തൂക്കി കൊല്ലാനുള്ള വകുപ്പില്‍ കേസ് എടുത്തേക്കണം, പലപ്പോഴായിട്ട് കോടതികള്‍ കയറിയിറങ്ങി.. ഇതുവരെ നാല് പാസ്‌പോര്‍ട്ട് എടുത്തു: അഖില്‍ മാരാര്‍

മുഖ്യമന്ത്രിയുടെ ദിരിതാശ്വാസനിധിക്കെതിരെ പ്രചാരണം നടത്തിയതിന് പിന്നാലെ സംവിധായകന്‍ അഖില്‍ മാരാര്‍ക്കെതിരെ കേസ് എടുത്തിരുന്നു. ദുരിതാശ്വാസനിധിയിലേക്ക് താന്‍ പണം നല്‍കില്ലെന്ന മാരാരുടെ കുറിപ്പാണ് വിവാദമായത്. ഇതോടെ മുഖ്യമന്ത്രിക്കെതിരെ കൂടുതല്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അഖില്‍ മാരാര്‍ ഇപ്പോള്‍. പിണറായി ഭരിക്കുന്ന കേരളത്തില്‍ എതിരെ സംസാരിക്കുന്നവരുടെ വാ മൂടി കെട്ടുക എന്നുള്ളത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല എന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്.

അഖില്‍ മാരാരുടെ വാക്കുകള്‍:

പിണറായി മഹാരാജാവ് ഭരിക്കുന്ന കേരളത്തില്‍ അദ്ദേഹത്തിന് എതിരെ സംസാരിക്കുന്നവരുടെ വാ മൂടി കെട്ടുക എന്നുള്ളത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല. 2016ല്‍ മുഖ്യമന്ത്രിക്ക് എതിരെ പറഞ്ഞതിനുള്ള മറ്റൊരു കേസ് ഉണ്ടായതിന് കാരണവും ഇത് തന്നെയായിരുന്നു. അന്ന് സമരം ചെയ്ത ആള്‍ക്കാര്‍ക്കെതിരെ തിരുവനന്തപുരത്ത് കേസ് എടുത്തു. എസ്എഫ്‌ഐക്കാരനായ ജിഷ്ണു പ്രണോയ് എന്ന ചെറുപ്പക്കാരന്‍ മരിച്ച സമയത്ത് അവന്റെ അമ്മ തിരുവനന്തപുരത്ത് എന്റെ മകന് നീതി കിട്ടണം എന്ന് പറഞ്ഞുകൊണ്ട് സമരം ചെയ്യാന്‍ പോയപ്പോള്‍ ആ സമരത്തിന് പിന്തുണ കൊടുത്ത ആള്‍ക്കാരെ എല്ലാം പിടിച്ചു ജയിലില്‍ ഇട്ടു.

ലോകത്തിലെ ആദ്യമായിട്ടാണ് ഒരു സമരത്തിന് പിന്തുണ കൊടുത്ത ആള്‍ക്കാരെ ജയിലില്‍ ഇടുന്നത്. പിണറായി വിജയന് വ്യക്തിവൈരാഗ്യമുള്ള കെ.എം ഷാജഹാനെ പോലെയുള്ള ആള്‍ക്കാരെ പിടിച്ചു ജയിലില്‍ ഇട്ട സമയത്ത് പിണറായി വിജയന്‍ ഫാസിസ്റ്റ് ആണ് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരാളുടെ ഗുണം ഒന്നും പിണറായി വിജയന് ഇല്ല എന്ന് പറഞ്ഞ് ഒരിക്കല്‍ പ്രേമചന്ദ്രനെതിരെ അദ്ദേഹം തന്നെ ഉപയോഗിച്ച ഒരു പദം ഞാന്‍ അദ്ദേഹത്തിനെതിരെ ഉപയോഗിച്ചു കൊണ്ട് ഞാന്‍ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് എഴുതി.

അന്ന് എനിക്ക് എതിരെ ഒരു കേസ് ഉണ്ടായിട്ടുണ്ട്. കേസും കാര്യങ്ങളും ഒക്കെ അതിന്റെ വഴിക്ക് പോകും. എനിക്ക് അതിന്റെ പേരില്‍ ഒരുപാട് നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. പലപ്പോഴായിട്ട് കോടതികള്‍ കയറിയിറങ്ങി. എന്റെ പാസ്‌പോര്‍ട്ടിന് ഒരു വര്‍ഷത്തെ കാലാവധിയേ ലഭിച്ചുള്ളൂ, നാല് വര്‍ഷംകൊണ്ട് നാല് പാസ്‌പോര്‍ട്ട് എടുത്ത ഒരാളാണ് ഞാന്‍.

എന്നിരുന്നാലും നമ്മള്‍ എതിര്‍ത്ത വിഷയങ്ങള്‍ ഈ നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. എനിക്ക് വേണ്ടിയിട്ട് അല്ല ഞാന്‍ എതിര്‍ത്തത്. ഈ രാജ്യത്ത് ജനങ്ങള്‍ക്ക് തന്റെ അഭിപ്രായം പറയാന്‍ കഴിയില്ല എന്നുണ്ടെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ നിങ്ങള്‍ക്ക് ഇതേ പ്രശ്‌നം വരും നിങ്ങള്‍ക്ക് ഇതേ കാക്കിയിട്ട ഭടന്മാരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ള അനീതികള്‍ക്കെതിരെ നിങ്ങള്‍ക്ക് പ്രതികരിക്കാന്‍ കഴിയാതെ വരും. അതുകൊണ്ട് മാത്രമാണ് പ്രതികരിച്ചത്.

Latest Stories

IPL 2025: ആർക്കാടാ എന്റെ ധോണിയെ കുറ്റം പറയേണ്ടത്, മുൻ ചെന്നൈ നായകന് പിന്തുണയുമായി ക്രിസ് ഗെയ്‌ൽ; ഒപ്പം ആ സന്ദേശവും

വഖഫ് ബില്ലിനെ ഒരേ സ്വരത്തില്‍ എതിര്‍ക്കാന്‍ ഇന്ത്യ മുന്നണി; തീരുമാനം പാര്‍ലമെന്റ് ഹൗസില്‍ ചേര്‍ന്ന മുന്നണിയോഗത്തില്‍

CSK UPDATES: ആ കാര്യങ്ങൾ ചെയ്താൽ ചെന്നൈയെ തോൽപ്പിക്കാൻ ടീമുകൾ പാടുപെടും, ഋതുരാജ് ഉടനടി ആ തീരുമാനം എടുക്കുക; ടീമിന് ഉപദേശവുമായി ക്രിസ് ശ്രീകാന്ത്

അച്ഛന്റെ ലെഗസി പിന്തുടര്‍ന്ന് അവന്‍; സസ്‌പെന്‍സ് പൊളിച്ച് പൃഥ്വിരാജ്, അവസാന ക്യാരക്ടര്‍ പോസ്റ്ററും പുറത്തുവിട്ടു

IPL 2025: ഉള്ള വില കളയാതെ പണി നിർത്തുക പന്ത്, വീണ്ടും ദുരന്തമായി ലക്നൗ നായകൻ; പുച്ഛിച്ച താരത്തിന് പണി കൊടുത്ത് പഞ്ചാബ്

എറണാകുളത്ത് രണ്ടരവയസുകാരിയ്ക്ക് തോട്ടില്‍ വീണ് ദാരുണാന്ത്യം; അപകടം സഹോദരനൊപ്പം കളിക്കുന്നതിനിടെ

അഞ്ച് വര്‍ഷത്തിനിപ്പുറം ഇതാദ്യം; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി ശമ്പളം ലഭിച്ചു

വഖഫ് ഭേദഗതി ബില്ലിനെതിരെ വോട്ടും ചെയ്യണം ചര്‍ച്ചയിലും പങ്കെടുക്കണം; പാര്‍ട്ടി കോണ്‍ഗ്രില്‍ പങ്കെടുക്കുന്നത് അതിനുശേഷം; എംപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സിപിഎം

ട്രംപിന്റെ പ്രഖ്യാപനത്തിന് കാതോര്‍ത്ത് ലോകം; താരിഫുകള്‍ ഏപ്രില്‍ 2 മുതല്‍ പ്രാബല്യത്തില്‍; സ്വര്‍ണ വിലയിലെ കുതിപ്പ് തുടരുമോ?

പന്നിയങ്കരയില്‍ പ്രദേശവാസികള്‍ക്ക് ടോളില്ല; തീരുമാനം കനത്ത പ്രതിഷേധത്തെ തുടര്‍ന്ന്