നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നിരപരാധിയാണെന്നു പറഞ്ഞ മുന്‍ ജയില്‍ ഡിജിപി ആര്‍.ശ്രീലേഖയ്‌ക്കെതിരെ സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ഇത്തരം കപട നാടകങ്ങളെ അവജ്ഞയോടെ തള്ളിക്കളയണമെന്നും ഇതുകൊണ്ടൊന്നും കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കാന്‍ പറ്റില്ലെന്നും ആലപ്പി അഷ്‌റഫ് പറയുന്നു.
ആലപ്പി അഷ്‌റഫിന്റെ വാക്കുകള്‍:
”ഉന്നത സ്ഥാനത്തിരുന്ന ഒരാള്‍ വെളിപ്പെടുത്തലുകള്‍ നടത്തുമ്പോള്‍. വെളിപ്പെടുത്തുന്ന ആളുടെ പ്രവര്‍ത്തികള്‍ ധാര്‍മികമായിരിക്കണം. അവരുടെ വാക്കുകള്‍ക്ക് സത്യത്തിന്റെ സ്ഫുരണതയുണ്ടാകണം. നീതിബോധം അവരുടെ മുഖമുദ്രയുമായിരിക്കണം. അവരുടെ ഒരോ ഇടപെടുലുകളും പൊതു സമൂഹത്തിന് സ്വീകാര്യവും വിശ്വസനീയവുമായിരിക്കണം. ധാര്‍മികത ജയിലില്‍ പ്രതിക്കായ് സൗകര്യങ്ങള്‍ ഒരുക്കി കൊടുത്തു. വേട്ടക്കാരന് വേണ്ടി മുതല കണ്ണീരൊഴുക്കി.
പക്ഷേ, പൊതു സമൂഹത്തിന് മുന്നില്‍ തകര്‍ന്ന ഹൃദയവുയുമായ , നിരാലംബയായ് നിന്ന ആ സാധു പെണ്‍കുട്ടിയെ ഒന്നാശ്വസിപ്പിക്കാന്‍ ഇവര്‍ക്ക് സമയം കിട്ടിയില്ല. ‘എന്തിന് ജീവിക്കുന്നു പോയി ചത്തു കൂടെ’ എന്നുള്ള സോഷ്യല്‍ മീഡിയ ആക്ഷേപങ്ങളാല്‍ നിരന്തരം ആക്രമിക്കപ്പെട്ടപ്പോഴും 15 ദിവസത്തെ വിചാരണയില്‍ തിക്താനുഭവങ്ങള്‍ വിവരിച്ചപ്പോഴും സ്ത്രീകളുടെ അന്തസ്സിന് വേണ്ടിയുള്ള പോരാട്ടമാണ് തന്റേതെന്നു പറയുമ്പോഴും അവളെ ഒന്നു കാണാനോ ഒന്നു വിളിച്ച് സാന്ത്വനിപ്പിക്കുകയോ ചെയ്യാത്ത ആള്‍ക്ക് എവിടെയാണ് ധാര്‍മികത…?
AMMA മാഡത്തിനു നല്‍കിയ സ്വീകരണത്തിലെങ്കിലും അവള്‍ക്ക് വേണ്ടി രണ്ടു വാക്ക് പറയാമായിരുന്നു. നീതിബോധം: തന്റെ മുന്‍പില്‍ വന്ന നിസ്സഹയകയായ ഒരു വനിത ഉദ്യോഗസ്ഥ അവരെ മേലുദ്യോഗസ്ഥന്‍ നിരന്തരം പീഡിപ്പിക്കുന്ന വിവരം പറഞ്ഞ് രക്ഷിക്കണമെന്ന് കേണപേക്ഷിച്ചപ്പോള്‍ പീഡനത്തിന് ഒരു ദിവസത്തെ അവധിവാങ്ങി കൊടുത്തു വീമ്പിളക്കിയില്ലേ മാഡം.
പള്‍സര്‍ സുനി ഇതിന് മുന്‍പും പല നടിമാരേയും പീഡിപ്പിച്ച വിവരം, കാക്കിയിട്ടിരിക്കുമ്പോള്‍ താന്‍ അറിഞ്ഞു എന്ന് മാഡം തന്നെ പറഞ്ഞതല്ലേ…? അന്ന് എവിടെ പോയി മാഡം താങ്കളുടെ നീതിബോധം…? സത്യസന്ധത: കേരള ചരിത്രത്തില്‍ ആദ്യമായ് രണ്ട് വക്കീലന്‍മാര്‍ അവരുടെ പ്രൊഫഷനെ പണയപ്പെടുത്തി തെളിവ് നശിപ്പിക്കലുമായ് ബന്ധപ്പെട്ട് ഒളിവില്‍ പോവുക, അറസ്റ്റു വരിക്കുക ,ജയിലില്‍ പോവുക…
ഇതാര്‍ക്ക് വേണ്ടിയാണന്ന് മനസ്സിലാക്കാന്‍ വലിയ പൊലീസ് ബുദ്ധിയൊന്നും വേണ്ട മാഡം. പള്‍സര്‍ ആദ്യം അഭയം പ്രാപിച്ച ലക്ഷ്യയെ പറ്റി ഒരു പക്ഷേ മാഡം കേട്ടു കാണില്ലായിരിക്കും. ആക്രമണം നടത്തുമ്പോള്‍ ‘ഇതൊരു ക്വട്ടേഷനാണ് സഹകരിക്കണം’. എന്ന് പറഞ്ഞ പള്‍സറിന്റെ വാക്കുകള്‍ മറന്നതോ മറച്ചുവെച്ചതോ. ‘ദിലീപും പള്‍സര്‍ സുനിയുമായിട്ടുള്ള ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് ഞാന്‍ വെറുതെ പറഞ്ഞപ്പോള്‍.. മറ്റൊരുദ്യോഗസ്ഥന്‍ അതേന്നു പറഞ്ഞു.’ മാഡം തന്നെ പറയുന്നുണ്ടല്ലോ വെറുതെ പറഞ്ഞെന്ന്.
രാമന്‍പിള്ള സാറിനെ പോലെ സീനിയര്‍ വക്കീലിന്റെ ബുദ്ധിയെ വെല്ലുവിളിക്കുന്ന വെളിപ്പെടുത്തല്‍ തന്നെ. ബുദ്ധിക്ക് ലുക്ക് ഒരു പ്രശ്‌നമല്ലല്ലോ. മാഡം അറിയാതപോയ, അറിഞ്ഞില്ല എന്നു നടിക്കുന്ന സത്യസന്ധമായ ചില സംഭവങ്ങളുമില്ലേ… കുറ്റം ചെയ്യാത്ത ആള്‍ സാക്ഷികളെ സ്വാധിനിക്കാന്‍ ശ്രമിച്ച തെളിവുകള്‍.
വിപിന്‍ ലാല്‍ – പ്രതീഷ് കുമാര്‍
ഡോ. ഹൈദ്രാലി – അനൂപ്
ജിന്‍സണ്‍ – ജൂനിയര്‍ വക്കീല്‍
സാഗര്‍ വിന്‍സന്റ് – (തട്ടിക്കൊണ്ടുപോയി ആലപ്പുഴ റയിബാന്‍ ഹോട്ടലില്‍ താമസിപ്പിച്ചത് .. )
Read more
ഇതിനെ കുറിച്ചു എന്താ ഒന്നും പറയാനില്ലാത്തത്. ഫോണ്‍ രേഖകളില്‍ നടത്തിയ അട്ടിമറികള്‍.. വിട്ടുകളഞ്ഞോ. ധാര്‍മികതയും നീതിബോധവും സത്യസന്ധതയും, ഇവയുടെ മഹത്വം കൂടി മനസിലാക്കുക. കേരളത്തിലെ ജനങ്ങളെ വിഢികളാക്കാന്‍ പറ്റില്ല മാഡം. കേരളത്തിന്റെ ആദ്യ വനിതാ ഡിജിപി ആകാന്‍ കഴിയാതെ പോയ… ‘മോഹഭംഗ മനസ്സിലെ ശാപപങ്കില നടകളില്‍…. ‘. വേറെന്തു പറയാന്‍. നമുക്ക് അവജ്ഞയോടെ തള്ളാന്‍ – ഇനിയും വരട്ടെ ഇത്തരം കപട നാടകങ്ങള്‍.