ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സില്‍ അല്ലുവിന് റെക്കോഡ്; നടന്‍ ഫോളോ ചെയ്യുന്നത് ഒരാളെ മാത്രം

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് ഉള്ള നടനായി നടന്‍ അല്ലു അര്‍ജുന്‍. 20 മില്ല്യണ്‍ ആളുകളാണ് ഇപ്പോള്‍ അല്ലു അര്‍ജുന്റെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേര്‍സായി ഉള്ളത്. ഇതുവരെ 564 പോസ്റ്റുകളാണ് അല്ലു ഇട്ടിരിക്കുന്നത്. ഒരേ ഒരാളെ മാത്രമേ അല്ലു അര്‍ജുന്‍ തിരിച്ച് ഫോളോ ചെയ്യുന്നുള്ളൂ.

അത് ഭാര്യ സ്നേഹ റെഡ്ഡിയെ ആണ്.അതേസമയം അര്‍ജുന്‍ റെഡ്ഡി എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡി വാംഗയ്‌ക്കൊപ്പമാണ് അല്ലുവിന്റെ പുതിയ സിനിമ ഒരുങ്ങുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രം ഭൂഷണ്‍ കുമാര്‍ ആണ് നിര്‍മ്മിക്കുന്നത്. ടി-സീരീസ് ഫിലിംസ് പ്രൊഡക്ഷന്‍സും ഭദ്രകാളി പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കിഷന്‍ കുമാര്‍, പ്രണയ് റെഡ്ഡി വംഗ എന്നിവരും ചിത്രത്തിന്റെ നിര്‍മാതാക്കളാണ്. ശിവ് ചന്നയാണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍. ടി-സീരീസ് ഫിലിംസ് പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന സന്ദീപ് വാംഗയുടെ ‘സ്പിരിറ്റ്’ പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും അല്ലു അര്‍ജുന്‍ നായകനാവുന്ന ചിത്രം ആരംഭിക്കുക.

അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2 അണിയറയില്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിലെ പ്രധാനകഥാപാത്രമായ ബന്‍വാര്‍ സിംഗ് ഷെഖാവത്തിനെ അവതരിപ്പിക്കുന്ന ഫഹദ് ഫാസില്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്തിരുന്നു. ചന്ദനക്കടത്തുകാരനായ പുഷ്പരാജിന്റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുകുമാറാണ്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം