നേരവും പ്രേമവും പോലെ ഗോള്‍ഡും ഇംപെര്‍ഫെക്റ്റ് ആണ്, ബാക്കി പറഞ്ഞ് കുളമാക്കുന്നില്ല..: അല്‍ഫോണ്‍സ് പുത്രന്‍

‘ഗോള്‍ഡ്’ റിലീസിന് എത്തുന്നതിന് മുമ്പ് ഫെയ്‌സ്ബുക്ക് പോസ്റ്റുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. ‘പ്രേമം’, ‘നേരം’ എന്നീ തന്റെ മുന്‍കാല സിനിമകളെ പോലെ തന്നെ ഗോള്‍ഡും ഇംപെര്‍ഫെക്റ്റ് ആണ്. അതുകൊണ്ട് തന്നെ സിനിമ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാന്‍ സാധ്യതയുണ്ട് എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചിരിക്കുന്നത്.

”നേരവും പ്രേമവും പോലെ ഗോള്‍ഡും ഇംപെര്‍ഫെക്റ്റ് ആണ്. അതുകൊണ്ടു മിക്കവാറും നിങ്ങള്‍ക്ക് ഗോള്‍ഡ് ഇഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഗോള്‍ഡ് റിലീസ് ആണ്. കണ്ടതിന് ശേഷം ഫ്രീ ആണെങ്കില്‍ ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും എന്നോട് നിങ്ങളുടെ ഫീഡ് ബാക്ക് തുറന്നു പറയണേ.”

”ഫസ്റ്റ് സീനില്‍ തന്നെ കഥ തുടങ്ങും. ബാക്കി ഞാന്‍ പറഞ്ഞു കുളമാക്കുന്നില്ല. സോറി ഫോര്‍ ദ ഡിലേ ഫ്രം മൈ സൈഡ് ഫ്രണ്ട്‌സ്. ബാക്കി നിങ്ങള്‍ കണ്ടിട്ടു പറ” എന്നാണ് അല്‍ഫോണ്‍ പുത്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. പ്രേമം റിലീസ് ചെയ്ത് ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പുതിയ സിനിമയുമായി അല്‍ഫോണ്‍സ് പുത്രന്‍ തിയേറ്ററില്‍ എത്തുന്നത്.

പൃഥ്വിരാജ്, നയന്‍താര എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന സിനിമയില്‍ അജ്മല്‍ അമീര്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷന്‍ മാത്യു, മല്ലിക സുകുമാരന്‍, ലാലു അലക്‌സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, ശാന്തി കൃഷ്ണ, പ്രേം കുമാര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

ലിസ്റ്റിന്‍ സ്റ്റീഫനൊപ്പം പൃഥ്വിരാജും ചേര്‍ന്നാണ് നിര്‍മിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. മാജിക് ഫ്രെയിംസ് ആണ് വിതരണം. രാജേഷ് മുരുഗേശനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. ശബരീഷ് വര്‍മയാണ് ഗാനരചയിതാവ്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രാഹണം.

Latest Stories

സ്കൂൾ പ്രിൻസിപ്പൽ ശ്രീരാമനെ അപമാനിച്ചു എന്ന് ആരോപിച്ച് ജബൽപൂരിൽ സ്കൂൾ അടിച്ചു തകർത്ത് ഹിന്ദു സംഘടന

IPL 2025: ഗുജറാത്ത് ടൈറ്റൻസിന് തിരിച്ചടി; വ്യക്തിപരമായ കാരണങ്ങളാൽ മത്സരങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങി സൂപ്പർ താരം

മലപ്പുറത്ത് മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ സ്‌ത്രീ വീണുമരിച്ചു

'ഭരണഘടനാപരം, ഭരണഘടനാവിരുദ്ധം എന്നീ വാക്കുകള്‍ അത്ര നിസാരമായി ഉപയോഗിക്കരുത്': കേന്ദ്ര മന്ത്രി കിരണ്‍ റിജിജു

വഖഫ് ബിൽ; ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് കെ സുധാകരന്‍

"മാങ്ങയ്ക്കും മാങ്ങാണ്ടിക്കും 25,000 രൂപ, ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു പിഴ"; പ്രതികരിച്ച് എം ജി ശ്രീകുമാർ

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ പ്രതി; പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന കേസുകളിൽ സി.എം.ആർ.എൽ മേധാവി ശശിധരൻ കർത്തയും

ജനങ്ങള്‍ ക്ഷേത്രത്തില്‍ വരുന്നത് വിപ്ലവഗാനം കേള്‍ക്കാനല്ലെന്ന് ഹൈക്കോടതി; 'ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളും സ്ഥാപനങ്ങളും രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുവദിക്കരുത്'

INDIAN CRICKET: സൂര്യ മുംബൈ വിടുമെന്ന് ആരാടോ പറഞ്ഞേ? ഒടുവില്‍ മൗനം വെടിഞ്ഞ് അസോസിയേഷന്‍, ഇത്രയ്ക്കും വേണ്ടിയിരുന്നില്ല

വഖഫ് ബില്ലിനെ ചൊല്ലി രാജ്യസഭയിൽ മലയാളി പോര്; ക്രിസ്ത്യാനിയെ കുറിച്ചുള്ള നിങ്ങളുടെ മുതലക്കണ്ണീർ തിരിച്ചറിയാനുള്ള കഴിവ് മലയാളിക്കുണ്ടെന്ന് ജോൺ ബ്രിട്ടാസ്, ലോകസഭയിലെ വാദം ആവർത്തിച്ച് സുരേഷ് ഗോപിയും