അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

ഗിരീഷ് എ. ഡിയുടെ ആദ്യ ചിത്രം ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടനാണ് നസ്ലെൻ. പിന്നീട് സൂപ്പർ ശരണ്യ എന്ന ചിത്രത്തിലും നസ്ലെൻ ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു. നസ്ലെന്റെ ഏറ്റവും പുതിയ ചിത്രം ‘പ്രേമലു’ 100 കോടി നേട്ടവും സ്വന്തമാക്കി വലിയ വിജയമായി മാറിയിരിക്കുകയാണ്.

റൊമാന്റിക്- കോമഡി ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിന് ഒടിടി റിലീസിന് ശേഷവും മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പ്രേമലുവിനെ കുറിച്ച് സംസാരിക്കുകയാണ്. പ്രേമലു കണ്ട് അല്ലു അർജുൻ അഭിപ്രായം പറഞ്ഞുവെന്ന് ഫഹദ് ഫാസിൽ പറഞ്ഞിരുന്നു എന്നാണ് നസ്‌ലെന്‍ അഭിമുഖത്തിൽ പറഞ്ഞത്. കൂടാതെ താൻ ആദ്യ ദിവസം തന്നെ ആവേശം കണ്ട് ഫഹദിനെയും സിനിമയിലെ സഹതാരങ്ങളെയും വിളിച്ചിരുന്നുവെന്നും നസ്‌ലെന്‍ പറയുന്നു.

“പ്രേമലുവിന്റെ റിലീസിന് ശേഷം ഫഹദിക്ക വിളിച്ചിരുന്നു. ആ സമയത്ത് ഇക്ക പടം കണ്ടിരുന്നില്ല. പടം എന്തായാലും കാണും, കണ്ടിട്ട് പറയാമെന്ന് ഫഹദിക്ക പറഞ്ഞു. അതിൻ്റെ ഇടയിൽ ഇക്ക പ്രേമലുവിൻ്റെ റീൽ ചെയ്‌തിരുന്നു. അതേ ദിവസമായിരുന്നു എന്നെ വിളിച്ചത്. അങ്ങനെ ഒരു റീൽ വരുന്നുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു.

അത് ഒരു സർപ്രൈസ് ആയിരുന്നു. ഞങ്ങൾക്ക് എല്ലാവർക്കും അത് സർപ്രൈസായിരുന്നു. ഭാവന സ്റ്റുഡിയോസിൻ്റെ ഗിഫ്റ്റ് എന്ന നിലയിൽ തന്നതായിരുന്നു ആ റീൽ. ഞാൻ പറഞ്ഞ ഡയലോഗ് ഫഹദിക്ക പറയുന്നത് കണ്ടതോടെ എനിക്ക് അയ്യോ എന്നായി. അന്ന് വിളിച്ചപ്പോൾ കുറച്ച് സമയം മാത്രമാണ് സംസാരിച്ചത്.

ആവേശം കണ്ടപ്പോൾ ഞാൻ ഫഹദിക്കയെ വിളിച്ചിരുന്നു. ഞാൻ അദ്ദേഹത്തെ അങ്ങോട്ട് വിളിച്ചതാണ്. പിന്നെ ആ സിനിമയിൽ അഭിനയിച്ച മിഥുൻ ജയശങ്കർ, ഹിപ്സ്റ്റർ, റോഷൻ ഷാനവാസ് എന്നിവർക്ക് ഞാൻ മെസേജ് ഇട്ടിരുന്നു. ജിത്തു ചേട്ടനും മെസേജിട്ടു. സജിൻ ഗോപു ചേട്ടനെ വിളിച്ചു സംസാരിക്കുകയും ചെയ്തു.

ആദ്യ ദിവസം തന്നെ കണ്ട സിനിമയാണ് ആവേശം. ഒരുപാട് ഇഷ്ടമാകുകയും ചെയ്തു. അങ്ങനെയാണ് ഞാൻ ഫഹദിക്കയെ വിളിക്കുന്നത്. ഇക്കയെ വിളിച്ചപ്പോൾ പ്രേമലുവിനെ കുറിച്ച് പറഞ്ഞത്, അല്ലു അർജുൻ ആ സിനിമ കണ്ടിട്ട് നല്ല അഭിപ്രായം പറഞ്ഞു എന്നാണ്. പുഷ്പയുടെ ഷൂട്ടിങ്ങിന്റെ ഇടയിലായിരുന്നു അത്. അവിടെയും പ്രേമലു ഒരു ചർച്ചയാകുന്നുണ്ട്.”

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് പ്രേമലു നിർമ്മിച്ചിരിക്കുന്നത്. വിഷ്ണു വിജയ് സംഗീതമൊരുക്കുന്ന ചിത്രത്തിൽ അജ്മൽ സാബു ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത വർഷം ആദ്യത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?