'അതിനോട് എനിക്ക് വിയോജിപ്പുണ്ടായിരുന്നു, ആ രംഗം എന്നെ കരയിപ്പിച്ചു, ഈ അനിയനോട് ക്ഷമിക്കുക'; രോഹിത് ഷെട്ടിയോട് അല്‍ഫോന്‍സ് പുത്രന്‍

ബോളിവുഡ് സംവിധായകന്‍ രോഹിത് ഷെട്ടിയെ വിമര്‍ശിച്ചതില്‍ മാപ്പ് പറഞ്ഞ് അല്‍ഫോന്‍സ് പുത്രന്‍. ചെന്നൈ എക്പ്രസ് സിനിമയിലെ തമിഴ് ഭാഷ പ്രയോഗത്തോട് തനിക്ക് വിയോജിപ്പ് ഉണ്ടായിരുന്നു. അത് തന്റെ വ്യക്തിപരമായ അഭിപ്രായമായിരുന്നു. അതിനാല്‍ അന്നത്തെ കമന്റില്‍ താന്‍ ഖേദിക്കുന്നു എന്ന് അല്‍ഫോന്‍സ് പുത്രന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അതേസമയം, സിങ്കം 2വിലെ ഒരു രംഗം തന്നെ കരയിപ്പിച്ചതായും അല്‍ഫോന്‍സ് പറയുന്നുണ്ട്.

അല്‍ഫോന്‍സ് പുത്രന്റെ കുറിപ്പ്:

രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചെന്നൈ എക്പ്രസ് എന്ന സിനിമയിലെ തമിഴ് ഭാഷ പ്രയോഗത്തോട് എനിക്ക് വിയോജിപ്പ് ഉണ്ടായിരുന്നു. അത് എന്റെ വ്യക്തിപരമായ അഭിപ്രായമായിരുന്നു. തമിഴരെ വേദനിപ്പിക്കാനുള്ള ഉദ്ദേശമൊന്നും അദ്ദേഹത്തിനില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ശങ്കര്‍ സാറിന്റെ പാട്ടുകളില്‍ നിന്നും ആക്ഷന്‍ രംഗങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് അദ്ദേഹം ചിത്രങ്ങള്‍ ഒരുക്കിയത്.

അതിനാല്‍ അന്നത്തെ എന്റെ കമന്റില്‍ ഞാന്‍ ഖേദിക്കുന്നു. ഇപ്പോള്‍ സിങ്കം രണ്ടാം ഭാഗത്തെ കുറിച്ചു നല്ലൊരു കാര്യം പറയുവാന്‍ ആഗ്രഹിക്കുന്നു. സിനിമയില്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും പണം വാങ്ങുന്ന സിങ്കത്തിനെ അമ്മ വഴക്കു പറയുന്ന രംഗമുണ്ട്. ആ രംഗം എന്നെ കരയിപ്പിച്ചു. അമ്മക്ക് മുന്നില്‍ നായകന്‍ തോറ്റുപോകുന്ന ആ രംഗം എനിക്ക് ഒരുപാട് ഇഷ്ടമായി.

എന്റെ സിനിമാ കരിയറില്‍ അതുപോലുള്ള ഒരു രംഗം ഇതുവരെ കണ്ടിട്ടില്ല. അങ്ങനെയുള്ള ഒരു ചിന്തയും അത് നടപ്പിലാക്കിയ രീതിയിലും താങ്കളോട് ബഹുമാനം തോന്നുന്നു. താങ്കളുടെ മിക്ക സിനിമകളും എനിക്ക് ഇഷ്ടമാണ്.. ഗോല്‍മാല്‍ സീരീസ്, സിംഗം സീരീസ്, സിംമ്പ. ഇപ്പോള്‍ സൂര്യവന്‍ഷി സിനിമയ്ക്കായി ഞാന്‍ കാത്തിരിക്കുകയാണ്. ഈ അനിയനോട് ക്ഷമിക്കുക.

Latest Stories

IPL 2025: ട്രിക്കി പിച്ചോ എനിക്കോ, ഗോട്ടിന് എന്ത് കുടുക്ക് മക്കളെ; തകർപ്പൻ പ്രകടനത്തിന് പിന്നാലെ അതുല്യ റെക്കോഡ് സ്വന്തമാക്കി കോഹ്‌ലി

പഹൽഗാമിൽ സുരക്ഷാ വീഴ്ചയുണ്ടായി; സർവകക്ഷി യോഗത്തിൽ വീഴ്ച്ച സമ്മതിച്ച് സർക്കാർ

'സൈന്യം നിങ്ങളുടെ കൈയിലല്ലേ, എന്നിട്ടും തീവ്രവാദികൾ എങ്ങനെ വരുന്നു?'; തിരിഞ്ഞുകൊത്തി നരേന്ദ്ര മോദിയുടെ പഴയ പ്രസംഗം

IPL 2025: ആറിൽ ആറ് മത്സരങ്ങളും ജയിച്ച് ഒരു വരവുണ്ട് മക്കളെ ഞങ്ങൾ, എതിരാളികൾക്ക് അപായ സൂചന നൽകി സ്റ്റീഫൻ ഫ്ലെമിംഗ്; പറഞ്ഞത് ഇങ്ങനെ

ഇടുക്കി പുള്ളിക്കാനത്ത് കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

സംസ്ഥാനത്ത് മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

രാജ്യത്ത് ഔദ്യോഗിക ദു:ഖാചരണം നിലനിൽക്കവെ മുഖ്യമന്ത്രി എകെജി സെന്‍റർ ഉദ്ഘാടനം ചെയ്തത് അനൗചിത്യം: കെ മുരളീധരന്‍

കശ്മീരിലുള്ളത് 575 മലയാളികൾ, എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും; സർക്കാർ സഹായം ഉപയോഗപ്പെടുത്താമെന്ന് പിണറായി വിജയൻ

പഹൽഗാം ഭീകരാക്രമണം; രാഷ്ട്രപതിയെ കണ്ട്, സാഹചര്യങ്ങൾ വിശദീകരിച്ച് അമിത് ഷാ

'സുരക്ഷ വീഴ്ചയില്‍ ആഭ്യന്തര മന്ത്രാലയത്തിന് ഉത്തരവാദിത്തമില്ലേ?'; പഹല്‍ഗാമിലെ സെക്യൂരിറ്റി വീഴ്ചയെ കുറിച്ച് ചോദ്യം, മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച് ബിജെപി പ്രവര്‍ത്തകര്‍