സുരേഷ് ഗോപിക്ക് എന്താ ജയിച്ചു കൂടെ? കോണ്‍ഗ്രസുകാരുടെ പറ്റിപ്പും, അദ്ദേഹത്തിന്റെ മനുഷ്യത്വത്തെയും കരുതിയാണ് നാട്ടുകാര്‍ വോട്ടിട്ടത്: അലന്‍സിയര്‍

സുരേഷ് ഗോപി നല്ല മനുഷ്യനായതു കൊണ്ടാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതെന്ന് നടന്‍ അലന്‍സിയര്‍. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട് എതിരഭിപ്രായവും വിയോജിപ്പുകളുമുണ്ടെങ്കിലും മനുഷ്യത്വത്തെ കരുതിയാണ് നാട്ടുകാര്‍ സുരേഷ് ഗോപിക്ക് വോട്ട് ചെയ്തത് എന്നാണ് അലന്‍സിയര്‍ പറയുന്നത്.

”സുരേഷ് ഗോപിക്ക് എന്താ ജയിച്ചു കൂടെ? ഇന്ത്യ ഭരിക്കാന്‍ ബിജെപിക്ക് അധികാരമുണ്ടെങ്കില്‍ കേരളത്തില്‍ സുരേഷ് ഗോപിക്ക് ജയിക്കാന്‍ അവകാശമില്ലേ? അദ്ദേഹം ഒരു ഇന്ത്യന്‍ പൗരനല്ലേ? ബിജെപി എന്ന പാര്‍ട്ടിയെ ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ടോ? ഇല്ലല്ലോ? അങ്ങനെയാണെങ്കില്‍ പറയാം, അദ്ദേഹത്തിന് ജയിക്കാന്‍ അവകാശമില്ലെന്ന്.”

”അദ്ദേഹം നല്ല മനുഷ്യനായതു കൊണ്ടാണ് വിജയിച്ചത്. ഞാന്‍ ആ രാഷ്ട്രീയമല്ല പറയുന്നത്. ആ രാഷ്ട്രീയത്തോടെ എതിരഭിപ്രായവും വിയോജിപ്പുകളുമുണ്ടാകാം. പക്ഷേ അദ്ദേഹത്തിന്റെ മനുഷ്യത്വത്തെ കരുതിയാണ് നാട്ടുകാര്‍ വോട്ടിട്ടത്. പിന്നെ കോണ്‍ഗ്രസുകാരുടെ പറ്റിപ്പും” എന്നാണ് അലന്‍സിയര്‍ പറയുന്നത്.

‘ഗോളം’ എന്ന സിനിമയുടെ പ്രത്യേക ഷോ കാണാന്‍ തിയേറ്ററില്‍ എത്തിയപ്പോഴായിരുന്നു അലന്‍സിയറിന്റെ പ്രതികരണം. അതേസമയം, വമ്പന്‍ വിജയമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി നേടിയത്. 74686 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി മണ്ഡലത്തില്‍ വിജയിച്ചത്.

2014, 2019ലും തൃശൂരില്‍ നിന്ന് വന്‍ തോല്‍വി ഏറ്റുവാങ്ങിയ ശേഷമാണ് സുരേഷ് ഗോപി ഇപ്രാവശ്യം ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുന്നത്. സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലേക്ക് എത്തുമെന്നാണ് സൂചനകള്‍. മൂന്നാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്ന ഞായറാഴ്ച സുരേഷ്ഗോപിയും സത്യപ്രതിജ്ഞ ചെയ്യും.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം