ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കില്ല.. മൂന്ന് വീട് വച്ച് നല്‍കാന്‍ തയാറാണ്: അഖില്‍ മാരാര്‍

വയനാട് ദുരന്തത്തില്‍ പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് സംവിധായകന്‍ അഖില്‍ മാരാര്‍. വീട് നഷ്ടപ്പെട്ടവര്‍ക്ക് അവര്‍ പറയുന്ന സ്ഥത്ത് തന്നെ വീടുവച്ച് നല്‍കാന്‍ തയാറാണ് എന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. 5 സെന്റ് സ്ഥലത്തില്‍ മൂന്ന് വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനാണ് അഖില്‍ മാരാറും സുഹൃത്തുക്കളും തീരുമാനിച്ചിരിക്കുന്നത്. ദുരിതബാധിതരെ സഹായിക്കാനായി ഇതുവരെ അയച്ച പണത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകളും അഖില്‍ മാരാര്‍ കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

അഖില്‍ മാരാരുടെ കുറിപ്പ്:

പാര്‍ട്ടിയെ മുച്ചൂടും മുടിച്ച സൈബര്‍ അന്തം കമ്മികള്‍ക്ക് ഒരു ചാലഞ്ച്. മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ എനിക്ക് താല്‍പര്യമില്ല. പകരം 3 വീടുകള്‍ വച്ച് നല്‍കാന്‍ ഞങ്ങള്‍ തയാറാണ്. അത് എന്റെ നാട്ടില്‍ എന്ന് പറഞ്ഞത്, വസ്തു വിട്ട് നല്‍കാന്‍ എന്റെ ഒരു സുഹൃത്തു തയാറായത് കൊണ്ടും, വീട് നിര്‍മാണത്തിന് ആവശ്യം വരുന്ന സാമഗ്രികള്‍ പലരും സഹായിക്കാം എന്നുറപ്പ് നല്‍കിയതും അതോടൊപ്പം വീടുകള്‍ നിര്‍മിക്കാന്‍ എന്റെ സുഹൃത്തിന്റെ കണ്‍സ്ട്രക്ഷന്‍ കമ്പനി തയാറായത് കൊണ്ടും, അതോടൊപ്പം പ്രകൃതി ക്ഷോഭങ്ങള്‍ താരതമ്യേനെ കുറവായത് കൊണ്ടുമാണ്.

സഖാക്കളുടെ അഭ്യര്‍ഥന മാനിച്ചു വയനാട്ടില്‍ ഈ ദുരന്തത്തില്‍ വീട് നഷ്ട്ടപെട്ടവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് വീട് വച്ച് കൊടുക്കാം.. അവര്‍ ആഗ്രഹിക്കുന്ന സ്ഥലം എനിക്ക് അറിയാത്തത് കൊണ്ടും ഒരാള്‍ എവിടെ താമസിക്കണം എന്നത് അവരുടെ ഇഷ്ടം ആയത് കൊണ്ടും സ്ഥലം ലഭ്യമാക്കി ബന്ധപ്പെട്ടാല്‍ തീര്‍ച്ചയായും ഞങ്ങള്‍ വീട് നിര്‍മിച്ചു നല്‍കാം. ഞാന്‍ എനിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യം പങ്കുവച്ചു. അര്‍ഹതപെട്ട മനുഷ്യരെ സഹായിക്കുക എന്നതാണ് എന്റെ താല്‍പര്യം.

നാളിത് വരെ ഒരാളെ സഹായിക്കുന്നത് മറ്റൊരാളോട് പറഞ്ഞു നടക്കുന്ന ശീലം എനിക്കില്ല.. എന്റെ കര്‍മമാണ് എന്റെ നേട്ടം.. ഈശ്വരന്‍ മാത്രം അറിഞ്ഞാല്‍ മതി. സഖാക്കളുടെ ചില…. കാണുമ്പോള്‍ ചില കാര്യങ്ങള്‍ ഞാന്‍ പോസ്റ്റ് ചെയ്യുന്നു.. പ്രളയവും ഉരുള്‍ പൊട്ടലും പോലെ വാര്‍ത്തകളില്‍ നിറയുന്ന ദുരന്തങ്ങള്‍ അല്ലാതെ ജീവിക്കാന്‍ മാര്‍ഗമില്ലാതെ അലയുന്ന എത്രയോ മനുഷ്യരുണ്ട്..

അത്തരം മനുഷ്യരില്‍ അര്‍ഹത ഉണ്ട് എന്ന് തോന്നി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം ഞാന്‍ നല്‍കിയ ചില സഹായങ്ങള്‍ സഖാക്കളുടെ ശ്രദ്ധയില്‍ പെടുത്തുന്നു കഴിഞ്ഞ 4 ദിവസത്തിനുള്ളില്‍ അയച്ചതാണ് അത് കൊണ്ടാണ് സ്‌ക്രീന്‍ ഷോട്ട് എടുക്കാന്‍ കഴിഞ്ഞത്. ഇത് പോലെ നേരില്‍ കൊടുക്കുന്നതും അല്ലാതെയും.. ആരെയും ഒന്നും ബോധിപ്പിച്ചു ഞാന്‍ ജീവിക്കാറില്ല.. ചില നാറിയ സഖാക്കള്‍ ആണ് ഈ പോസ്റ്റ് ഇടീക്കാന്‍ പ്രേരണ ആയത്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍