'ആ സിനിമയ്ക്ക് ശേഷമാണ് ദിലീപ് ശക്തനായത്'; മമ്മൂട്ടിക്കും മോഹൻലാലിനും മുകളിൽ വളർന്നു; വെളിപ്പെടുത്തലുമായി വിനയൻ

മലയാള സിനിമയിലെ പവർ ഗ്രൂപ്പിന്റെ തലവൻ ദിലീപ് ആണെന്ന് വെളിപ്പെട്ടുവരുന്നു. ഹേമ കമ്മീഷൻ റിപ്പോർട്ടിന് പിന്നാലെ നിരവധി പേരാണ് മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് വെളിപ്പെടുത്തിയത്. പൃഥ്വിരാജ് കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിലും പവർ ഗ്രൂപ്പിനെ പറ്റി സൂചിപ്പിച്ചിരുന്നു. പാർവതിക്ക് മുൻപ് ഈ പവർ ഗ്രൂപ്പിന്റെ ഇടപെടൽ കാരണം വിലക്ക് നേരിട്ട വ്യക്തിയായിരുന്നു താനെന്നും പൃഥ്വി പറഞ്ഞിരുന്നു.

ഇപ്പോഴിതാ ദിലീപിനെ കുറിച്ച് സംവിധായകൻ വിനയന്റെ വെളിപ്പെടുത്തലാണ് ചർച്ചയാവുന്നത്. ട്വന്റി- 20 സിനിമ നിർമ്മച്ചതിന് ശേഷം ദിലീപ് മമ്മൂട്ടിക്കും മോഹൻലാലിനും മുകളിൽ സ്വാധീനമുള്ള ശക്തിയായി മാറിയെന്നും, നടി ആക്രമിക്കപ്പെട്ടതിന് ശേഷമാണ് ഈ ലോബിയുടെ ശക്തി കുറഞ്ഞുവന്നതെന്നും വിനയൻ വെളിപ്പെടുത്തുന്നു.

ദിലീപിനൊപ്പം പത്തോളം സിനിമകൾ ചെയ്തിരുന്നു, സൂപ്പർ സ്റ്റാർ പദവിലെത്തുന്നതിന് മുമ്പായിരുന്നു അത്. പിന്നീട് ട്വന്റി ട്വന്റി സിനിമാ നിർമ്മാണത്തിനെല്ലാം ശേഷം ദിലീപ് സിനിമാ മേഖലയിൽ മമ്മൂട്ടിക്കും മോഹൻലാലിനും മേലെ സ്വാധീന ശക്തിയായി മാറി.

ദിലീപ് നാല്പത് ലക്ഷം മുൻ‌കൂർ വാങ്ങിയിട്ട് സംവിധായകന് ഡേറ്റ് കൊടുക്കാതെ നിന്നതായിരുന്നു ആ വിവാദം. ഞാൻ മാക്ട എന്ന അസോസിയേഷൻ തുടങ്ങിയ സമയത്ത് ഉയർന്നുവന്ന പരാതിയിൽ നടപടിക്ക് ശ്രമിച്ചതിന് ദിലീപ് പിന്നീട് എന്നെ ഒതുക്കാൻ ശ്രമിച്ചു. അങ്ങനെയാണ് സിനിമാ മേഖലയിൽ നിന്നും പ്രധാനപ്പെട്ടവരെല്ലാം മാക്ട അസോസിയേഷനിൽ നിന്ന് രാജിവെക്കുന്നതും പുതിയ അസോസിയേഷൻ തുടങ്ങുന്നതും. അന്ന് ദിലീപിന്റെ കയ്യിലായിരുന്നു മലയാള സിനിമാ വ്യവസായം.

നടി ആക്രമിക്കപ്പെട്ടതിന് ശേഷമാണ് ആ പവർ ലോബി കുറച്ചെങ്കിലും ഇല്ലാതായത്. സാമൂഹിക മാധ്യമത്തിലൂടെ എനിക്കെതിരെ അവഹേളനവും നടന്നിരുന്നു. ഓർക്കുട്ടിലൂടെ വീ ഹേറ്റ് വിനയൻ ക്യാമ്പയിനും നടന്നു. വർഷങ്ങളോളം വിലക്കും നേരിട്ടു. ഇതിനെല്ലാം നേതൃത്വം നൽകിയത് ദിലീപായിരുന്നു.” വിനയൻ പറയുന്നു.

അതേസമയം ഹേമ കമ്മീഷൻ റിപ്പോർട്ടിന് പിന്നാലെ നിരവധിപേരാണ് തങ്ങൾക്ക് നേരിടേണ്ടിവന്ന ലൈംഗികാതിക്രമം വെളിപ്പെടുത്തി മുന്നോട്ട് വന്നത്. സംവിധായകൻ രഞ്ജിത്ത്, നടനും മുൻ എഎംഎംഎ ജനറൽ സെക്രട്ടറി സിദ്ദിഖ്, കൊല്ലം എംഎൽഎ മുകേഷ്, ജയസൂര്യ, വികെ പ്രകാശ്, ബാബുരാജ്, മണിയൻപിള്ള രാജു, ഇടവേള ബാബു, റിയാസ് ഖാൻ തുടങ്ങീ പതിനെട്ടോളം പേർക്കെതിരെയാണ് ഇതുവരെ വെളിപ്പെടുത്തലുകൾ വന്നത്.

Latest Stories

പാണക്കാട് തങ്ങളുമാരുടെ യോഗ്യത പിണറായി അളക്കേണ്ട; കൊടപ്പനക്കല്‍ തറവാടിനെ നാടിനറിയാം; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ് മുഖപത്രം

പുലര്‍ച്ചെ മൂന്ന് മണിക്ക് ഡയാനയുടെ കോള്‍.. കുറച്ച് ദിവസങ്ങള്‍ അഭിനയിപ്പിച്ചില്ല..; ബിയോണ്ട് ദി ഫെയ്‌റി ടെയ്‌ലില്‍ സത്യന്‍ അന്തിക്കാട്

ബിജെപിയിൽ ചേർന്ന് ആം ആദ്മി വിട്ട മുതിർന്ന നേതാവ് കൈലാഷ് ഗെലോട്ട്

'ഞങ്ങൾ ഒരു മെഡിക്കൽ ഡിപ്പാർട്ട്‌മെൻ്റല്ല': നെയ്മറിനെ പൂർണ്ണമായും നിരസിച്ച് ബ്രസീൽ ക്ലബ്

'സംവാദമൊന്നുമില്ല, അവനെ ആദ്യ ടെസ്റ്റില്‍ കളിപ്പിക്കുക തന്നെ വേണം'; സീനിയര്‍ താരത്തിനായി വാദിച്ച് ഗാംഗുലി

ഇതല്ലാതെ വേറെ പണിയൊന്നുമറിയില്ല മോളേ എന്ന് ഷാനു പറയും, ഫഹദിന് സ്വന്തം അഭിനയത്തില്‍ വിശ്വാസമില്ല: നസ്രിയ

തനിക്ക് 'ബനാനാ ഫോബിയ' എന്ന് സ്വീഡിഷ് മന്ത്രി; ഔദ്യോഗിക പരിപാടികളിൽ വാഴപ്പഴത്തിന് വിലക്ക്

'രക്തപങ്കിലമായി'ഇന്ത്യന്‍ ഓഹരി വിപണി; വിദേശ നിക്ഷേപകര്‍ 22,420 കോടി രൂപയുടെ ഫണ്ടുകള്‍ പിന്‍വലിച്ചു; നിഫ്റ്റിയെയും സെന്‍സെക്‌സിനെയും വലിച്ചിട്ട് കരടികള്‍; തകര്‍ച്ച പൂര്‍ണം

'ആനയെയും മോഹൻലാലിനെയും കെ മുരളീധരനെയും എത്ര കണ്ടാലും മടുക്കില്ല'; പൊതുവേദിയില്‍ മുരളീധരനെ വാനോളം പുകഴ്ത്തി സന്ദീപ് വാര്യര്‍

ഒടുവിൽ എപ്പോൾ വിരമിക്കുമെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ