ആലിയ പരിപ്പ് കറി, കബാബും നൂഡില്‍സും കത്രീനയും ദീപികയും; രണ്‍ബീറിനെ ഡിവോഴ്‌സ് ചെയ്യാന്‍ ആലിയയോട് ആരാധകര്‍

രണ്‍ബീര്‍ കപൂറിനെ ഡിവോഴ്സ് ചെയ്യണമെന്ന് നടി ആലിയയോട് ആവശ്യപ്പെട്ട് ആരാധകര്‍. അടുത്തിടെ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ‘യേ ജവാനി ഹേ ദീവാനി’ എന്ന സിനിമയിലെ ഡയലോഗ് രണ്‍ബീര്‍ പറഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ആലിയ പരിപ്പ് കറി ആണെന്നായിരുന്നു നടന്റെ പ്രതികരണം. സ്വന്തം ഭാര്യയെ പരിപ്പ് കറിയോട് ഉപമിച്ച അദ്ദേഹത്തെ ഉപേക്ഷിച്ച് പോവാനാണ് നടിയോട് ആരാധകര്‍ ആവശ്യപ്പെടുന്നത്.

രണ്‍ബീറിന്റെ വാക്കുകളിങ്ങനെ

‘2022 എന്റെ ജീവിതത്തിലെ ഒരു സുപ്രധാന വര്‍ഷമാണ്. ഞാന്‍ വിവാഹം കഴിച്ചു, അത് എന്നെ സംബന്ധിച്ചിടത്തോളം മനോഹരമായ കാര്യമാണ്. ഞാന്‍ എന്റെ സിനിമയിലെ ഡയലോഗ് പറഞ്ഞു, ‘വിവാഹം എന്ന് പറഞ്ഞാല്‍ പരിച്ചും ചോറും പോലെയാണ്. അമ്പത് വര്‍ഷം കഴിഞ്ഞ് മരിക്കും വരെയും കൂടെയുണ്ടാവും’ എന്നാല്‍ ജീവിതത്തില്‍ കുറച്ച് കീമ പാവ്, ചിക്കന്‍ കബാബ്, ന്യൂഡീല്‍സ് എന്നിവയൊക്കെ ഉണ്ടാവണം.

പക്ഷേ എന്റെ ജീവിതാനുഭവത്തിന് ശേഷം തോന്നുന്നത് ഏറ്റവും മികച്ചത് പരിപ്പും ചോറും തന്നെയാണെന്നാണ്. ആലിയ എന്റെ ജീവിതത്തിലെ പരിപ്പ് കറി താളിക്കുന്നത് പോലയാണ്. കാരണം അതാണ് എനിക്കെല്ലാം എന്നും നടന്‍ പറഞ്ഞു’.

നടന്‍ ഉദ്ദേശിച്ചത് വിവാഹശേഷമുള്ള ജീവിതത്തെ പറ്റിയാണെന്നും ആരാധകര്‍ പറയുന്നു. കബാബ് എന്നും ന്യൂഡീല്‍സ് എന്നുമൊക്കെ അദ്ദേഹം ഉദ്ദേശിച്ചത് ദീപികയെയും കത്രീനയെയും ആണ്. ഒടുവില്‍ ഭാര്യ ആലിയയിലേക്ക് എത്തിയപ്പോള്‍ ചോറ് ആയെന്നും ചിലര്‍ സൂചിപ്പിച്ചു. ആലിയ എത്രയും വേഗം അദ്ദേഹത്തെ ഉപേക്ഷിച്ച് പോവുകയാണ് വേണ്ടത്.അവര്‍ പറയുന്നു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്