ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിന് കാമുകി എന്നെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചു, കത്രികയ്ക്ക് കുത്താന്‍ നോക്കി: അക്ഷയ് രാധാകൃഷ്ണന്‍

തന്നെ കാമുകി ദേഹോപദ്രവം ഏല്‍പ്പിക്കുമായിരുന്നെന്ന് തുറന്നു പറഞ്ഞ് നടന്‍ അക്ഷയ് രാധാകൃഷ്ണന്‍. പതിനെട്ടാം പടി എന്ന ആദ്യ സിനിമയിലൂടെ തന്നെ ആരാധകരുടെ ശ്രദ്ധ നേടാന്‍ കഴിഞ്ഞ നടനാണ് അക്ഷയ്. ഇപ്പോഴിതാ തന്റെ പ്രണയത്തെക്കുറിച്ച് അക്ഷയ് മനസ് തുറന്നിരിക്കുകയാണ് ് ജാംഗോ സ്പേസ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍.

ആദ്യത്തെ പ്രണയം ഭയങ്കര ടോക്സിക്കായിരുന്നു കലിപ്പനും കാന്താരിയും എന്ന് കേട്ടിട്ടില്ലേ അതുപോലെയായിരുന്നു. പക്ഷെ അവളായിരുന്നു കലിപ്പത്തി, ഞാന്‍ കാന്താരനായിരുന്നു. ഫോണ്‍ വിളിച്ചിട്ട് എന്താണ് എടുക്കാത്തത് എന്ന് ചോദിച്ച് വീട്ടില്‍ വന്ന് പ്രശ്നമുണ്ടാക്കി. മണ്ണെണ്ണയൊഴിച്ച് കത്തിക്കാന്‍ നോക്കി.

ഞാന്‍ നേരെ വനിതാ സെല്ലിലേക്ക് വണ്ടിയോടിച്ച് കയറ്റുകയായിരുന്നു. എന്നെ കത്തിക്കാനാണ് നോക്കിയത്. ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനാണ്. എന്റെ കാമുകി കത്രികയ്ക്ക് കുത്താന്‍ നോക്കി. തലയ്ക്ക് കുത്താന്‍ നോക്കിയതാണ് കുനിഞ്ഞത് കൊണ്ട് പുറത്ത് കൊണ്ടു. പതിമൂന്ന് കൊല്ലമുണ്ടായിരുന്നു ആ പ്രണയം.

റിലേഷന്‍ഷിപ്പ് എന്നതൊരു മാനേജ്മെന്റാണ്. നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോകണം . പങ്കാളിയുടെ ഐഡിയോളജിയേയും പാഷനേയും ബഹുമാനിക്കണം. മനസിലാക്കാന്‍ സാധിക്കണം. പ്രണയം മാത്രം പോര. ഇതില്‍ പ്രണയം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

സ്നേഹം ഉണ്ടെങ്കിലും അണ്ടര്‍സ്റ്റാന്‍ഡിംഗ് ഇല്ലായിരുന്നു. സിനിമ ഇഷ്ടമല്ല, എന്നോട് സിനിമ വേണ്ടെന്ന് പറഞ്ഞു. എന്റെ പാഷനാണ് സിനിമ. പക്ഷെ എന്നോട് സിനിമ ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു. വേറൊരു ജോലിയും പറ്റില്ല. സിനിമയല്ലാതെ ജീവിക്കാന്‍ പറ്റില്ല. ഒന്നുമില്ലാതെ ചത്തപോലെ നിന്റെ കൂടെ ജീവിച്ചിട്ട് എന്തിനാണെന്ന് ചോദിച്ചു. അതിന് അവള്‍ക്ക് ഉത്തരമില്ലായിരുന്നു. അങ്ങനെ അതങ്ങ് പോയി’.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി