്‍ മാരാര്‍.

താന്‍ ചൂണ്ടികാണിച്ചത് നമ്മള്‍ ഒരാളെ അല്ലെങ്കില്‍ ഒരു സിനിമയെ എന്തിനെ ആയാലും വിമര്‍ശിക്കുമ്പോള്‍ അല്ലെങ്കില്‍ കുറ്റപ്പെടുത്തുമ്പോള്‍ തീര്‍ച്ചയായും അതിനെ കുറിച്ച് പഠിച്ചിരിക്കണം. മോഹന്‍ലാലിന്റെ ഇന്നത്തെ സിനിമകളോട് യോജിപ്പില്ല എന്ന് പറഞ്ഞിരുന്നെങ്കില്‍ ചെകുത്താന്റെ മൂല്യം വര്‍ധിച്ചേനെ. മറിച്ച് ചീത്തവിളിച്ചത് ശരിയായില്ല എന്നാണ് സംവിധായകന്‍ പറയുന്നത്.

അഖില്‍ മാരാരുടെ കുറിപ്പ്:

ചെകുത്താന്‍ എന്ന സ്വയം പ്രഖ്യാപിത വ്യക്തിയുമായി എനിക്ക് വ്യക്തിപരമായി യാതൊരു പ്രശ്‌നവുമില്ല.. ഞാന്‍ ആകെ ചൂണ്ടികാണിച്ചത് നമ്മള്‍ ഒരാളെ അല്ലെങ്കില്‍ ഒരു സിനിമയെ അല്ലെങ്കില്‍ ഒരു പ്രസ്ഥാനത്തെ അതുമല്ലെങ്കില്‍ ഒരു പുസ്തകത്തെ എന്തിനെ ആയാലും വിമര്‍ശിക്കുമ്പോള്‍ അല്ലെങ്കില്‍ കുറ്റപ്പെടുത്തുമ്പോള്‍ തീര്‍ച്ചയായും പഠിച്ചിരിക്കണം.. അല്ലെങ്കില്‍ നാളെയില്‍ തിരുത്തേണ്ടി വരും.. അപ്പോള്‍ നമ്മള്‍ വിമര്‍ശിക്കുന്ന ആള്‍ ജയിക്കും നമ്മള്‍ തോല്‍ക്കും.. സ്വയം ഒരു തോല്‍വി ആവാതിരിക്കാന്‍ അറിഞ്ഞ ശേഷം മനസിലാക്കിയ ശേഷം കാര്യ കാരണങ്ങള്‍ നിരത്തി വിമര്‍ശിക്കു..

അത്തരം വിമര്‍ശനങ്ങള്‍ നമ്മുടെ ജനാധിപത്യത്തില്‍ അനിവാര്യമാണ്.. ഞാന്‍ ശക്തമായി ഇടത് പക്ഷത്തെ വിമര്‍ശിക്കാന്‍ തുടങ്ങിയത് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഉള്‍പെടെ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ പഠിച്ച ശേഷം എന്താണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ നടപ്പിലാക്കിയ കമ്മ്യൂണിസ്റ്റ് ആശയം എന്ന അന്വോഷണത്തിന് ശേഷമാണ്.. അതായത് കമ്മ്യൂണിസം എന്ന ആശയവുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടി.. കാര്യങ്ങള്‍ പഠിക്കാതെ ഒരാളെ തന്തയ്ക്ക് തള്ളയ്ക്കും വിളിക്കുക..

അയാളെ തെറി പറഞ്ഞു ആഘോഷിക്കുക ഇതൊക്കെ അറിവില്ലത്തവന്റെ ജല്പനങ്ങള്‍ മാത്രമാണ്.. അത്തരക്കാരെ ചൂണ്ടി കാണിച്ചതില്‍ ഒരാള്‍ മാത്രമാണ് ചെകുത്താന്‍.. തനിക്ക് ഒരു തെറ്റ് പറ്റിയെന്നും ഞാന്‍ കാണാത്ത ഒരു സിനിമയെ കുറിച്ച് മോശം അഭിപ്രായം പറഞ്ഞതില്‍ എനിക്കിന്ന് ഖേദം ഉണ്ടെന്നും പക്ഷേ മോഹന്‍ലാല്‍ എന്ന നടന്റെ ഇന്നത്തെ സിനിമകളോട് എനിക്ക് തീരെ യോജിപ്പില്ല എന്നും ചെകുത്താന്‍ പറഞ്ഞിരുന്നെങ്കില്‍ അയാളുടെ മൂല്യം വര്‍ധിച്ചേനെ…

മറിച്ച് അയാള്‍ എന്നെ തെറി വിളിച്ചും പരിഹസിച്ചും വീഡിയോ ചെയ്തു.. അയാളുടെ ചില ആരാധകര് കൂട്ടമായി വന്ന് എന്റെ പേജില്‍ അത്തരം തെറികള്‍ ആവര്‍ത്തിച്ചു. കൂട്ടത്തില്‍ ഇങ്ങനെ കൂടി പറഞ്ഞു.. ചെകുത്താന്‍ വിചാരിച്ചത് കൊണ്ട് എന്നെ നാല് പേര് അറിഞ്ഞു എന്ന്… ആരാണ് ഈ നാല് പേര്.. ഇന്നലെ വരെ എന്നെ അറിഞ്ഞത് ആരായിരുന്നു.. ആ ധാരണ കൂടി ഒന്ന് മാറ്റാന്‍ ഞാന്‍ രണ്ട് സ്‌ക്രീന്‍ ഷോട്ടുകള്‍ ഇടാം.. കഴിഞ്ഞ മാസം എന്റെ ഫെയ്‌സ്ബുക്ക് പേജിന് 57ലക്ഷം റീച്ച് ആയിരുന്നു…നിങ്ങള്‍ ഈ പറഞ്ഞ ചെകുത്താന്‍ വന്നിട്ടും ഈ മാസം 28ലക്ഷം ആണ്… പിന്നെ ഗൂഗിള്‍ പറയും ബാക്കിയൊക്കെ… ഞാന്‍ മൂലം ജനങ്ങള്‍ മറന്ന ചെകുത്താനെ ചിലര്‍ ഓര്‍ത്തു എന്ന് ആശ്വസിക്കുക…

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു