സംവിധായകന്‍ വന്ന് സിനിമ കഴിഞ്ഞെന്ന് പറഞ്ഞാല്‍ ഞാന്‍ ഇനി തല്ലുകൂടണോ?; നടന്‍ മാധവന് മറുപടിയുമായി അക്ഷയ് കുമാര്‍

നല്ല സിനിമകള്‍ ചെറിയ സമയം കൊണ്ട് ഉണ്ടാക്കാന്‍ സാധിക്കില്ലെന്ന നടന്‍ മാധവന്റെ പരാമര്‍ശത്തിന് മറുപടി നല്‍കി നടന്‍ അക്ഷയ് കുമാര്‍.പരാമര്‍ശം പരോക്ഷമായി അക്ഷയ് കുമാറിനെയാണ് ഉദ്ദേശിച്ചതെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു അക്ഷയ് കുമാറിന്റെ പ്രതികരണം.

‘പുഷ്പ-ദി റൈസ്, ആര്‍.ആര്‍.ആര്‍ പോലെയുള്ള ചിത്രങ്ങള്‍ ഒരു വര്‍ഷം എടുത്താണ് ഷൂട്ടിംഗ് നടത്തിയത്. അതിനാല്‍ മൂന്നാല് മാസം കൊണ്ട് ചിത്രീകരിച്ച സിനിമകളെക്കാള്‍ പ്രേക്ഷകര്‍ ഈ സിനിമകള്‍ക്ക് പ്രധാന്യം നല്‍കുമെന്നാണ് മാധവന്‍ പറഞ്ഞത്. റോക്കെട്രി സിനിമയുടെ പ്രമോഷന്‍ പരിപാടിയിലായിരുന്നു മാധവന്റെ പ്രതികരണം.

അടുത്തിടെ ഇറങ്ങി തീയറ്ററില്‍ വന്‍ പരാജയമായ സാമ്രാട്ട് പൃഥ്വിരാജ് എന്ന അക്ഷയ് ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായകനും അടക്കം അക്ഷയ് കുമാറിന്റെ തിരക്ക് ചൂണ്ടിക്കാട്ടി വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് മാധവന്റെ കമന്റ് ഇത് അക്ഷയ് കുമാറിനുള്ള വിമര്‍ശനമായി ചില ഓണ്‍ലൈനുകളില്‍ വാര്‍ത്ത വരികയും ചെയ്തു.

ഇപ്പോഴിതാ ഇതിന് മറുപടി നല്‍കിയിരിക്കുകയാണ് അക്ഷയ് കുമാര്‍. ‘ഞാന്‍ ഇപ്പോള്‍ എന്താണ് പറയുക. എന്റെ സിനിമകള്‍ പെട്ടന്ന് തന്നെ ഷൂട്ടിംഗ് തീരുന്നു. അതിന് ഞാന്‍ എന്ത് ചെയ്യാനാണ്. എനിക്ക് ഇപ്പോള്‍ ഇതില്‍ എന്താണ് ചെയ്യാന്‍ സാധിക്കുക. എന്റെ സിനിമ പെട്ടന്ന് ഷൂട്ട് കഴിയുന്നു. സംവിധായകന്‍ വന്ന് സിനിമ കഴിഞ്ഞെന്ന് പറഞ്ഞാല്‍ ഞാന്‍ ഇനി തല്ലുകൂടണോ?’ എന്നായിരുന്നു ് അക്ഷയ് കുമാറിന്റെ മറുപടി.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം