പത്തുകോടി കൊടുത്ത് കൊണ്ടുവരാൻ തക്ക വോട്ട് ബലം ജാനുവിനുണ്ടോ ; വിവാദത്തിൽ അലി അക്ബർ

സി കെ ജാനുവിന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ 10 ലക്ഷം രൂപ നൽകിയെന്ന പ്രസീത അഴീക്കോടിന്റെ ആരോപണത്തിൽ പ്രതികരണവുമായി സംവിധായകൻ അലി അക്ബർ. പത്തുകോടി കൊടുത്തുകൊണ്ടുവരാൻ തക്ക വോട്ട് ബലം ജാനുവിനുണ്ടെന്ന് വിശ്വസിക്കാൻ, സാമാന്യ യുക്തിയുള്ളവർക്ക് സാധിക്കുമോയെന്ന് ചോദിക്കുകയാണ് അലി അക്ബർ.

അലി അക്ബറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

സ്വന്തം കുഴലിൽ സ്വർണ്ണം കടത്തുന്നവരും, കുഴൽ പണക്കാരും, കുഴലൂത്തുകാരും, സ്വർണ്ണം കടത്തുകാരും ഖുർആൻ കടത്തിനെ ന്യായീകരിച്ചവരും സ്വപ്നസുന്ദരിയെ പോറ്റിയവരും കുത്തിയിരുന്നു കുറിക്കേണ്ട, കേരളത്തിലെ ഭാരതീയ ജനതാ പാർട്ടി കുഴൽ പണമോ, ഹവാലാ ഇടപാടോ നടത്തിയതായി തെളിഞ്ഞാൽ ന്യായീകരണത്തിന് ഒരണികളും തയ്യാറാവില്ല, തെളിയിക്കാൻ പിണറായിയുടെ ബെസ്റ്റ് അന്വേഷണസംഘമുണ്ടല്ലോ, തെളിയിക്കട്ടെ, തെറ്റാരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ഇടതു പക്ഷം ചെയ്യുമ്പോലെ ഫയൽ കത്തിക്കയും, അന്വേഷണത്തിനെതിരെ അന്വേഷണം നടത്താനും ബിജെപി തയ്യാറാവില്ല,എന്നാണെന്റെ വിശ്വാസം. അന്വേഷണത്തിന് തീർപ്പുണ്ടാവുന്നത് വരെ ക്ഷമിക്കാം,അന്വേഷണം നടക്കട്ടെ.പത്തുകോടി കൊടുത്തുകൊണ്ടുവരാൻ തക്ക വോട്ട് ബലം ജാനുവിനുണ്ടെന്ന് വിശ്വസിക്കാൻ,സാമാന്യ യുക്തിയുള്ളവർക്ക് സാധിക്കുമോ. ഞങ്ങളാരും ഒളിച്ചോടുന്നവരല്ല. സുടാപ്പി കമ്മികൾ തല്ക്കാലം ക്ഷമിക്കുക.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി