പാവാടയിലൂടെ മുട്ടിന് മുകളിലേക്ക് എന്റെ കൈ പോയി, 'ഇയാള്‍ക്കാണോ മീ ടൂ കിട്ടിയത്' എന്ന് സ്വാസിക ചോദിക്കുകയും ചെയ്തു: അലന്‍സിയര്‍

സ്വാസികയ്‌ക്കൊപ്പം ‘ചതുരം’ സിനിമയില്‍ ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചതിനെ കുറിച്ച് പറഞ്ഞ് അലന്‍സിയര്‍. പലപ്പോഴും ഇത്തിരി കടന്നു പോയതു പോലെ തോന്നിയിരുന്നു. എന്നാല്‍ സ്വാസിക പറഞ്ഞ ഒരു കമന്റ് തനിക്ക് കിട്ടിയ ഏറ്റവും വലിയ സര്‍ട്ടിഫിക്കറ്റ് ആയി തോന്നി എന്നാണ് അലന്‍സിയര്‍ പറയുന്നത്.

സ്വാസികയെ തനിക്ക് പരിചയമില്ല. ഇങ്ങനെയൊരു സീന്‍ സിദ്ധാര്‍ത്ഥ് വിശദീകരിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു എങ്ങനെ എന്ന്. അവളോടൊപ്പമുള്ള ആദ്യ ഷോട്ട് ആണ്. താനും സ്‌ക്രിപ്റ്റ് റൈറ്ററും സിദ്ധാര്‍ത്ഥും ഇരിക്കവെ സ്വാസിക വന്നു. എന്താ ഷോട്ട് എടുക്കുന്നില്ലേ എന്ന് ചോദിച്ചു.

നിങ്ങള്‍ തമ്മില്‍ ഒന്ന് വര്‍ക്ക് ചെയ്ത് നോക്കൂ എന്ന് പറഞ്ഞ് സിദ്ധാര്‍ത്ഥ് കൈയൊഴിഞ്ഞു. അവള്‍ക്കൊരു പ്രശ്‌നം ഇല്ല. എത്ര ആള്‍ക്കാരുണ്ടെന്ന് അറിയാമോ? ലൈറ്റ് ബോയ്‌സ്, പരിചയമില്ലാത്ത വീട്ടുകാര്‍, നിങ്ങള്‍ക്ക് തിയേറ്ററില്‍ മാത്രമാണ് ഇന്റിമേറ്റ് സീന്‍, തങ്ങള്‍ക്ക് പരസ്യമാണ്. തങ്ങള്‍ മൂവ്‌മെന്റ് ഒക്കെ നോക്കിയപ്പോള്‍ അവള്‍ ഭയങ്കര ഫ്രീ ആയി.

തനിക്ക് അത്ര ആവാന്‍ പറ്റുന്നില്ല. തന്നെ കൊണ്ട് നടക്കില്ലെന്ന് അവന് മനസിലായി. സിദ്ധാര്‍ത്ഥ് തന്നെ ഡിസൈന്‍ ചെയ്ത് തന്നു. പാവാട തൊട്ടിങ്ങനെ പോവണം. തന്റെ കൈ നീങ്ങി വന്ന് അവളുടെ മുട്ടിന് മുകളിലേക്ക് പോയി. താന്‍ പിടിച്ച് തിരിച്ചിട്ടു. അത്രയും പാടില്ലെന്ന് തനിക്ക് തോന്നി. തന്റെ സദാചാര ബോധം അനുവദിച്ചില്ല.

ഒരു സ്ത്രീപക്ഷ വാദിയും ആയത് കൊണ്ടല്ല. ഇത്തിരി കടന്ന് പോയില്ലേ എന്ന് വിചാരിച്ച് താന്‍ വിട്ടു. സ്വാസിക തന്നെ പറഞ്ഞ കമന്റ് ആണ് തനിക്ക് കിട്ടിയ ഏറ്റവും വലിയ സര്‍ട്ടിഫിക്കറ്റ്, ‘ഇയാള്‍ക്കാണോ മീടൂ കിട്ടിയത്’ എന്ന് എന്നാണ് അലന്‍സിയര്‍ മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി