നടി ഉറങ്ങുന്നത് കണ്ട് റൂം ബോയ് അരികിലിരുന്നു, ആകെ ബഹളമായി.. ഡബ്ല്യൂസിസിയുടെ സ്ഥാപക അംഗമായ നടി ഇത് പുറത്തു പറഞ്ഞിട്ടില്ല: ആലപ്പി അഷ്‌റഫ്

ഡബ്ല്യൂസിസിയുടെ സ്ഥാപക അംഗമായ നടിക്ക് സംഭവിച്ച ദുരനുഭവം ഇതുവരെ ഹേമാകമ്മിറ്റിയോടോ മാധ്യമങ്ങളോടോ വെളിപ്പെടുത്തിയിട്ടില്ലെന്ന് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ഡബ്ല്യൂസിസിയുടെ സ്ഥാപക അംഗമായ ഒരു നടിയെ വിമര്‍ശിച്ചു കൊണ്ടാണ് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയില്‍ സംവിധായകന്‍ സംസാരിച്ചിരിക്കുന്നത്. നടിയുടെ മുറിയില്‍ റൂം ബോയ് കയറിയ സംഭവമാണ് സംവിധായകന്‍ പറയുന്നത്.

ഒരുപാട് യാതനകളും എതിര്‍പ്പുകളും നേരിട്ടു കൊണ്ടാണ് ഒരുപറ്റം നടിമാര്‍ ഡബ്ല്യൂസിസി എന്ന സംഘടന രൂപപ്പെടുത്തിയെടുത്തത്. അവര്‍ക്ക് പൊതുസമൂഹത്തിന്റെ പിന്തുണയുണ്ട്. അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. എന്നാല്‍ ഡബ്ല്യൂസിസിയുടെ സ്ഥാപക നേതാക്കളില്‍ മുന്‍നിരയില്‍ നിന്ന ഒരു നടി മൊഴി കൊടുത്തത് ഇങ്ങനൊരു സംഭവം കേട്ടു കേള്‍വി പോലുമില്ല എന്നാണ്.

അവര്‍ അങ്ങനെ ഡബ്ല്യൂസിസിയ്ക്ക് പണിയും കൊടുത്ത് സ്‌കൂട്ട് ആയി. മലയാള സിനിമയില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും വ്യക്തമായി അറിയുന്ന ഈ നടിയുടെ കാലുമാറ്റം എല്ലാവരേയും അമ്പരപ്പിക്കുന്നതായിരുന്നു. ചില സ്ഥാപക നടിമാര്‍ അവര്‍ക്കുണ്ടായ അനുഭവങ്ങള്‍ ഹേമ കമ്മിറ്റിയോട് പറഞ്ഞിട്ടില്ല എന്നതും സത്യമാണ്. ഡബ്ല്യൂസിസിയിലെ സ്ഥാപക അംഗമായ ഒരു നടി ഷൂട്ടിംഗിന് ആലപ്പുഴയിലെത്തി. അവിടുത്തെ ഹോട്ടലിലാണ് താമസം.

അവിടെ അവരുടെ കാര്യങ്ങള്‍ നോക്കിയിരുന്നത് കുട്ടനാട്ടുകാരനായ റൂം ബോയ് ആയിരുന്നു. അവനോട് അവര്‍ അനുകമ്പയോടെയും സഹോദര സ്നേഹത്തോടെയും ആയിരുന്നു പെരുമാറിയിരുന്നത്. എന്നാല്‍ ഒരു ദിവസം രാത്രി നടി ഒറ്റയ്ക്കുണ്ടായിരുന്നപ്പോള്‍ റൂം ബോയ് വന്ന് സ്പെയര്‍ കീ ഉപയോഗിച്ച് വാതില്‍ തുറന്ന് അകത്തു കയറി. കട്ടിലില്‍ കയറി ഇരുന്നു.

കുറച്ചുനേരം അവിടെയിരുന്ന് അവര്‍ ഉറങ്ങുന്നത് കണ്ട് ആസ്വദിച്ചു. ശേഷം അവരെ തൊട്ടു. ഉടനെ നടി ചാടി എഴുന്നേറ്റു. അവന്‍ ഇറങ്ങിയോടി. അവര്‍ പിന്നാലെ ഓടി. ആകെ ബഹളമായി. പൊലീസ് വന്ന് അവനെ കൊണ്ടു പോയി. എന്നാല്‍ ആ നടി തനിക്കുണ്ടാകുന്ന നാണക്കേട് ഭയന്ന് കേസ് പിന്‍വലിക്കാന്‍ പറഞ്ഞു. ആ സംഭവം രഹസ്യമാക്കി വെക്കാന്‍ അവര്‍ എല്ലാവരോടും പറഞ്ഞു.

ഈ വിവരം അവര്‍ ഹേമ കമ്മിറ്റിയിലും ഡബ്ല്യൂസിസിയും ആരോടും പറഞ്ഞിട്ടില്ല. ഒരിക്കല്‍ മാധ്യമങ്ങള്‍ ഇതുപോലെ എന്തെങ്കിലും അനുഭവമുണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ എന്റെ ജീവിതത്തില്‍ അങ്ങനൊന്നും ഉണ്ടായിട്ടില്ല എന്നാണ് പറഞ്ഞത്. അവര്‍ പറഞ്ഞത് പച്ചക്കള്ളമാണ് എന്നാണ് ആലപ്പി അഷ്റഫ് പറയുന്നത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി