പൃഥ്വിരാജിന് വേണ്ടി അക്ഷയ് കുമാറിന്റെ ഡേറ്റ് വരെ മാറ്റി; വെളിപ്പെടുത്തി 'ബഡേ മിയാൻ ഛോട്ടേ മിയാൻ' സംവിധായകൻ അലി അബ്ബാസ്

അക്ഷയ് കുമാർ, ടൈഗർ ഷെറോഫ് എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’. ചിത്രത്തിൽ വില്ലനായാണ് പൃഥ്വിരാജ് എത്തുന്നത്.

ആടുജീവിതത്തിന് ശേഷമെത്തുന്ന പൃഥ്വിരാജിന്റെ പുതിയ ചിത്രം കൂടിയാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ. ഇപ്പോഴിതാ ചിത്രത്തിലെ വില്ലൻ കഥാപാത്രം അവതരിപ്പിക്കുന്നതിനായി പൃഥ്വിരാജിന്റെ ഡേറ്റിനനുസരിച്ച് അക്ഷയ് കുമാറിന്റെ വരെ ഡേറ്റിൽ മാറ്റം വരുത്തിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ അലി അബ്ബാസ്.

“കബീർ എന്നാണ് ചിത്രത്തിലെ പൃഥ്വിരാജ് കഥാപാത്രത്തിന്റെ പേര്. ആ കഥാപത്രത്തെ അവതരിപ്പിക്കാൻ ആരാണുള്ളത് എന്ന് അക്ഷയ് കുമാർ ചോദിക്കുമ്പോൾ ഒരാൾ ഉണ്ട് എന്ന് മാത്രമാണ് പറഞ്ഞത്. പൃഥ്വിരാജിന്റെ പേര് പറഞ്ഞപ്പോൾ പെർഫെക്റ്റ് എന്നായിരുന്നു അക്ഷയ് കുമാറിന്റെ പ്രതികരണം.
എന്തുകൊണ്ട് പൃഥ്വിരാജിനെ തിരഞ്ഞെടുത്തതെന്നും ആ കഥാപാത്രം എത്ര പ്രാധാന്യമുള്ളതാണെന്നും ചിത്രം കാണുമ്പോൾ മനസിലാകും.

ഡേറ്റ് പ്രശ്നം ഉള്ളതുകൊണ്ട് ചെയ്യാൻ കഴിയുമോ എന്നൊരു സംശയം പൃഥ്വിരാജിനുണ്ടായിരുന്നു. പിന്നെ തുടർച്ചയായി, ഞാൻ അദ്ദേഹത്തെ വിളിച്ചുകൊണ്ടേയിരുന്നു. അവസാനം അക്ഷയിന്റേയും ടൈ​ഗറിന്റേയും ഡേറ്റ് മാറ്റിക്കോളാം നിങ്ങളൊന്ന് വന്നാൽ മതിയെന്ന് ഞാൻ പൃഥ്വിയോട് പറഞ്ഞു.” എന്നാണ് ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അലി അബ്ബാസ് പറഞ്ഞത്.

Latest Stories

മാസ് ഫോമില്‍ സൂര്യ, കണക്കുകള്‍ തീര്‍ക്കാന്‍ 'റെട്രോ'; കാര്‍ത്തിക് സുബ്ബരാജ് ഐറ്റം ലോഡിങ്, ടീസര്‍ വൈറല്‍

ടെലികോം കമ്പനികളുടെ കൊള്ള വേണ്ടെന്ന് ട്രായ്; ഇനി ഉപയോഗിക്കുന്ന സേവനത്തിന് മാത്രം പണം

ഞാനൊരു മുഴുക്കുടിയന്‍ ആയിരുന്നു, രാത്രി മുഴുവന്‍ മദ്യപിക്കും, വലിക്കും.. പക്ഷെ: ആമിര്‍ ഖാന്‍

പാലയൂര്‍ സെന്റ് തോമസ് തീര്‍ഥാടന കേന്ദ്രത്തിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ് പൊലീസ്; നക്ഷത്രങ്ങള്‍ ഉള്‍പ്പെടെ തൂക്കിയെറിയുമെന്ന് എസ്‌ഐ; കേന്ദ്രമന്ത്രി പറഞ്ഞിട്ടും അനുസരിച്ചില്ല

ക്രിസ്തുമസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സ് സിഇഒ എം ഷുഹൈബിനായി ലുക്ക് ഔട്ട് നോട്ടീസ്

മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ; പ്രശാന്ത് കൈക്കൂലി നല്‍കിയതിന് തെളിവില്ല; വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

സിനിമ ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു..; ആരാധകരെ ഞെട്ടിച്ച് പുഷ്പ സംവിധായകന്‍ സുകുമാര്‍

കാരവാനില്‍ യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മരണകാരണം വിഷപ്പുകയെന്ന് കണ്ടെത്തല്‍

ലഹരി ഉപയോഗം പൊലീസില്‍ അറിയിച്ചു; വര്‍ക്കലയില്‍ ക്രിസ്തുമസ് രാത്രി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി

ഹമാസ് ഭീകരരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ യുദ്ധം വ്യാപിപ്പിക്കുന്നു; ആശുപത്രികള്‍ ബലമായി ഒഴിപ്പിച്ചു; രോഗികള്‍ ദുരിതത്തില്‍