അല്ലു അര്‍ജുന് 90 കോടി പ്രതിഫലം,10 കോടി രൂപ ലാഭ വിഹിതം; പുഷ്പയുടെ കണക്കുകള്‍ പുറത്ത് ; അമ്പരന്ന് ആരാധകര്‍

പുഷ്പയുടെ വിജയത്തിന് പിന്നാലെ അല്ലു അര്‍ജുന്‍ താനൊരു പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാറാണെന്ന് തെളിയിച്ചു കഴിഞ്ഞു. ഇതോടെ എല്ലാ സിനിമാ പ്രേമികളുടെയും ശ്രദ്ധ പുഷ്പ 2വിലേക്കാണ്.
പുഷ്പ 2 വലിയ ബഡ്ജറ്റില്‍ ഒരുക്കാനാണ് നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നത്.

തെലുങ്ക് സിനിമാ ലോകത്ത് നിന്നുള്ള പുതിയ റിപ്പോര്‍ട്ട് പ്രകാരം പുഷ്പ 2വിന്റെ ബഡ്ജറ്റ് 350 കോടി രൂപയാണ്. ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കുന്നതിന് വേണ്ടി എല്ലാ ബിഗ് പ്ലാറ്റ്ഫോംസും ആഞ്ഞുശ്രമിക്കുന്നുണ്ട്. ബോളിവുഡ് ഫിലിം സ്റ്റുഡിയോസും നിര്‍മ്മാണത്തില്‍ പങ്കാളിയായേക്കും.

ചിത്രത്തിലെ പ്രധാന നടന്‍ അല്ലു അര്‍ജുന്‍ പ്രതിഫലമായി ആവശ്യപ്പെടുന്നത് ഏതാണ്ട് 90 കോടി രൂപയാണ്. ലാഭവിഹിതവും ആവശ്യപ്പെടുന്നുണ്ട്. ഇതോടെ 100 കോടി രൂപയ്ക്ക് മേല്‍ ചിത്രത്തില്‍ നിന്നും അല്ലു അര്‍ജുന് ലഭിക്കും.

സംവിധായകന്‍ സുകുമാറിന്റെ പ്രതിഫലത്തിലും ഇത്തവണ വര്‍ധനവുണ്ടാകും. ഒന്നാം ഭാഗത്തിന്റെ സംവിധാനത്തിന് സുകുമാറിന് 18 കോടി രൂപയാണ് ലഭിച്ചതെങ്കില്‍ രണ്ടാം ഭാഗത്തിന് പ്രതിഫലം 40 കോടി രൂപയാവും. മറ്റ് താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും പ്രതിഫല ഇനത്തില്‍ 50-70 കോടി രൂപ വരെയാകാനാണ് സാധ്യത.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന