'എന്‍റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേതാവായി മാറിയിരിക്കുകയാണ് നിമിഷ സജയന്‍'; പ്രശംസകളുമായി ആലിയ ഭട്ട്

തന്നെ അത്ഭുതപ്പെടുത്തിയ നടിയാണ് നിമിഷ സജയനെന്ന് ബോളിവുഡ് താരം ആലിയ ഭട്ട്. ആമസോൺ പ്രൈം വീഡിയോയിലൂടെ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ വെബ് സീരീസായ ‘പോച്ചറി’ലെ പ്രകടനത്തെ മുൻനിർത്തിയാണ് ആലിയ ഭട്ടിന്റെ പരാമർശം.

എമ്മി പുരസ്കാര ജേതാ റിച്ചി മേത്ത സംവിധാനം ചെയ്യുന്ന പോച്ചർ, കേരളത്തിൽ അരങ്ങേറിയ ആന വേട്ടയും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും പ്രമേയമാവുന്ന സീരീസാണ്. നിമിഷ സജയൻ സീരീസിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്.

“എന്‍റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേതാവായി മാറിയിരിക്കുകയാണ് നിമിഷ സജയന്‍. പ്രത്യേകിച്ച് സീരീസിലെ ക്ലൈമാക്സ്‌ ഷോട്ടില്‍, എന്തൊക്കെ വികാരങ്ങള്‍ ആവശ്യമായോ അതെല്ലാം നിമിഷ കൊണ്ടുവന്നു. എന്‍റെ കണ്ണു നിറഞ്ഞു പോയി. നിമിഷയുടെ പ്രകടനം അത്ഭുതപ്പെടുത്തി.” എന്നാണ് ഫിലിം കമ്പാനിയൻ അഭിമുഖത്തിൽ  ആലിയ ഭട്ട് നിമിഷ സജയനെ കുറിച്ച് പറഞ്ഞത്.

റോഷൻ മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ,കനി കുസൃതി, അങ്കിത് മാധവ്, രഞ്ജിത മേനോൻ, മാല പാർവ്വതി തുടങ്ങിയവരാണ് വെബ് സീരീസിലെ പ്രധാന താരങ്ങൾ.ഇൻവെസ്റ്റിഗേറ്റീവ് ക്രൈം- ത്രില്ലർ ഴോണറിലാണ് വെബ് സീരീസ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയാണ് വി സീരീസിലൂടെ റിച്ചി മേത്ത പറയുന്നത്.

ഫെബ്രുവരി 23 മുതലാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ വെബ് സീരീസ് ലഭ്യമാവും.   ഓസ്കർ പുരസ്കാര ജേതാക്കളായ ക്യുസി എന്റർടൈൻമെന്റ് ആണ് വെബ് സീരീസ് നിർമ്മിച്ചിരിക്കുന്നത്. സീരീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയാണ് ആലിയ ഭട്ട്.

ആകെ 8 എപ്പിസോഡുകളാണ് വെബ് സീരീസിലുള്ളത്. ഇതിന് മുന്നേ ആദ്യ മൂന്ന് എപ്പിസോഡുകൾ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. ജൊഹാൻ ഹെർലിൻ ആണ് സീരീസിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഇയോബിന്റെ പുസ്തകം, തുറമുഖം എന്നീ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ ഗോപൻ ചിദംബരം ആണ് പോച്ചർ മലയാളം വേർഷന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ