ലുലു മാളില്‍ പോയി തുണി പൊക്കി നില്‍ക്കുന്നതല്ലേ എന്ന് അന്ന് ചോദിച്ചു.. ചിന്തിക്കാനുള്ള ബോധം ഈ കമ്മി കഴുതകള്‍ക്ക് ഇല്ലല്ലോ: അഖില്‍ മാരാര്‍

ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യില്ലെന്ന് പറഞ്ഞ സംവിധായകന്‍ അഖില്‍ മാരാറിനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെ ഒരു ലക്ഷം രൂപ സംഭാവന നല്‍കുകയും മുന്‍കൂര്‍ ജാമ്യം തേടുകയും സംവിധായകന്‍ ചെയ്തിരുന്നു. ഈ വിഷയത്തില്‍ കൂടുതല്‍ വിശദീകരണങ്ങളുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ അഖില്‍ മാരാര്‍. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാതെ 3 വീടുകള്‍ ഞാന്‍ വെച്ചു കൊടുക്കാം എന്ന് പറഞ്ഞു കൊണ്ടായിരുന്നു അഖില്‍ മാരാര്‍ നേരത്തെ പങ്കുവച്ച പോസ്റ്റ്.

ഇതിന് പിന്നാലെ സംവിധായകനെതിരെ കടുത്ത രീതിയില്‍ സൈബര്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. താന്‍ ബിഗ് ബോസില്‍ പോകുന്നതിന് മുമ്പ് അതിനെതിരെ പ്രതികരിച്ചത് പറഞ്ഞാണ് പലരും ആഘോഷിച്ചത്. എന്നാല്‍ അതിന് പിന്നിലെ കാരണത്തെ കുറിച്ച് വിമര്‍ശിക്കുന്നവര്‍ക്ക് ചിന്തിക്കാന്‍ കഴിവില്ല എന്നാണ് സംവിധായകന്‍ പറയുന്നത്.

അഖില്‍ മാരാര്‍ കുറിപ്പ്:

ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാതെ 3 വീടുകള്‍ ഞാന്‍ വെച്ചു കൊടുക്കാം എന്ന് പറഞ്ഞു പോസ്റ്റിട്ട എന്നെ ആക്ഷേപിച്ചും കേസെടുത്തും വിരട്ടാന്‍ നോക്കിയ അന്തം കമ്മികള്‍ക്കും ദാസന്റെ സര്‍ക്കാരിനും എതിരെ ഞാന്‍ പിന്നീട് ഉയര്‍ത്തിയ ചോദ്യങ്ങള്‍ ഇവന്മാരുടെ കുരു പൊട്ടിച്ചു.. എനിക്കെതിരെ ആകെ ഇവന്മാര്‍ക്ക് ആഘോഷിക്കാനുള്ളത് ബിഗ് ബോസില്‍ പോകും മുമ്പ് ഞാന്‍ ആ ഷോയെ കുറിച്ച് പറഞ്ഞത് വെച്ചാണ്.. ഒരല്‍പം ബോധം ഈ ജന്മങ്ങള്‍ക്ക് ഉണ്ടെങ്കില്‍ അങ്ങനെ പറഞ്ഞ ഞാന്‍ എങ്ങനെ 80%തിലധികം വോട്ട് നേടി ആ ഷോയുടെ വിജയി ആയി എന്ന് ചിന്തിക്കണം…

അതെങ്ങനാ ചിന്തിക്കാനുള്ള ബോധം ഈ കമ്മി കഴുതകള്‍ക്ക് ഇല്ലല്ലോ… ഇനി ഞാന്‍ ഈ എഴുതുന്നത് എന്നെ ഇഷ്ടപെടുന്നവര്‍ക്ക് വേണ്ടി മാത്രം.. സമൂഹ മാധ്യമങ്ങളില്‍ കോമാളിത്തരം കാണിച്ചു ശ്രദ്ധ നേടാന്‍ നടക്കുന്നവര്‍… സിനിമ റിവ്യൂ എന്ന പേരില്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്നവരെ ആക്ഷേപിച്ചു ശ്രദ്ധ നേടുന്നവര്‍ ഇത്തക്കാര്‍ക്കെതിരെ ഒരു ഇന്റര്‍വ്യൂയില്‍ സംസാരിക്കവേ ബിഗ് ബോസിലെ ചില മുന്‍ മത്സരാര്‍ഥികളുടെ സമൂഹ മധ്യത്തിലേ പെരുമാറ്റവും ചര്‍ച്ചയില്‍ വന്നു..

അപ്പോള്‍ അവതാരക എന്നോട് ബിഗ് ബോസില്‍ പോകുന്നോ എന്ന് ചോദിച്ചു.. ബിഗ് ബോസ് കാണാത്ത ഞാന്‍ തമാശ രൂപേണ അതിനേക്കാള്‍ നല്ലത് ലുലു മാളില്‍ പോയി തുണി പൊക്കി നില്‍ക്കുന്നതല്ലേ എന്ന് ചോദിച്ചു…. അതോടെ ബിഗ് ബോസ് താരങ്ങളുടെ ആരാധകര്‍ രംഗത്തിറങ്ങി… ഇപ്പോള്‍ നീയൊക്കെ ചെയ്യും പോലെ കമന്റ് ബോക്‌സില്‍ വന്നു തെറി വിളിയും വെല്ലുവിളിയും.. തെറി വിളി ഞാന്‍ കാര്യമാക്കില്ല എന്നാല്‍ വെല്ലുവിളി എനിക്കൊരു ഹരമാണ്..

1. നീയൊന്ന് ബിഗ് ബോസ്സില്‍ പോയി നോക്കൂ
2.ഒരാഴ്ച തികച്ചു നീ നില്‍ക്കില്ല..
3.നിന്നെ ആരും ഇന്റര്‍വ്യൂവിന് പോലും വിളിക്കില്ല..
4.സീസണ്‍ 5 കപ്പ് ആരടിക്കും എന്ന് ഞങ്ങള്‍ തീരുമാനിക്കും

അതോടെ തീരുമാനിച്ചു ഞാന്‍ ആരാണെന്ന് ഇവനൊക്കെ ബോധ്യപ്പെടുത്തി കൊടുക്കണം… പിന്നീട് സംഭവിച്ചത് ബിഗ് ബോസ് കണ്ടവര്‍ക്ക് അറിയാം.. ഒരു പക്ഷെ രാഷ്ട്രീയ എതിരാഭിപ്രായം ഉണ്ടെങ്കിലും എന്നെ സ്‌നേഹിക്കുന്ന നിരവധി കമ്മ്യൂണിസ്റ്റുകാര്‍ക്കും അതറിയാം.. അത് ഇന്റര്‍വ്യൂ പോകും മുമ്പ് തന്നെ ഞാന്‍ പരസ്യമാക്കിയതുമാണ്.. ഇനി കമ്മ്യൂണിസ്റ്റുകാരുടെ നിലപാട് നമുക്ക് നോക്കാം…

1.ഇന്ത്യയ്ക് സ്വാതന്ത്ര്യം കിട്ടിയ ദിവസം കരിദിനം ആയി കണ്ടവര്‍ പിന്നീട് യാതൊരു ഉളുപ്പും ഇല്ലാതെ സ്വാതന്ത്ര്യം നേടി കൊടുത്തത് കമ്മ്യൂണിസ്‌റ് പാര്‍ട്ടി ആണെന്ന് പ്രസംഗിച്ചു…..
2. സാറ്റലൈറ്റ്, ട്രാക്ടര്‍, കമ്പ്യൂട്ടര്‍, എടിഎം തുടങ്ങിയവയ്‌ക്കെതിരെ സമരം ചെയ്തിട്ട് പിന്നീട് ട്രാക്ടര്‍ ഓടിച്ചു ഉദ്ഘാടനം ചെയ്ത നിലപാട് ധീരന്മാര്‍..
3. ഒരു കാലത്ത് സഖാവ് പുഷ്പനെ പോലെയുള്ളവരെ സമരത്തിലേക്ക് തള്ളി വിട്ട് ജീവിതം ഇല്ലാതാക്കിയവര്‍ പിന്നീട് അധികാരത്തില്‍ കയറി അതെ പണി ചെയ്തു..
4. എന്റെ നെഞ്ചില്‍ വിമാനം ഇറക്കൂ എന്ന് പറഞ്ഞു നെടുമ്പാശേരി വിമാനത്താവളത്തിന് എതിര്‍പ്പ് സമരം നയിച്ച ശര്‍മ പിന്നീട് വിമാനത്താവളത്തിന്റെ ഡയരക്ടര്‍..
5. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേരെ വെട്ടി കൊന്ന പാര്‍ട്ടി ഉയര്‍ത്തി പിടിക്കുന്ന മുദ്രാവാക്യം.. സ്വാതന്ത്ര്യം, സമത്വം, സോഷ്യലിസം..
6. ഞങ്ങള്‍ക്ക് മതമില്ല എന്ന് പറഞ്ഞിട്ട് സകല ജാതി മത സംഘടനകളിലും ക്ഷേത്രങ്ങളിലും ഭാരവാഹി ആയി കയറി പറ്റുന്നവര്‍..
7. ബംഗാളില്‍ മുതലാളിമാര്‍ക്ക് വേണ്ടി പാവപെട്ട കര്‍ഷകരുടെ ഭൂമി പിടിച്ചു പറിച്ചു കൊടുത്തിട്ട് എതിര്‍ത്ത കര്‍ഷകരെ വെടി വെച്ചു കൊന്ന നികൃഷ്ട ജന്മങ്ങള്‍..
ഇത്തരത്തില്‍ എണ്ണിയാല്‍ ഒടുങ്ങാത്ത കാര്യങ്ങള്‍ നിങ്ങള്‍ക്കെതിരെ പറയാന്‍ ഉണ്ടാകും.. ആ നീയൊക്കെ എന്നെ നിലപാട് പഠിപ്പിക്കാന്‍ ഇറങ്ങിയേക്കുന്നു…

Latest Stories

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി