ഞാന്‍ അവളുടെ ബട്ടക്ക്‌സില്‍ അടിക്കണം, പാഡ് വെച്ചിട്ടുണ്ടെന്ന് സ്വാസിക പറഞ്ഞു, പക്ഷെ ഞങ്ങള്‍ക്കൊരു സുഖവും തോന്നിയില്ല: അലൻസിയർ

സ്വാസിക, അലൻസിയർ, റോഷൻ മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ചതുരം’.

ഇന്റിമേറ്റ് രംഗങ്ങൾ കൊണ്ട് ചിത്രം വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ അത്തരം രംഗങ്ങൾ എങ്ങനെയാണ് ചിത്രീകരിച്ചത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ അലൻസിയർ.

“എനിക്ക് വളരെ ബഹുമാനം തോന്നിയ നടിയാണ്. ഞാന്‍ ആദ്യമായാണ് സ്വാസികയുടെ കൂടെ അഭിനയിക്കുന്നത്. അതിന് മുമ്പ് അവര്‍ അഭിനയിച്ച സിനിമകളും സീരിയലുകളും കണ്ടിട്ടില്ല. പക്ഷെ അവര്‍ കാണിച്ചൊരു തന്റേടമുണ്ട്. പ്രൊഫഷണലിസമുണ്ട്. എന്റെ തൊഴിലില്‍ ഞാന്‍ കാണിച്ചിരിക്കേണ്ട സത്യസന്ധത, ഞാന്‍ കാണിക്കേണ്ട സമര്‍പ്പണം എന്താണെന്ന് അവര്‍ എനിക്ക് കാണിച്ചു തരികയായിരുന്നു.

ഞങ്ങള്‍ ആദ്യം എടുത്തത് വളരെ ഇന്റിമേറ്റ് ആയൊരു രംഗമായിരുന്നു. ബാല്‍ക്കണിയില്‍ വച്ചുള്ളത്. ഞാന്‍ ആ സീന്‍ വയിച്ച ശേഷം ഇത് തന്നെ ആദ്യം എടുക്കണമോ എന്ന് സിദ്ധാര്‍ത്ഥിനോട് ചോദിച്ചു. അപ്പോഴാണ് സ്വാസികയുടെ എന്‍ട്രി. എന്താ ചര്‍ച്ചയെന്ന് ചോദിച്ചു. തിരക്കഥ വായിച്ചു നോക്കാന്‍ ഞാന്‍ പറഞ്ഞു. വായിച്ച ശേഷം, ഇതിലെന്താ കുഴപ്പം? നമുക്ക് തുടങ്ങാം ചേട്ടാ എന്നായിരുന്നു സ്വാസിക പറഞ്ഞത്. അവള്‍ തന്നൊരു ആത്മവിശ്വാസമുണ്ട്. വാസ്തവത്തില്‍ ഞാന്‍ കംഫര്‍ട്ടബിളായിരുന്നില്ല. അങ്ങനെയാണ് ഞങ്ങള്‍ ആ രംഗം ഷൂട്ട് ചെയ്തത്.

അവള്‍ എന്നോട് പറഞ്ഞു, തല്ലിക്കോ ചേട്ടാ, ഞാന്‍ അവളുടെ ബട്ടക്ക്‌സില്‍ അടിക്കണം. ഞാന്‍ പാഡ് വച്ചിട്ടുണ്ടെന്ന് അവള്‍ പറഞ്ഞു. അത്രയേയുള്ളൂ. ആ പാഡിന്റെ അകലത്തു നിന്നാണ് ഓരോ അഭിനേതാവും വര്‍ക്ക് ചെയ്യുന്നത്. നിങ്ങളെ അത് രസിപ്പിക്കുകയും സുഖിപ്പിക്കുകയും ചെയ്യുന്നു. പക്ഷെ ഞങ്ങള്‍ക്കൊരു സുഖവും തോന്നിയിട്ടില്ല.

എന്റെ ഭാര്യയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ചതുരമാണ്. കണ്ടു കഴിഞ്ഞ് എനിക്ക് ഷെയ്ക്ക് ഹാന്‍ഡ് തന്നു. ഞങ്ങള്‍ ഒരുമിച്ചാണ് കണ്ടത്. എന്റെ മക്കളും ഉണ്ടായിരുന്നു. എന്റെ മകന്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ചൊരു വെബ് സീരീസില്‍ ഞാനും കൂടെ അഭിനയിക്കുന്ന നടിയുമായുള്ള ബെഡ് റൂം സീനുണ്ട്. അതിന് ക്ലാപ്പ് അടിക്കുന്നത് എന്റെ മോന്‍ ആയിരുന്നു. ഞാന്‍ നാണിച്ചാല്‍ തീര്‍ന്നില്ലേ! എന്റെ കഥാപാത്രം പോയി ഞാനായില്ലേ.” എന്നാണ് സൈനക്ക് നൽകിയ അഭിമുഖത്തിൽ അലൻസിയർ പറഞ്ഞത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം