തന്നെ വിമര്‍ശിക്കാം പക്ഷെ അത് മാന്യമായിട്ടാവണമെന്ന് നടന്‍ അലന്‍സിയര്‍. തെറ്റുകള്‍ സംഭവിക്കാം, എന്നാല്‍ അത് ഏറ്റു പറയാന്‍ തയാറാണെന്നും നടന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തിലാണ് അലന്‍സിയറിന്റെ പ്രതികരണം.’ഓരോ സിനിമ കാണുമ്പോഴും എനിക്ക് കുറച്ചുകൂടി നന്നാക്കണമെന്ന് തോന്നാറുണ്ട്.
അതേപോലെ വ്യക്തി ജീവിതത്തില്‍ ഞാന്‍ ഒരു വിശുദ്ധനോ മാലാഖയോ അല്ല. എനിക്കും തെറ്റുകള്‍ പറ്റാം. ആ തെറ്റുകള്‍ ഏറ്റു പറയാന്‍ ഞാന്‍ തയ്യാറാണ്, എന്നെ വിമര്‍ശിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്, പക്ഷെ അത് മാന്യമായിട്ടാവണം. അശ്ലീലം കൊണ്ട് നിങ്ങള്‍ എന്നെ തോല്പിക്കാം, കൊന്ന് കളയാം എന്നാണെങ്കില്‍ ഞാന്‍ ചത്തുപോകുമായിരിക്കും. പക്ഷെ ഞാന്‍ തോറ്റുപോകില്ല’, അലന്‍സിയര്‍ വ്യക്തമാക്കി.
തളര്‍ച്ച ബാധിച്ച് കട്ടിലില്‍ ജീവിതം തള്ളി നീക്കുന്ന ഒരു അപ്പന്റെയും അദ്ദേഹത്തിന്റെ സ്വത്തിനായി മരണം കാത്ത് നില്‍ക്കുന്ന ഭാര്യയുടെയും മക്കളുടെയും മരുമക്കളുടെയും കഥയാണ് ‘അപ്പന്‍’ പറയുന്നത്. സണ്ണി വെയ്‌നും, ഗ്രെയ്സ് ആന്റണിയും, അനന്യയും, വിജിലേഷും, പോളി വില്‍സ്‌നും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മലയോര കര്‍ഷകരുടെ പശ്ചാത്തലത്തില്‍ ആണ് സിനിമ കഥ പറയുന്നത്.സംവിധായകന്‍ മജുവും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത്. അന്തരിച്ച ഛായഗ്രാഹകന്‍ പപ്പുവാണ് സിനിമയ്ക്കായി ക്യാമറ ചലിപ്പിച്ചത്. കിരണ്‍ ദാസ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നു. അന്‍വര്‍ അലി ഒരുക്കിയ വരികള്‍ക്ക് ഡോണ്‍ വിന്‍സെന്റ് സംഗീത സംവിധാനം