ഇപ്പോള്‍ ഞെട്ടിയത് ബോളിവുഡാണെങ്കില്‍ മലയാള ചലച്ചിത്ര ലോകം ഞെട്ടാന്‍ അധികകാലമില്ല; മോളിവുഡിലെ ലഹരിമരുന്നുപയോഗത്തെക്കുറിച്ച് സംവിധായകന്‍

ആര്യന്‍ ഖാന്റെ അറസ്റ്റ് മലയാള സിനിമയ്ക്ക് പാഠമായിരിക്കുമെന്ന് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. മലയാള ചലച്ചിത്ര ലോകത്ത് ലഹരിക്കൊപ്പം നീന്തുന്ന വമ്പന്‍ന്മാര്‍ എന്നാണ് കുടുങ്ങുന്നതെന്ന് പറയാന്‍ പറ്റില്ലെന്നും ലഹരിയോടുള്ള ആഭിമുഖ്യം ഇവര്‍ അവസാനിപ്പിച്ചില്ലെങ്കില്‍ മലയാള പ്രേക്ഷകരെ ഞെട്ടിക്കുന്ന വാര്‍ത്തകള്‍ നമുക്കും കേള്‍ക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പി അഷ്‌റഫിന്റെ വാക്കുകള്‍:

ബോളിവുഡ് മലയാള സിനിമയ്ക്ക് ഒരു പാഠമാകട്ടെ..

ഷാറുഖ് ഖാന്റെ മകനെ ലഹരി മരുന്നുമായി ബന്ധപ്പെട്ടു അറസ്റ്റ് ചെയ്തത് ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്. ആര്യന്‍ ഖാന്‍ അറസ്റ്റിലായ ആഢംബരക്കപ്പല്‍ , കൊച്ചിയിലും വന്നു പോകാറുണ്ടന്നത് ഇവിടെയും ചിലരുടെ ചങ്കിടിപ്പ് വര്‍ധിപ്പിച്ചേക്കും. ചലച്ചിത്ര മേഖലയിലെ ആധുനികവല്‍ക്കരണത്തിന്റെ ഉപോല്‍പന്നമാണ് ലഹരിയുടെ ഈ അതിപ്രസരം.

മലയാള സിനിമയിലെ ലഹരിമരുന്നു മാഫിയയെക്കുറിച്ച് മുന്‍പ് സിനിമ സംഘടനകള്‍ ആക്ഷേപം ഉന്നയിച്ചപ്പോള്‍, തെളിവു കൊണ്ടു വന്നാല്‍ അന്വേഷിക്കാമെന്നതായിരുന്നു അന്നത്തെ സര്‍ക്കാര്‍ നിലപാട്. എന്നാല്‍ സിനിമ സംഘടനകളിലാരും തെളിവുകള്‍ ഒന്നും നല്‍കാതെയാണ് നടന്‍ ബിനീഷ് കോടിയേരി അറസ്റ്റിലായത്.

ആരോപണമുയര്‍ന്നപ്പോള്‍ തന്നെ അന്വേഷിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ ബിനീഷിന് ഇന്ന് ഈ ഗതി വരില്ലായിരുന്നു. ബിനീഷിനെക്കാള്‍ വമ്പന്‍ സ്രാവുകള്‍ വെളിയില്‍ ഇന്നും വിരഹിക്കുകയാണ്. ബിനീഷ് വെറും നത്തോലി മാത്രം. വലയില്‍ വീണ ചെറുമീന്‍ .

ഇപ്പോള്‍ ഞെട്ടിയത് ബോളിവുഡാണെങ്കില്‍ മലയാള ചലച്ചിത്ര ലോകം ഞെട്ടാന്‍ ഒരുപക്ഷേ അധികകാലം വേണ്ടി വരില്ല. മലയാള ചലച്ചിത്ര ലോകത്ത് ലഹരിക്കൊപ്പം നീന്തുന്ന വമ്പന്‍ന്മാര്‍ എന്നാണ് കുടുങ്ങുന്നതെന്ന് പറയാന്‍ പറ്റില്ല. ഷാറുഖ് ഖാന്റെ മകനെക്കാള്‍ വലുതല്ലല്ലോ ഇവരാരും. അത്യുന്നതങ്ങളില്‍ വിരാചിക്കുന്ന ഇവരില്‍ പലരുടെയും മേല്‍ അന്വേഷണത്തിന്റെ കണ്ണുകളുണ്ടന്നുള്ളത് ഒരു യാഥാര്‍ഥ്യമാണ്.

പിടിക്കപ്പെട്ടാല്‍ ഇതുവരെ നേടിയതെല്ലാം നഷ്ടപ്പെടാന്‍ ഒരു നിമിഷം മതി. കാരഗ്രഹത്തിലെ കാത്തിരിപ്പ് എല്ലാം തകര്‍ത്തെറിയും. സൂക്ഷിച്ചില്ലെങ്കില്‍…ലഹരിയോടുള്ള ഈ ആഭിമുഖ്യം ഇവര്‍ അവസാനിപ്പിച്ചില്ലെങ്കില്‍ , മലയാള പ്രേക്ഷകരെ ഞെട്ടിക്കുന്ന ആ വാര്‍ത്തകള്‍ താമസിയാതെ നമുക്ക് ഇനിയും കേള്‍ക്കേണ്ടി വരും. സ്വയം തിരുത്താന്‍ ഇനിയും സമയം ബാക്കിയുണ്ടു. ദയവായി ആ അവസരം പാഴാക്കരുതേ.

Latest Stories

ഞാൻ പറയുന്ന ഈ രീതിയിൽ കളിച്ചാൽ ഓസ്‌ട്രേലിയയിൽ ജയിക്കാം, അവന്മാരുടെ ആ കെണിയിൽ വീഴരുത്; ഇന്ത്യക്ക് ഉപദേശവുമായി ശാർദൂൽ താക്കൂർ

ബലാത്സംഗക്കേസില്‍ നടൻ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം

വായൂമലിനീകരണം രൂക്ഷം; ഡൽഹിയിൽ ക്ലാസ്സുകൾ ഓണ്‍ലൈനാക്കി, തീരുമാനം സുപ്രിംകോടതിയുടെ വിമർശനത്തിന് പിന്നാലെ

'അവളുടെ ഫോണ്‍ റിംഗ് ചെയ്താല്‍ ഞങ്ങള്‍ ഭയക്കും'; നയന്‍താരയെ കുറിച്ച് നാഗാര്‍ജുന

അത്രമാത്രം കഠിനമേറിയ ട്രാക്ക് ആയിരുന്നു അത്, എന്നിട്ടും ഞാൻ അവിടെ സെഞ്ച്വറി നേടി; പ്രിയപ്പെട്ട ഇന്നിങ്സിനെക്കുറിച്ച് തുറന്നടിച്ച് വിരാട് കോഹ്‌ലി

ഭർതൃ വീട്ടുകാർ നടത്തുന്ന ബോഡി ഷെയ്മിങ് ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരും; ഹൈക്കോടതി

ആൻഡേഴ്സൺ വരെ ലേലത്തിൽ ഉണ്ടല്ലോ, അപ്പോൾ 50 വയസുള്ള എന്നെയും പരിഗണിക്കാം; ടീമുകളോട് ആവശ്യവുമായി ഇതിഹാസ താരം

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: കോഹ്‌ലിക്ക് മാത്രമല്ല, എല്ലാ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കും വേണ്ടിയുള്ള വടയും ചായയും റെഡിയാണ്; മുന്നറിയിപ്പ് നല്‍കി ലിയോണ്‍

ആലപ്പുഴയില്‍ 'ദൃശ്യം മോഡല്‍' കൊലപാതകം; യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു, പ്രതി കസ്റ്റഡിയിൽ

മുയലിന്‍റെ കടിയേറ്റതിൽ കിടപ്പിലായിരുന്ന വയോധിക മരിച്ചു; അബദ്ധത്തിൽ എലിവിഷം ഉള്ളിൽ ചെന്ന് കൊച്ചുമകൾ മരിച്ചത് കഴിഞ്ഞ ദിവസം