ഇന്ന് ഞാന്‍ ഇതുപോലെ നില്‍ക്കുന്നതിന്റെ എല്ലാ ക്രെഡിറ്റും പ്രിയപ്പെട്ടവള്‍ക്ക്'; വിവാഹ വാര്‍ഷിക ആശംസകളുമായി പൃഥ്വിരാജ്

ദീര്‍ഘകാലം നീണ്ട പ്രണയത്തിനൊടുവിലാണ് പൃഥ്വിരാജും സുപ്രിയ മേനോനും ഒന്നായത്. മാധ്യമ പ്രവര്‍ത്തകയില്‍ നിന്ന് നിര്‍മ്മാതാവ് എന്ന ചുമതലയിലേക്ക് സുപ്രിയ എത്തുന്നതും വിവാഹത്തിന് ശേഷമാണ്. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് ജീവിത യാത്ര തുടങ്ങിയിതിന്റെ പന്ത്രണ്ടാം വാര്‍ഷികം ആഘോഷിക്കുകയാണ്. പൃഥ്വിരാജ് സുപ്രിയയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

സ്ഥിരതയില്ലാതെ വലഞ്ഞിരുന്ന ഒരാള്‍ക്ക് ഇന്ന് ഏവരും മതിക്കുന്ന തരത്തില്‍ ഇതുപോലെ ആയതിന്റെ ഒരേയൊരു കാരണം ഈ പെണ്‍കുട്ടി ആയിരിക്കും! വിവാഹ വാര്‍ഷികാശംസകള്‍, എന്റെ ഉറ്റസുഹൃത്ത്, സഹയാത്രിക, വിശ്വസ്ഥ, എന്റെ മകളുടെ അമ്മ, അങ്ങനെ എണ്ണിയാലൊടുങ്ങാത്ത കാര്യങ്ങള്‍! എന്നേയ്ക്കും ഒരുമിച്ച് പുതിയ കാര്യങ്ങള്‍ പഠിക്കാനും, കണ്ടെത്താനും ഒപ്പം, എന്നാണ് പൃഥ്വി കുറിച്ചത്.

പന്ത്രണ്ടാം വിവാഹ വാര്‍ഷിക ആശംസകള്‍ ‘പി’. ജീവിതയാത്രയിലെ എന്റെ സന്തതസഹചാരി.. ആ ആക്‌സിലേറ്ററില്‍ കാല്‍ വെയ്ക്കുക, പക്ഷേ ചിലപ്പോഴെല്ലാം ബ്രേക്കിട്ട് ഇറങ്ങിയ ശേഷം റോസാപ്പൂക്കളുടെ മണം ആസ്വദിക്കൂ ! ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു, എന്നും സുപ്രിയ കുറിച്ചു.

2011-ലായിരുന്നു പൃഥ്വിരാജും സുപ്രിയയും വിവാഹിതരായത്.

Latest Stories

മൂന്നര വയസുകാരിയ്‌ക്കെതിരെ ലൈംഗികാതിക്രമം; അതിഥി തൊഴിലാളി അറസ്റ്റില്‍

BGT 2025: രോഹിതിന് പിന്നാലെ വിരാട് കൊഹ്‌ലിക്കും കിട്ടിയത് മുട്ടൻ പണി; ഇതിഹാസങ്ങളുടെ സമയം മോശമെന്ന് ആരാധകർ

സംസ്ഥാന സ്‌കൂള്‍ കായിക മേള; പ്രതിഷേധിച്ച സ്‌കൂളുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് വിലക്ക്

BGT 2025: ടെസ്റ്റിനോട് ഗുഡ് ബൈ പറയാൻ ഒരുങ്ങി രോഹിത് ശർമ്മ; ഇന്ത്യൻ ക്യാമ്പിൽ ആശങ്ക; സംഭവം ഇങ്ങനെ

നിതീഷ് കുമാറിനായി വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടുണ്ടെന്ന് ലാലു പ്രസാദ്; എന്താ കഥയെന്ന് ചിരിയോടെ ബിഹാര്‍ മുഖ്യമന്ത്രി; തിരിച്ചെത്തുമോ 'ബഡാ ഭായ് - ഛോട്ടാ ഭായ്' സഖ്യം

അൽകസാറിനും XUV700 നും എതിരാളിയായി ഇനി മാരുതിയുടെ ഹൈബ്രിഡ് 7-സീറ്റർ എസ്‌യുവി !

വയനാട് പുനരധിവാസം; ജനുവരി 15ന് ആദ്യഘട്ട പട്ടിക പുറത്തിറക്കുമെന്ന് മന്ത്രി കെ രാജന്‍

'നായികയാകാന്‍ കഷ്ടപ്പെടുന്ന വെറുമൊരു കൊച്ച് കുഞ്ഞ്', പരിഹാസങ്ങളില്‍ നിന്നുള്ള ഉയര്‍ച്ച..; കുറിപ്പുമായി എസ്തര്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ എസ് ജയചന്ദ്രൻ നായര്‍ അന്തരിച്ചു

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനം; പിഎസ്‌സിയ്ക്കും സംസ്ഥാന സര്‍ക്കാരിനും മറുപടി നല്‍കാന്‍ ആറ് ആഴ്ചത്തെ സമയം