ലാലേട്ടന്‍ മമ്മൂക്കയെ എങ്ങനെയാണ് ഉമ്മ വച്ചത്? ജോഷിയോട് അല്‍ഫോണ്‍സ് പുത്രന്‍..; മറുപടി വൈറല്‍

സംവിധായകന്‍ ജോഷിയുമായുള്ള സംഭാഷണം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് അല്‍ഫോന്‍സ് പുത്രന്‍. ‘പ്രേമം’ സിനിമയുടെ മേക്കിംഗിനെ കുറിച്ച് തന്നോട് ജോഷി അന്വേഷിച്ചതും, അദ്ദേഹത്തോട് ‘നമ്പര്‍ 20 മദ്രാസ് മെയില്‍’ ചിത്രത്തിന്റെ മേക്കിംഗിനെ കുറിച്ച് ചോദിച്ചതുമാണ് അല്‍ഫോണ്‍സ് പുത്രന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. മദ്രാസ് മെയിലില്‍ മോഹന്‍ലാല്‍ മമ്മൂട്ടിയെ ഉമ്മ വയ്ക്കുന്ന സീന്‍ എങ്ങനെയാണ് എടുത്തത് എന്നാണ് അല്‍ഫോണ്‍സിന്റെ ചോദ്യം. അത് മോഹന്‍ലാലിന്റെ ഐഡിയയാണ് എന്നാണ് ജോഷിയുടെ മറുപടി.

അല്‍ഫോന്‍സ് പുത്രന്റെ കുറിപ്പ്:

ബാക് ടൂ 2015…

പ്രേമം റിലീസിന് ശേഷം ജോഷി സാര്‍ പ്രേമം മേക്കിങിനെക്കുറിച്ച് ചോദിച്ചപ്പോള്‍ എനിക്ക് സന്തോഷമായി.

ജോഷി സര്‍: മോന്‍ എങ്ങനാ ആണ് മൂന്ന് കാലഘട്ടവും ഷൂട്ട് ചെയ്തത് ?

ഞാന്‍: സര്‍ മൂന്നും ഒരോ കാലഘട്ടത്തിന്റെ സ്‌റ്റൈലില്‍ ഷൂട്ട് ചെയ്തു

ജോഷി സര്‍: ആ ഡിഫറന്റ് ട്രീറ്റ്‌മെന്റ് ആണ് അതിന്റെ അഴക്.

ഞാന്‍: താങ്ക് യു സര്‍. സര്‍ എങ്ങനയാണ് നമ്പര്‍ 20 മദ്രാസ് മെയിലില്‍ ലാലേട്ടന്‍ മമ്മൂക്കേനെ ഉമ്മ വയ്ക്കണ സീന്‍ എടുത്തത് ?

ജോഷി സര്‍: അത് മോഹന്‍ലാല്‍ ഇട്ട ഇംപ്രൊവൈസേഷന്‍ ആണ്. ഞാന്‍ അപ്പ്രൂവ് ചെയ്തു. ഞാന്‍ കൂടുതലും നൈസര്‍ഗികമായി വര്‍ക്ക് ചെയ്യുന്ന ആളാണ്. എനിക്ക് ലൊക്കേഷന്‍ വര്‍ക്ക് ആവണം, ഇല്ലെങ്കില്‍ ആര്‍ട്ടിസ്റ്റിന്റെ പെര്‍ഫോമന്‍സ് എക്‌സൈറ്റ് ചെയ്യിക്കണം.

ഞാന്‍: സാര്‍ അടുത്ത ചോദ്യം. രണ്ട് സിനിമയിലാണ് ഞാന്‍ തിലകന്‍ സര്‍ ഡോമിനേറ്റ് ചെയ്യാത്ത പടങ്ങള്‍ കണ്ടിട്ടുള്ളൂ. അത് ഒന്ന് ഗോഡ്ഫാദറും പിന്നെ നാടുവാഴികളും.

ജോഷി സാര്‍: ചിരിച്ചുകൊണ്ട്… മൂപ്പര് അനന്തന്റെ റോള്‍ ചോദിച്ചു. പക്ഷേ എനിക്കെന്തോ ആ റോള്‍ മധു സര്‍ തന്നെ ചെയ്യണം എന്ന് തോന്നി.

അപ്പോഴേക്കും ഒപ്പം പരിപാടിയുടെ വേദി എത്തി. സാറും ഞാനും എന്റെ അമ്മായിച്ചന്‍ ആല്‍വിന്‍ ആന്റണിയും കാറില്‍ നിന്ന് ഇറങ്ങി.

ജോഷി സര്‍ : സീ യു മോനെ.

ഞാന്‍: താങ്ക് യു സര്‍. സര്‍ മാത്രമാണ് ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ ഈ സിനിമയുടെ മേക്കിങ്ങ് ചോദിച്ചത്. നന്ദി സര്‍. അന്നും ഇന്നും നന്ദി സര്‍.

Latest Stories

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം