തൃഷ വന്നപ്പോൾ നിവിൻ ഷൂട്ടിന് വരാതെ ഉദ്ഘാടനത്തിന് പോയി; ഒറ്റ ചിത്രത്തിലൂടെ നഷ്ടമായത് 4 കോടി രൂപ; നടനെതിരെ നിർമ്മാതാവ്

നിവിൻ പോളിയെ നായകനാക്കി ശ്യാമ പ്രസാദ് സംവിധാനം ചെയ്ത് 2018 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘ഹേയ് ജൂഡ്’. തമിഴ് സൂപ്പർ താരം തൃഷയായിരുന്നു ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി എത്തിയത്. അമ്പലക്കര ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ അനിൽ അമ്പലക്കരയായിരുന്നു ചിത്രം നിർമ്മിച്ചത്. സാമ്പത്തികമായി വലിയ പരാജയമായിരുന്നു ചിത്രം നേരിട്ടത്.

ഇപ്പോഴിതാ നിവിൻ പോളിക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവായ അനിൽ അമ്പലക്കര. ആദ്യം കാളിദാസ് ജയറാമിനെ ആയിരുന്നു നായകനായി ഉദ്ദേശിച്ചിരുന്നത്, എന്നാൽ സംവിധായകൻ തന്നെയാണ് സാറ്റലൈറ്റ് കിട്ടും എന്ന പേരിൽ നിവിൻ പോളിയെ നിർദ്ദേശിച്ചതെന്നും അനിൽ അമ്പലക്കര പറയുന്നു.

“ചിത്രത്തിൽ നിവിന്റെ പ്രതിഫലവുമായി സംബന്ധിച്ച് ആദ്യം ശ്യാമ പ്രസാദുമായി സംസാരിച്ചിരുന്നു. ഒരു തുക പറഞ്ഞതിന് ശേഷം അതിലും താഴ്ത്തി ചെയ്യിക്കാം എന്ന ധാരണയിലായി. എന്നാൽ എഗ്രിമെന്റ് വെച്ചപ്പോൾ നിവിൻ പോളി അതിൽ ഒന്നരക്കോടി എഴുതി. ഇത് ശ്യാമ പ്രസാദിനോട് പറഞ്ഞപ്പോൾ എല്ലാം ശരിയാക്കാം എന്ന് വാക്ക് തന്നു.

സിനിമ സിങ്ക് സൌണ്ട് ആയിരുന്നു പക്ഷേ ഡബ്ബിംഗിൽ കുറച്ചു വർക്കുകൾ കൂടി ഉണ്ടായിരുന്നു. അതിന് നിവിൻ പോളിയെ വിളിച്ചപ്പോൾ ഒരു കോടി കൊടുത്തതിന്റെ ബാക്കി തരാതെ വരില്ലെന്ന് പറഞ്ഞു. അവസാനം അത് ഒരു വിധം ഒതുക്കി. പ്രതിഫലം ആദ്യം പറയാതെ ഇത്രയും വലിയ തുക ആവശ്യപ്പെടുന്നത് പുതിയ അനുഭവമാണ്.

ഷൂട്ടിംഗ് തുടങ്ങിയപ്പോഴും നിവിന്റെ ഭാഗത്തുനിന്നും പ്രശ്നങ്ങൾ ഉണ്ടായി. ഷൂട്ട് തുടങ്ങി ആറാമത്തെ ദിവസം കോഴിക്കോട് ഉദ്ഘാടനത്തിന് പോകണമെന്ന് പറഞ്ഞ് നിവിൻ പോളി സെറ്റിൽ നിന്നും മുങ്ങി. തൃഷ ഷൂട്ടിന് വന്നിട്ടും നിവിൻ ഇല്ലാത്തതുകൊണ്ട് കൊണ്ട് ഷൂട്ട് നടന്നില്ല. അമേരിക്കയിൽ മൂന്നാല് ദിവസത്തെ പരിപാടിയുണ്ടെന്ന് പറഞ്ഞു. നാല് കോടി രൂപയോളം നഷ്ടമാണ് ഹേയ് ജൂഡ് എന്ന സിനിമ കാരണം എനിക്കുണ്ടായത്.

തിയേറ്ററിൽ സിനിമ അധികം ഓടിയില്ല. പക്ഷേ 25 കോടി കളക്ഷൻ കിട്ടി എന്നൊക്കെ പറഞ്ഞ് പോസ്റ്റർ ഇറക്കി. ഇതൊക്കെ നായകന്മാർ അവർക്ക് അടുത്ത പ്രോജക്ട് കിട്ടാൻ വേണ്ടി ചെയ്യുന്നതാണ്. ഇതിന് ശേഷം സിനിമ നിർമ്മാണത്തോട് മടുപ്പായി”. മിസ്റ്റർ ബിൻ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് നിർമ്മാതാവ് അനിൽ അമ്പലക്കര നിവിൻ പോളിക്കെതിരെ രംഗത്തുവന്നത്.

ഹേയ് ജൂഡിന് മുൻപ് ‘റിച്ചി’ എന്ന തമിഴ് ചിത്രമായിരുന്നു നിവിന്റെതായി പുറത്തിറങ്ങിയത്. ആ ചിത്രവും ബോക്സ് ഓഫീസിൽ പരാജയപ്പെട്ടത് പിന്നീട് വന്ന തന്റെ സിനിമയെയും ബാധിച്ചു എന്ന് അനിൽ അമ്പലക്കര കൂട്ടിച്ചേർത്തു.
നിവിൻ പോളിയുടെ അവസാനമിറങ്ങിയ ചിത്രങ്ങളായ രാമചന്ദ്ര ബോസ്സ്, സാറ്റർഡേ നൈറ്റ്, പടവെട്ട് എന്നിവയും സാമ്പത്തികമായി വലിയ പരാജയങ്ങളായിരുന്നു.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ