എന്നെങ്കിലും ഒരു സിനിമാ നടന്‍ ആയാല്‍ നിങ്ങളെന്നെ വിളിച്ചാല്‍ ഞാന്‍ അഭിനയിക്കില്ല; കമലിനോട് ഞാന്‍ പൊട്ടിത്തെറിച്ചു: അലന്‍സിയര്‍

സംവിധായകന്‍ കമലിനോട് തനിക്ക് പൊട്ടിത്തെറിക്കേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് നടന്‍ അലന്‍സിയര്‍. സിനിമയിലേക്കെന്ന് പറഞ്ഞ് വിളിച്ച് തന്നെ കാത്തു നില്‍പ്പിച്ചെന്നും പക്ഷേ താന്‍ കാത്ത് നില്‍ക്കുന്ന അക്കാര്യം കമല്‍ അറിഞ്ഞിരുന്നില്ലെന്നും അലന്‍സിയര്‍ പറയുന്നു.

അലന്‍സിയറിന്റെ വാക്കുകള്‍

കമലിന്റെ അടുത്ത് ഞാന്‍ ചാന്‍സ് ചോദിച്ച് ചെന്നതല്ല. ആ സിനിമയിലെ അസോസിയേറ്റാണ് എന്നെ വിളിച്ചത്. സന്തോഷ് എച്ചിക്കാനമാണ് എന്നെ വിളിച്ച് പറയുന്നത് കമല്‍ സാര്‍ ഒരു സിനിമ ചെയ്യുന്നുണ്ട്. നിങ്ങളെ അസോസിയേറ്റ് വിളിക്കും നമ്പര്‍ കൊടുക്കട്ടേ എന്ന്. ഞാന്‍ സ്റ്റീവ് ലോപ്പസ് കഴിഞ്ഞ് നില്‍ക്കുന്ന സമയം ആയിരുന്നു’

‘അങ്ങനെയാണ് അസോസിയേറ്റ് എന്നെ വിളിക്കുന്നതും ചെല്ലാന്‍ പറഞ്ഞ ദിവസം അവിടെ ചെല്ലുന്നതും. അദ്ദേഹത്തെ കാണാന്‍ പറ്റുന്നില്ല, പക്ഷെ പുള്ളി അത് അറിഞ്ഞിട്ടില്ല എന്ന് പിന്നീടാണ് അറിയുന്നത്. ഇതേക്കുറിച്ച് ഞാനും അന്വേഷിക്കണമായിരുന്നു’

‘പക്ഷെ സമയം കഴിഞ്ഞപ്പോള്‍ ഞാനാ മുറിയിലേക്ക് തള്ളിക്കയറി ചെല്ലുകയായിരുന്നു. കസേര നീക്കിയിട്ടു. എന്തായെന്ന് പുള്ളി എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു, എന്റെ പേര് അലന്‍സിയര്‍. നിങ്ങളുടെ ഒരു അസോസിയേറ്റ് എന്നെ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചു. അങ്ങനെ വന്നതാണ്. രാവിലെ ആറ് മണി മുതല്‍ നിങ്ങളെ കാത്ത് ഫ്‌ലാറ്റിന് മുന്നില്‍ കാറില്‍ കിടക്കുകയാണ്’

രണ്ട് വാക്ക് പറഞ്ഞ് പോവാന്‍ വേണ്ടി വന്നതാണ്’ എന്നെങ്കിലും ഒരു സിനിമാ നടന്‍ ആയാല്‍ നിങ്ങളെന്നെ വിളിച്ചാല്‍ ഞാന്‍ അഭിനയിക്കില്ല എന്ന് പറഞ്ഞ് ഞാന്‍ പോയി. പിന്നെ എന്നെ വിളിച്ചിട്ടില്ല. വിളിച്ചാല്‍ ഞാന്‍ അഭിനയിക്കും. അന്നെന്റെ വാശിക്ക് പറഞ്ഞതാണ്,’

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ