പണവും പ്രശസ്തിയും വേണ്ടെന്ന് വച്ച് വിവാഹം ചെയ്തു, എന്നാല്‍ സുകന്യയെ കാത്തിരുന്നത് കൊടിയ പീഡനങ്ങള്‍: ആലപ്പി അഷ്‌റഫ്

ഒരു കാലത്ത് തമിഴിലും തെലുങ്കിലും മലയാളത്തിലും നിറഞ്ഞു നിന്നിരുന്ന താരമാണ് സുകന്യ. സിനിമയ്‌ക്കൊപ്പം ടെലിവിഷന്‍ രംഗത്തും സുകന്യ സജീവമായിരുന്നു. എന്നാല്‍ വിവാഹത്തോടെ താരം അഭിനയം വിട്ടു. എന്നാല്‍ വിവാഹജീവിതത്തിലേക്ക് കടന്ന സുകന്യയെ കാത്തിരുന്നത് പക്ഷേ കൊടിയ പീഡനങ്ങളായിരുന്നു. ഇതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ് ഇപ്പോള്‍. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം സംസാരിച്ചത്.

തമിഴ് സിനിമയിലായിരുന്നു സുകന്യയുടെ അരങ്ങേറ്റം. അവരുടെ രണ്ടാമത്തെ ചിത്രമായ എംജിആര്‍ നഗറില്‍ എന്ന സിനിമ സംവിധാനം ചെയ്തത് ആലപ്പി അഷ്‌റഫായിരുന്നു. മലയാളത്തില്‍ ഹിറ്റായിരുന്ന ഇന്‍ ഹരിഹര്‍ നഗറിന്റെ തമിഴ് റീമേക്കായിരുന്നു ആ ചിത്രം. മദ്രാസിലെ കലാക്ഷേത്ര നൃത്ത വിദ്യാലയത്തിലെ വിദ്യാര്‍ഥിയായിരിക്കെയാണ് സുകന്യ സിനിമയിലെത്തുന്നത്.

എംജിആര്‍ നഗറില്‍ എന്ന ചിത്രത്തിലേക്ക് സുകന്യയെ നിര്‍ദേശിക്കുന്നത് നിര്‍മ്മാതാവായിരുന്ന ആര്‍ബി ചൗധരിയായിരുന്നു. താന്‍ നേരില്‍ ചെന്ന് ഇന്‍ ഹരിഹര്‍ നഗറിന്റെ വീഡിയോ കാസറ്റ് സുകന്യയ്ക്ക് നല്‍കിയതെല്ലാം അഷ്റഫ് ഓര്‍ക്കുന്നു. നര്‍ത്തകിയും ഗായികയും അതിനൊപ്പം സംഗീത സംവിധായികയും കൂടിയായിരുന്നു സുകന്യ.

സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് സുകന്യയും ശ്രീധര്‍ രാജഗോപാല്‍ എന്ന അമേരിക്കന്‍ ബിസിനസുകാരനുമായി വിവാഹം നടക്കുന്നത്. സിനിമയിലെ പണവും പ്രശസ്തിയുമെല്ലാം വേണ്ടന്നു വച്ച് നല്ലൊരു കുടുംബിനിയായി ജീവിക്കണമെന്ന മോഹന സ്വപ്നങ്ങളോടെയാണ് ഭര്‍ത്താവിനൊപ്പം അവര്‍ അമേരിക്കയിലേക്ക് പോകുന്നത്.

എന്നാല്‍ അവരുടെ എല്ലാ മോഹങ്ങളെയും തച്ചുടച്ചുകൊണ്ട് അവിടെ അവരെ കാത്തിരുന്നത് കൊടിയ പീഡനങ്ങളായിരുന്നു. അങ്ങനെ പീഡനങ്ങള്‍ ഏറ്റുവാങ്ങി തീര്‍ക്കേണ്ടതല്ല തന്റെ ജീവിതം എന്നുറപ്പിച്ച് മാസങ്ങള്‍ക്ക് ശേഷം സുകന്യ അമേരിക്കയില്‍ നിന്ന് തിരിച്ചു വരികയാണുണ്ടായത്.

താമസിയാതെ അവര്‍ വിവാഹ മോചിതയുമായി. അമേരിക്കയില്‍ നിന്ന് തിരികെ വന്ന സുകന്യ വീണ്ടും സിനിമയില്‍ തുടര്‍ന്നുവെങ്കിലും പഴയ പേരും പ്രതാപവുമൊന്നും തിരികെ കിട്ടിയില്ല എന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്. അതേസമയം, നിലവില്‍ ശക്തി ഐപിഎസ് എന്ന തമിഴ് സീരിയലില്‍ അഭിനയിക്കുകയാണ് സുകന്യ.

Latest Stories

മൂന്ന് മണിക്കൂറിന് ശേഷം യാത്രക്കാര്‍ക്ക് ആശ്വാസം; ഒടുവില്‍ വന്ദേഭാരത് എക്‌സ്പ്രസ് യാത്ര പുനഃരാരംഭിച്ചു

"വിരാട് കോഹ്‌ലിയുടെ ആഗ്രഹം പാകിസ്ഥാനിൽ വന്ന് ആ കാര്യം ചെയ്യണം എന്നായിരുന്നു"; മുൻ പേസർ ഷൊഹൈബ് അക്തറിന്റെ വാക്കുകൾ ഇങ്ങനെ

ഗുണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിയുടെ പിതാവില്‍ നിന്ന് കൈക്കൂലി വാങ്ങി; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

"ഓസ്‌ട്രേലിയ പേടിച്ച് വിറയ്ക്കുന്നത് ആ താരത്തെ കണ്ടിട്ടാണ്, അവൻ അപകടകാരിയാണ്"; മൈക്കൽ ക്ലാർക്കിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അസമില്‍ ബീഫ് നിരോധിച്ചു; ബീഫ് കഴിക്കേണ്ടവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് അസം മന്ത്രി

വന്ദേഭാരത് എക്സ്പ്രസ് വഴിയിലായി; വാതില്‍ പോലും തുറക്കാനാകുന്നില്ലെന്ന് യാത്രക്കാര്‍

"നിന്റെ മടിയും ഫോണും ആദ്യം മാറ്റണം, ഇങ്ങനെ അലസനാകരുത്, എങ്കിൽ നിനക്ക് രക്ഷപെടാം"; ഉപദേശിച്ച് മുൻ ഇംഗ്ലണ്ട് താരം

ഒരു റൈറ്റ് പഞ്ച്, ഒരു ലെഫ്റ്റ് പിന്നെ അപ്പര്‍കട്ട്; ഇത് ജിവിഎം എഫക്ട്; ആവേശത്തിരയിളക്കി ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്‌സ് ടീസര്‍

ഡോളറിന് ബദല്‍ സാധ്യമോ? ഡീ ഡോളറൈസേഷന്‍ എന്ത്?; ഡോളറില്‍ നിന്നുള്ള ആഗോളമാറ്റം ട്രംപിന്റെ വെല്ലുവിളിയില്‍ നീങ്ങുമോ?

ഡോളറില്‍ നിന്നുള്ള ആഗോളമാറ്റം ട്രംപിന്റെ വെല്ലുവിളിയില്‍ നീങ്ങുമോ?