ദേശീയ ചലച്ചിത്ര പുരസ്കാരം: 'ആട്ടം' ടീമിനെ പ്രശംസിച്ച് അല്ലു അർജുൻ

ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മലയാളത്തിന്റെ അഭിമാനമായി മാറിയ ആനന്ദ് ഏകർഷിയുടെ ‘ആട്ടം’ ടീമിനെ പ്രശംസിച്ച് അല്ലു അർജുൻ. മികച്ച ചിത്രം, മികച്ച തിരക്കഥ, എഡിറ്റിംഗ് എന്നീ വിഭാഗങ്ങളിലായി മൂന്ന് പുരസ്കാരങ്ങളാണ് ആട്ടം സ്വന്തമാക്കിയത്.

എക്സിലൂടെയാണ് അല്ലു അർജുൻ ആശംസകൾ അറിയിച്ചത്. സംവിധായകനും തിരക്കഥാകൃത്തായ ആനന്ദ് ഏകര്‍ഷിയെയും, എഡിറ്റര്‍ ആയ മഹേഷ്‌ ഭുവനേന്ദിനെയും താരം ആശംസിച്ചു. കൂടാതെ ആട്ടം ടീമിന് ആശംസകളും താരം അറിയിച്ചു.

കാന്താരയിലൂടെ ഋഷഭ് ഷെട്ടിയാണ് ഈ വർഷത്തെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. നിത്യ മേനോനും മാനസി പരേഖുമാണ് മികച്ച നടിമാർ. മികച്ച മലയാള ചിത്രമായി തരുൺ മൂർത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക തിരഞ്ഞെടുക്കപ്പെട്ടു.

അതേസമയം അല്ലു അർജുൻ- സുകുമാർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘പുഷ്പ 2’ ഡിസംബർ 6 നാണ് പുറത്തിറങ്ങുന്നത്. മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിങ്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അല്ലു അര്‍ജുന്‍, രശ്മിക മന്ദന, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.

Latest Stories

പിരിച്ചുവിട്ട 164 തൊഴിലാളികളെയും തിരിച്ചെടുക്കണം; വേതന കുടിശിഖ ഉടന്‍ നല്‍കണം; വീഴ്ചവരുത്തിയാല്‍ 6 % പലിശ; കോടതിയില്‍ അടിയേറ്റ് മുത്തൂറ്റ്; ആറുവര്‍ഷത്തിന് ശേഷം തൊഴിലാളി വിജയം

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പിങ് സ്ഥാനം ആർക്ക്?; കണക്കുകൾ പ്രകാരം മുൻഗണന ആ താരത്തിന്

2026 ലോകകപ്പ് നേടാൻ ക്രിസ്റ്റ്യാനോ തയ്യാർ"; മുൻ ബ്രസീൽ പരിശീലകന്റെ വാക്കുകൾ വൈറൽ

സ്റ്റീവ് ജോബ്സിന്റെ ഭാര്യ കുംഭമേളയ്ക്കിടെ കുഴഞ്ഞുവീണു; ഇന്നലെ ത്രിവേണി സംഗമത്തില്‍ സ്‌നാനം ചെയ്തത് 3.5 കോടി ഭക്തര്‍; അരലക്ഷം സൈനികരെ വിന്യസിച്ചു

ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ അറസ്റ്റിൽ

പെരിയ ഇരട്ടക്കൊല കേസ്: നിയമപോരാട്ടത്തിന് വീണ്ടും പണപ്പിരിവ്; സിപിഎം സമാഹരിക്കാനൊരുങ്ങുന്നത് 2 കോടി

ബോബി ചെമ്മണ്ണൂര്‍ ഇന്ന് ജയില്‍ മോചിതനായേക്കും

യുജിസി അതിരുകള്‍ ലംഘിക്കുന്നു; പുതിയ കരട് ചട്ടഭേദഗതി സംസ്ഥാന സര്‍ക്കാരിന്റെ അവകാശങ്ങള്‍ കവര്‍ന്ന് എടുക്കുന്നു; അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി

നിരവധി പരാതികള്‍, വനം ഭേദഗതി ബില്ല് ഉടന്‍ അവതരിപ്പിക്കില്ല; തീരുമാനം അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന് ശേഷം

വിദ്യാര്‍ത്ഥിനികള്‍ പീച്ചി ഡാം റിസര്‍വോയറില്‍ വീണ സംഭവം; ചികിത്സയിലിരിക്കെ ഒരാള്‍ക്ക് കൂടി ദാരുണാന്ത്യം